Movie prime

ബ്ലോക്ചെയിന്‍ ഉച്ചകോടി ഡിസംബറില്‍

ബ്ലോക്ചെയിന് സാങ്കേതികവിദ്യ ഉപയോഗിക്കുന്ന സ്ഥാപനങ്ങളുടെ കേരളത്തിലെ സാന്നിധ്യം വര്ധിപ്പിക്കുന്നതും അത്യാധുനികമായ ഈ സാങ്കേതികവിദ്യ പൊതുജനോപകാരപ്രദമാക്കി കേരളത്തിനു പരമാവധി പ്രയോജനപ്പെടുത്തുന്നതും ലക്ഷ്യമാക്കി ബ്ലോക്ചെയിന് ഉച്ചകോടിയുടെ രണ്ടാമത് പതിപ്പായ ‘ബ്ലോക്ഹാഷ് ലൈവ് 2019’ ഡിസംബര് 12, 13 തിയതികളില് കൊച്ചിയില് നടത്തും. വിദേശത്തുനിന്നടക്കം ലോകപ്രശസ്തരായ ബ്ലോക് ചെയിന് വിദഗ്ധര് അണിനിരക്കുന്ന സമ്മേളനം സംസ്ഥാന സര്ക്കാരിന്റെ ഐടി ഉന്നതപഠന-ഗവേഷണ സ്ഥാപനമായ ഐഐഐടിഎം-കെയുടെ ആഭിമുഖ്യത്തിലുള്ള കേരള ബ്ലോക്ചെയിന് അക്കാദമി ബോള്ഗാട്ടി ഗ്രാന്ഡ് ഹയാട്ടിലാണ് സംഘടിപ്പിക്കുന്നത്. ഈ മേഖലയിലെ സംരംഭകത്വം, വികസനം, ഗവേഷണം എന്നിവയെക്കുറിച്ചുള്ള More
 

ബ്ലോക്ചെയിന്‍ സാങ്കേതികവിദ്യ ഉപയോഗിക്കുന്ന സ്ഥാപനങ്ങളുടെ കേരളത്തിലെ സാന്നിധ്യം വര്‍ധിപ്പിക്കുന്നതും അത്യാധുനികമായ ഈ സാങ്കേതികവിദ്യ പൊതുജനോപകാരപ്രദമാക്കി കേരളത്തിനു പരമാവധി പ്രയോജനപ്പെടുത്തുന്നതും ലക്ഷ്യമാക്കി ബ്ലോക്ചെയിന്‍ ഉച്ചകോടിയുടെ രണ്ടാമത് പതിപ്പായ ‘ബ്ലോക്ഹാഷ് ലൈവ് 2019’ ഡിസംബര്‍ 12, 13 തിയതികളില്‍ കൊച്ചിയില്‍ നടത്തും.

വിദേശത്തുനിന്നടക്കം ലോകപ്രശസ്തരായ ബ്ലോക് ചെയിന്‍ വിദഗ്ധര്‍ അണിനിരക്കുന്ന സമ്മേളനം സംസ്ഥാന സര്‍ക്കാരിന്‍റെ ഐടി ഉന്നതപഠന-ഗവേഷണ സ്ഥാപനമായ ഐഐഐടിഎം-കെയുടെ ആഭിമുഖ്യത്തിലുള്ള കേരള ബ്ലോക്ചെയിന്‍ അക്കാദമി ബോള്‍ഗാട്ടി ഗ്രാന്‍ഡ് ഹയാട്ടിലാണ് സംഘടിപ്പിക്കുന്നത്.

ഈ മേഖലയിലെ സംരംഭകത്വം, വികസനം, ഗവേഷണം എന്നിവയെക്കുറിച്ചുള്ള ആശയവിനിമയവും സമ്മേളനത്തില്‍ നടക്കും. പ്രാദേശിക സംരംഭങ്ങളെ എങ്ങനെ ബ്ലോക്ചെയിന്‍ സാങ്കേതികവിദ്യയിലൂടെ ആഗോളതലത്തിലേയ്ക്ക് വ്യാപിപ്പിക്കാമെന്നതിനെക്കുറിച്ച് ഉച്ചകോടി ചര്‍ച്ച ചെയ്യും. ആദ്യ ബ്ലോക്ചെയിന്‍ ഉച്ചകോടി തിരുവനന്തപുരത്താണ് നടത്തിയത്.

ഹൈപ്പര്‍ ലെഡ്ജര്‍ ഇക്കോസിസ്റ്റം ഡയറക്ടര്‍ മാര്‍ത്താ പിയര്‍കാര്‍സ്കാ-ഗിയാറ്റര്‍, ലിനക്സ് ഫൗണ്ടേഷന്‍ ഹൈപ്പര്‍ ലെഡ്ജര്‍ ഏഷ്യാ-പസിഫിക് വൈസ് പ്രസിഡന്‍റ് ജൂലിയന്‍ ഗോര്‍ഡന്‍, യൂണിവേഴ്സിറ്റി ഓഫ് കാലിഫോര്‍ണിയ സെന്‍റര്‍ ഫോര്‍ ബ്ലോക്ചെയിന്‍ ടെക്നോളജിയിലെ ഗ്ലോബല്‍ സോഷ്യല്‍ ഇംപാക്ട് തോട്ട് ലീഡര്‍ ഡോ. ജെയിന്‍ തോംസണ്‍, അലയന്‍സ് ടെക്നോളജി ചീഫ് ആര്‍ക്കിടെക്ടും ബ്ലോക്ചെയിന്‍ ആഗോള മേധാവിയുമായ ബോബ് ക്രോസിയര്‍, ഇന്‍റല്‍ ഏഷ്യ പ്ലാറ്റ്ഫോം സെക്യുരിറ്റി ഡിവിഷനിലെ സ്ട്രാറ്റജിക് ബിസിനസ് കൊളാബറേഷന്‍ ഡയറക്ടര്‍ നീല്‍ ഭാട്ടിയ, അലയന്‍സ് ടെക്നോളജി ലീഡ് ബ്ലോക്ചെയിന്‍ ആര്‍ക്കിടെക്ട് വോങ് ചുന്‍ ഡാനി, ബൗദ്ധികാവകാശ, ക്രിമിനല്‍, സൈബര്‍ നിയമ വിദഗ്ധ അഡ്വ. എംഎസ് നാപ്പിനായി, ബേണ്‍മാര്‍ക്ക് സഹസ്ഥാപകയും സിഇഒയുമായ ദേവി മോഹന്‍, പിഡബ്ല്യുസി പാര്‍ട്ണര്‍ ശ്രീറാം അനന്തശയനം, അലയന്‍സ് ടെക്നോളജി ഇന്ത്യ ഗ്ലോബല്‍ ബ്ലോക്ചെയിന്‍ സെന്‍റര്‍ ഓഫ് കോംപീറ്റന്‍സിയിലെ ചീഫ് ടെക്നിക്കല്‍ ആര്‍ക്കിടെക്ട് സുനില്‍ രവീന്ദ്രന്‍ തുടങ്ങി നിരവധി വിദഗ്ധര്‍ ദ്വിദിന സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്.

നൂറുപേര്‍ക്കാണ് ഉച്ചകോടിയില്‍ പങ്കെടുക്കാനാവുക. രജിസ്ട്രേഷന്‍ ഇവിടെ.