Movie prime

യുഎസിലെ ഏഴ് സംസ്ഥാനങ്ങളിലെ സ്റ്റോറുകള്‍ വീണ്ടും അടയ്ക്കാനൊരുങ്ങി ആപ്പിള്‍

apple കൊറോണ വൈറസ് കേസുകൾ വർദ്ധിച്ചുകൊണ്ടിരിക്കുന്നതിനാൽ വ്യാഴാഴ്ച മുതൽ യുഎസിലെ ഏഴ് സംസ്ഥാനങ്ങളിലെ രണ്ട് ഡസനിലധികം സ്റ്റോറുകൾ വീണ്ടും അടച്ചുപൂട്ടുമെന്ന് ആപ്പിൾ അറിയിച്ചു.apple അലബാമ, ജോർജിയ, ഐഡഹോ, ലൂസിയാന, നെവാഡ, ഒക്ലഹോമ എന്നിവിടങ്ങളിൽ ആപ്പിൾ സ്റ്റോറുകൾ അടച്ചിടും. ഇന്നലെ ഫ്ലോറിഡ, മിസിസിപ്പി, ടെക്സസ്, യൂട്ട എന്നിവിടങ്ങളിലെ സ്റ്റോറുകൾ അടച്ചിരുന്നു. സ്റ്റോറുകൾ തുറന്നിരിക്കുന്ന നഗരങ്ങളിൽ, താപനില പരിശോധനയും പതിവായി വൃത്തിയാക്കലും നടത്തുന്നുണ്ട്. കൂടാതെ ജീവനക്കാർക്കും ഉപഭോക്താക്കൾക്കും സ്റ്റോറില് പ്രവേശിക്കാന് മാസ്ക്കും നിര്ബന്ധമാണ്. വ്യാപനം കൂടുതലുള്ള പ്രദേശങ്ങളിലെ സ്റ്റോറുകള് മാത്രമേ More
 
യുഎസിലെ ഏഴ് സംസ്ഥാനങ്ങളിലെ സ്റ്റോറുകള്‍ വീണ്ടും അടയ്ക്കാനൊരുങ്ങി ആപ്പിള്‍

apple

കൊറോണ വൈറസ് കേസുകൾ വർദ്ധിച്ചുകൊണ്ടിരിക്കുന്നതിനാൽ വ്യാഴാഴ്ച മുതൽ യുഎസിലെ ഏഴ് സംസ്ഥാനങ്ങളിലെ രണ്ട് ഡസനിലധികം സ്റ്റോറുകൾ വീണ്ടും അടച്ചുപൂട്ടുമെന്ന് ആപ്പിൾ അറിയിച്ചു.apple

അലബാമ, ജോർജിയ, ഐഡഹോ, ലൂസിയാന, നെവാഡ, ഒക്ലഹോമ എന്നിവിടങ്ങളിൽ ആപ്പിൾ സ്റ്റോറുകൾ അടച്ചിടും. ഇന്നലെ ഫ്ലോറിഡ, മിസിസിപ്പി, ടെക്സസ്, യൂട്ട എന്നിവിടങ്ങളിലെ സ്റ്റോറുകൾ അടച്ചിരുന്നു.

സ്റ്റോറുകൾ തുറന്നിരിക്കുന്ന നഗരങ്ങളിൽ, താപനില പരിശോധനയും പതിവായി വൃത്തിയാക്കലും നടത്തുന്നുണ്ട്. കൂടാതെ ജീവനക്കാർക്കും ഉപഭോക്താക്കൾക്കും സ്റ്റോറില്‍ പ്രവേശിക്കാന്‍ മാസ്ക്കും നിര്‍ബന്ധമാണ്‌. വ്യാപനം കൂടുതലുള്ള പ്രദേശങ്ങളിലെ സ്റ്റോറുകള്‍ മാത്രമേ ഇപ്പോള്‍ അടച്ചിട്ടുള്ളൂ. വ്യാപനം കുറവുള്ള പ്രദേശങ്ങളിലെ സ്റ്റോറുകള്‍ ഇപ്പോഴും തുറന്നു പ്രവര്‍ത്തിക്കുന്നുണ്ട്.

മാർച്ചിൽ പ്രാഥമിക നടപടിയായി ആപ്പിൾ അമേരിക്കയിലെ എല്ലാ സ്റ്റോറുകളും അടച്ചിരുന്നു. അടച്ചതിനുശേഷം എല്ലാ സ്റ്റോറുകളും പൂര്‍ണമായും വീണ്ടും തുറന്നിട്ടില്ല. അടച്ചിടുന്ന കാലത്തും ജീവനക്കാർക്ക് ശമ്പളം നല്‍കുമെന്ന് ആപ്പിൾ അറിയിച്ചു.

അമേരിക്കയിലെ 50 സംസ്ഥാനങ്ങളില്‍ 40 ഇടത്തും വൈറസ്‌ വ്യാപനം അതിരൂക്ഷമായി തുടരുകയാണ്. ഇന്നലെ മാത്രം 53,000 കേസുകളാണ് അമേരിക്കയില്‍ റിപ്പോര്‍ട്ട്‌ ചെയ്തത്.