Movie prime

ഇന്റലുമായുള്ള ബന്ധം കുറയ്ക്കാനൊരുങ്ങി ആപ്പിൾ

Intel ആപ്പിളിന്റെയും ഇന്റലിന്റെയും ദീർഘകാലമായുള്ള അടുത്ത പങ്കാളിത്തബന്ധം കുറയ്ക്കാനുള്ള നീക്കങ്ങൾ നടക്കുന്നതായി റിപ്പോർട്ട്. സാങ്കേതിക വ്യവസായത്തിലെ ഏറ്റവും സ്വാധീനമുള്ള പങ്കാളിത്തങ്ങളിലൊന്നായാണ് ആപ്പിൾ-ഇൻ്റൽ ബന്ധം വിലയിരുത്തപ്പെടുന്നത്. Intel മാക് കമ്പ്യൂട്ടറുകളിൽ ഉപയോഗിക്കുന്ന ഇന്റൽ മൈക്രോപ്രൊസസ്സറുകൾ മാറ്റിസ്ഥാപിക്കുന്നതിനായി സ്വന്തമായി ചിപ്പുകൾ രൂപകൽപന ചെയ്യാനുള്ള ശ്രമങ്ങൾ ആപ്പിൾ വർഷങ്ങളായി നടത്തുന്നുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. അടുത്ത വർഷം പുതിയ ചിപ്പുകളെ അടിസ്ഥാനമാക്കിയുള്ള കമ്പ്യൂട്ടറുകൾ കമ്പനി പുറത്തിറക്കും. എവർകോർ അനലിസ്റ്റ് സി.ജെ. മ്യൂസ് പറയുന്നതനുസരിച്ച് ഇന്റൽ ഓരോ വർഷവും 3.4 ബില്യൺ ഡോളറിൻ്റെ ചിപ്പുകൾ More
 
ഇന്റലുമായുള്ള ബന്ധം കുറയ്ക്കാനൊരുങ്ങി ആപ്പിൾ

Intel

ആപ്പിളിന്റെയും ഇന്റലിന്റെയും ദീർഘകാലമായുള്ള അടുത്ത പങ്കാളിത്തബന്ധം കുറയ്ക്കാനുള്ള നീക്കങ്ങൾ നടക്കുന്നതായി റിപ്പോർട്ട്. സാങ്കേതിക വ്യവസായത്തിലെ ഏറ്റവും സ്വാധീനമുള്ള പങ്കാളിത്തങ്ങളിലൊന്നായാണ് ആപ്പിൾ-ഇൻ്റൽ ബന്ധം വിലയിരുത്തപ്പെടുന്നത്. Intel

മാക് കമ്പ്യൂട്ടറുകളിൽ ഉപയോഗിക്കുന്ന ഇന്റൽ മൈക്രോപ്രൊസസ്സറുകൾ മാറ്റിസ്ഥാപിക്കുന്നതിനായി സ്വന്തമായി ചിപ്പുകൾ രൂപകൽപന ചെയ്യാനുള്ള ശ്രമങ്ങൾ ആപ്പിൾ വർഷങ്ങളായി നടത്തുന്നുണ്ടെന്ന് റിപ്പോർട്ട് പറയുന്നു.

അടുത്ത വർഷം പുതിയ ചിപ്പുകളെ അടിസ്ഥാനമാക്കിയുള്ള കമ്പ്യൂട്ടറുകൾ കമ്പനി പുറത്തിറക്കും.

എവർകോർ അനലിസ്റ്റ് സി.ജെ. മ്യൂസ് പറയുന്നതനുസരിച്ച് ഇന്റൽ ഓരോ വർഷവും 3.4 ബില്യൺ ഡോളറിൻ്റെ ചിപ്പുകൾ മാക്സിനായി വിൽക്കുന്നുണ്ട്. അത് ഇന്റലിന്റെ വാർഷിക വിൽപനയുടെ അഞ്ച് ശതമാനത്തിൽ താഴെയാണ്. മാത്രമല്ല ചില മാക് മോഡലുകളിൽ മാത്രമാവും ആപ്പിൾ ചിപ്പുകൾ മാറ്റുന്നത്. അതിനാൽ തത്ക്കാലത്തേക്ക് ആഘാതം കുറവാകുമെന്ന് മ്യൂസ് പ്രവചിക്കുന്നു. ആപ്പിൾ പ്രതിവർഷം 20 ദശലക്ഷം മാക്കുകൾ വിൽക്കുന്നുണ്ട്.
2008-ൽ നൂറ്റമ്പത് ജീവനക്കാരുടെ സ്റ്റാർട്ടപ്പായ പി‌എ സെമി വാങ്ങിയതിനെ തുടർന്ന് ആപ്പിൾ ഒരു വലിയ ചിപ്പ്-ഡിസൈൻ ടീമിനെ സൃഷ്ടിച്ചിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. അവരിൽ ധാരാളം പേർ ഒരിക്കൽ ഇന്റലിൽ ജോലി ചെയ്തിരുന്നവരാണ്.

കഴിവുകൾ സ്വന്തമായി വികസിപ്പിക്കുന്നതിനും പങ്കാളികളെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനുമുള്ള വൻകിട സാങ്കേതിക സ്ഥാപനങ്ങളിലെ

വർധിച്ചുവരുന്ന പ്രവണതയായി ആപ്പിളിന്റെ നീക്കത്തെ കാണാം.

ആഫ്രിക്കയിലുടനീളം കടലിനടിയിലൂടെ ഫൈബർ ഒപ്റ്റിക് കേബിൾ ശൃംഖല സ്ഥാപിക്കാനുള്ള ഫേസ്ബുക്കിൻ്റെ നീക്കം ഇത്തരം ഒരു ദിശയിലുളള താണെന്ന് നേരത്തേ കണക്കാക്കപ്പെട്ടിട്ടുണ്ട്. കോടിക്കണക്കിന് ഡോളറാണ് ഫേസ് ബുക്ക് ഇതിനായി ചിലവഴിക്കുന്നത്. ആമസോൺ സ്വന്തമായി ചരക്ക് വിമാനങ്ങളും ഡെലിവറി ട്രക്കുകളും നിർമിച്ചു തുടങ്ങിയതും ഗൂഗിളും ആപ്പിളും തങ്ങളുടെ സാമ്രാജ്യങ്ങൾ വികസിപ്പിക്കുന്നതിനായി സ്റ്റാർട്ടപ്പുകൾ വാങ്ങുന്നതും ഇതേ നിലയിൽ കാണാം.

ലോകത്തെ മുൻനിര കമ്പനികളായ ആമസോൺ, ഗൂഗ്ൾ എന്നിവ ഇതിനകം തന്നെ ചിപ്പുകൾ സ്വന്തമായി രൂപകൽപന ചെയ്തിട്ടുണ്ട്. ആർട്ടിഫിഷ്യൽ ഇന്റലിജൻസും ത്രീഡി ഇമേജുകളും ഉപയോഗപ്പെടുത്തിയുള്ള ചില ജോലികൾ ഇന്റലിന്റെ പൊതു-ഉദ്ദേശ്യ മൈക്രോപ്രൊസസ്സറുകളേക്കാൾ, തങ്ങളുടെ പ്രത്യേക-ഉദ്ദേശ്യ സർക്യൂട്ടിൽ കൂടുതൽ കാര്യക്ഷമമായി കൈകാര്യം ചെയ്യാൻ കഴിയും എന്ന ആലോചനയാണ് അവരെ ഇതിലേക്ക് നയിച്ചത്.