Movie prime

വലയ സൂര്യഗ്രഹണം

ക്രിസ്തുമസ്സ് ആഘോഷങ്ങൾക്ക് പിറ്റേന്ന് ആകാശത്ത് നടക്കുന്ന അപൂര്വ്വ നിഴല് നാടകത്തെ മറ്റൊരു ആഘോഷമാക്കി മാറ്റാനുള്ള തയ്യാറെടുപ്പിലാണ് ബ്രേക്ക് ത്രൂ സയൻസ് സൊസൈറ്റി പ്രവര്ത്തകര്. കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യൂസിയവുമായി ചേർന്ന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിലാണ് പൊതുജനങ്ങള്ക്കായുള്ള പ്രധാന നിരീക്ഷണ കേന്ദ്രമൊരുക്കുന്നത് . സൂര്യഗ്രഹണം ഇവിടെ വലിയ എല്ഇഡി സ്ക്രീനില് പ്രൊജക്ട് ചെയ്യും. സൂര്യ ഗ്രഹണം സുരക്ഷിതമായി വെല്ഡിംഗ് ഗ്ലാസ്സുകളിലൂടെയും, സോളാര് ഫില്ട്ടറുകളിലൂടെയും പിന്ഹോള് ക്യാമറകളിലൂടെയും കാണുന്നതിനും ഇവിടെ സൗകര്യമുണ്ടായിരിക്കും. പോസ്റ്റർ എക്സിബിഷനുകളുൾപ്പടെ സൂര്യഗ്രഹണത്തെക്കുറിച്ച് വിവരിക്കുന്ന നിരവധി More
 
വലയ സൂര്യഗ്രഹണം

ക്രിസ്തുമസ്സ് ആഘോഷങ്ങൾക്ക് പിറ്റേന്ന് ആകാശത്ത് നടക്കുന്ന അപൂര്‍വ്വ നിഴല്‍ നാടകത്തെ മറ്റൊരു ആഘോഷമാക്കി മാറ്റാനുള്ള തയ്യാറെടുപ്പിലാണ് ബ്രേക്ക് ത്രൂ സയൻസ് സൊസൈറ്റി പ്രവര്‍ത്തകര്‍. കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യൂസിയവുമായി ചേർന്ന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിലാണ് പൊതുജനങ്ങള്‍ക്കായുള്ള പ്രധാന നിരീക്ഷണ കേന്ദ്രമൊരുക്കുന്നത് .

സൂര്യഗ്രഹണം ഇവിടെ വലിയ എല്‍ഇഡി സ്ക്രീനില്‍ പ്രൊജക്ട് ചെയ്യും. സൂര്യ ഗ്രഹണം സുരക്ഷിതമായി വെല്‍ഡിംഗ് ഗ്ലാസ്സുകളിലൂടെയും, സോളാര്‍ ഫില്‍ട്ടറുകളിലൂടെയും പിന്‍ഹോള്‍ ക്യാമറകളിലൂടെയും കാണുന്നതിനും ഇവിടെ സൗകര്യമുണ്ടായിരിക്കും. പോസ്റ്റർ എക്സിബിഷനുകളുൾപ്പടെ സൂര്യഗ്രഹണത്തെക്കുറിച്ച് വിവരിക്കുന്ന നിരവധി ശാസ്ത്ര പ്രദര്‍
ശനങ്ങളും ഗ്രൗണ്ടിലൊരുക്കുന്നുണ്ട്.

 

വടക്കന്‍ കേരളത്തില്‍ വലയ സൂര്യഗ്രഹണവും തിരുവനന്തപുരത്ത് ഭാഗികസൂര്യഗ്രഹണവുമാണ് ദൃശ്യമാകുക. തിരുവനന്തപുരത്ത് ഗ്രഹണം രാവിലെ 08:07 ന് ആരംഭിച്ച് 11:11 ന് അവസാനിക്കും. 09:30 നാണ് ഗ്രഹണം അതിന്റെ മൂര്‍ദ്ധന്യത്തില്‍ എത്തുക. ആ സമയം സൂര്യന്‍ 90 ശതമാനത്തോളം മറയ്ക്കപ്പെടും.

വലയ സൂര്യഗ്രഹണം

സെന്‍ട്രല്‍ സ്റ്റേഡിയത്തിന് പുറമെ കിഴക്കേക്കോട്ട ഗാന്ധി പാര്‍ക്കിലും നിരീക്ഷണ
കേന്ദ്രമൊരുക്കുന്നുണ്ട് . ശ്രീചിത്ര തിരുനാള്‍ എഞ്ചിനീറിംഗ് കോളേജിലെ എയ്‌റോ ( Airo) ക്ലബ്ബുമായും അഡ്‌വെന്റുമായും ( Advent) ) ചേർന്നാണ് ഇവിടെ സൗകര്യമൊരുക്കുന്നത്.ഇതുകൂടാതെ നിരവധി പ്രദേശങ്ങളിൽ വായനശാലകളുമായും എന്‍എസ്എസ് ക്യാമ്പുകളുമായും
ചേർന്ന് പ്രാദേശിക നിരീക്ഷണ കേന്ദ്രങ്ങളും ഒരുക്കുന്നുണ്ട്.

എന്താണ് സൂര്യഗ്രഹണം?

അമാവാസി ദിനത്തില്‍ സൂര്യനും ചന്ദ്രനും ഭൂമിയും നേർരേഖയിൽ വരികയും ചന്ദ്രന്റെ നിഴല്‍ ഭൂമിയില്‍ പതിക്കുകയും ചെയ്യുമ്പോഴാണ് സൂര്യഗ്രഹണം ഉണ്ടാകുന്നത്. ചന്ദ്രന്റെ പൂര്‍ണനിഴല്‍ പതിക്കുന്ന ഭാഗമാണ് ‘ഛായ’. ചന്ദ്രന്റെ ഭാഗികനിഴല്‍ പതിക്കുന്ന ഭാഗമാണ് ‘ഉപഛായ’.ചന്ദ്രന്റെ വലുപ്പം വളരെ കുറവായതിനാൽ ഭൂമിയുടെ ഉപരിതലത്തില്‍ ചെറിയൊരു പ്രദേശത്ത്
മാത്രമാണ് സൂര്യഗ്രഹണ സമയത്തു ചന്ദ്രന്റെ നിഴല്‍ ഉണ്ടാകുന്നത്.

പൂര്‍ണ്ണ സൂര്യഗ്രഹണം – ഭാഗിക സൂര്യഗ്രഹണം

ഭൗമോപരിതലത്തിൽ സൂര്യന്റെ പൂര്‍ണനിഴല്‍ പതിക്കുന്ന ഭാഗത്താണ് പൂര്‍ണസൂര്യഗ്രഹണം അനുഭവപ്പെടുന്നത്. സൂര്യന്റെ ഭാഗികനിഴല്‍ പതിക്കുന്ന ഭാഗങ്ങളില്‍ ഭാഗിക സൂര്യഗ്രഹണവും അനുഭവപ്പെടുന്നു.

എല്ലാ അമാവാസി ദിനത്തിലും സൂര്യഗ്രഹണം ഉണ്ടാകുന്നില്ല.ഭൂമിയുടെയും ചന്ദ്രന്റെയും ഭ്രമണപഥതലങ്ങള്‍ തമ്മില്‍ ഏതാണ്ട് 5 ഡിഗ്രി ചരിവുള്ളതിനാല്‍ എല്ലാഅമാവാസി ദിനത്തിലും സൂര്യഗ്രഹണം ഉണ്ടാകുന്നില്ല.

വലയ സൂര്യഗ്രഹണം

സൂര്യഗ്രഹണം നടക്കുമ്പോള്‍ ചന്ദ്രന്റ കോണളവ് സൂര്യന്റെ കോണളവിനേക്കാള്‍
കുറവാണെങ്കിൽ ചന്ദ്രബിംബത്തിന് സൂര്യബിംബത്തിന്റെ വൃത്താകൃതിയിലുള്ള കേന്ദ്രഭാഗത്തെമാത്രമേ മറയ്ക്കാൻ സാധ്യമാവുകയുള്ളൂ. ഇങ്ങനെ സംഭവിക്കുമ്പോൾ ചന്ദ്രന്റെ നിഴല്‍ഭൗമോപരിതലത്തില്‍ എത്തുന്നതിനു മുന്‍പേ അവസാനിക്കുന്നു. ഈ നിഴലിനെതിരായുള്ളഭൗമോപരിതലത്തിലെ ഭാഗത്തെ ‘Antumbra ’ എന്ന് വിളിക്കുന്നു. ഈ പ്രദേശത്ത് സൂര്യന്‍വലയരൂപത്തിലാണ് ദൃശ്യമാകുന്നത്. ഇതിനെ വലയ സൂര്യഗ്രഹണമെന്ന് വിളിക്കുന്നു.

സൂര്യഗ്രഹണം നിരീക്ഷിക്കുന്നതെങ്ങനെ ?

സുരക്ഷിതമായ സോളാർ ഫില്‍റ്ററുകൾ ഉപയോഗിച്ചോ പ്രൊജക്ഷന്‍ സംവിധാനം
ഉപയോഗിച്ചോ സൂര്യഗ്രഹണം നിരീക്ഷിക്കാം.

സൂര്യഗ്രഹണ സമയത്തു ചെയ്യാൻ പാടില്ലാത്ത കാര്യങ്ങള്‍

നഗ്നനേത്രങ്ങൾ കൊണ്ട് സൂര്യനെ നോക്കരുത്.ടെലിസ്കോപ്പ് , ബൈനോക്കുലര്‍, സൺഗ്ലാസ്സ് എന്നിവയിലൂടെ സൂര്യനെ നോക്കരുത്.പുകഗ്ലാസ്സുകളോ എക്സ്റേ ഫിലിമോ മൈലാര്‍ ഷീറ്റോ ഉപയോഗിച്ച് സൂര്യനെ നോക്കുന്നത്സുരക്ഷിതമല്ല.

സോളാര്‍ ഫില്‍ട്ടറുകള്‍

സൂര്യഗ്രഹണം സുരക്ഷിതമായി കാണാന്‍ കഴിയുന്ന സോളാര്‍ഫില്‍ട്ടറുകള്‍ ബ്രേക്ക് ത്രൂ സയന്‍സ് സൊസൈറ്റി ഇറക്കുമതി ചെയ്ത് ബ്ലാക്ക് പോളിമർ കൊണ്ട് തയ്യാറാക്കി ജനങ്ങൾക്ക് വിതരണം ചെയ്യുന്നു. പൊതുജനങ്ങൾക്ക് ബേക്കറി
ജംഗ്ഷനില്‍ ചെമ്പക നഗറിലെ ബ്രേക്ക് ത്രൂ ഓഫീസില്‍ നിന്നോ സൂര്യഗ്രഹണ നിരീക്ഷണ കേന്ദ്രങ്ങളില്‍ നിന്നോ ഫില്‍ട്ടറുകള്‍ വാങ്ങാവുന്നതാണ്.

അടുത്ത സൂര്യഗ്രഹണം എന്ന്?

2021ജൂൺ മാസം 21 ന് ഇന്ത്യയുടെ വടക്കന്‍ ഭാഗങ്ങളില്‍ വലയ സൂര്യഗ്രഹണം ദൃശ്യമാവുമെങ്കിലും കേരളത്തില്‍ വളരെ ദുര്‍ബ്ബലമായ ഭാഗിക സൂര്യഗ്രഹണമായിരിക്കുംകാണുക. അടുത്ത ശക്തമായ സൂര്യഗ്രഹണം 2031 മെയ് മാസം 21 നാണ്. അന്ന്10 :58 മുതല്‍ 03:04 വരെ മധ്യകേരളത്തില്‍ വലയ സൂര്യഗ്രഹണം ദൃശ്യമാകും. അന്നുംതിരുവനന്തപുരത്ത് ശക്തമായ ഭാഗിക സൂര്യഗ്രഹണമാകും കാണുക. പിന്നീട് അടുത്തെങ്ങും ഇതുപോലെ ശക്തമായ സൂര്യഗ്രഹണം കേരളത്തില്‍ ദൃശ്യമാകില്ല.

ഗ്രഹണത്തെക്കുറിച്ചുള്ള ശാസ്ത്രീയധാരണകള്‍ മനസിലാക്കിയ ഈ കാലത്ത് ഗ്രഹണം നമ്മെ ഭീതിപ്പെടുത്തേണ്ട ഒരു കാര്യമല്ലായെന്നും ശാസ്ത്രമനോഭാവവും യുക്തിയും പുറകോട്ടടിക്കപ്പെടുന്ന ഇന്നത്തെ കാലത്ത് ശാസ്ത്രത്തെ ഉയര്‍ത്തിപ്പിടിക്കാനുള്ള അവസരമായി സൂര്യഗ്രഹണ നിരീക്ഷണത്തെ മാറ്റി ഈ അവസരം വമ്പിച്ച ശാസ്ത്രീയ മുന്നേറ്റത്തിനുള്ള അടിത്തറയാക്കണമെന്ന് ബ്രേക്ക് ത്രൂ സയന്‍സ് സൊസൈറ്റി സംസ്ഥാന സെസക്രട്ടറി പ്രൊഫ. പിഎന്‍ തങ്കച്ചൻ ആഹ്വാനം ചെയ്യുതു.