Movie prime

കോവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തി കാനണ്‍ ഇന്ത്യ

 

കോവിഡ്-19നെതിരായ പോരാട്ടത്തില്‍ രാജ്യത്തെ പിന്തുണച്ചുകൊണ്ട് ഇമേജിങ് രംഗത്തെ പ്രമുഖരായ കാനണ്‍ ഇന്ത്യ ദത്തെടുത്ത ഗ്രാമങ്ങളില്‍ വാക്‌സിനേഷന്‍ ബോധവല്‍ക്കരണവും ക്യാമ്പും സംഘടിപ്പിക്കുന്നു. ഹരിയാനയിലെ മഹേശ്വരി, മുംബൈയിലെ പരിവാലി, കൊല്‍ക്കത്തയിലെ കല്ല്യാണ്‍പൂര്‍, ബെംഗളൂരുവിലെ അന്നഡോഡി തുടങ്ങിയ ദത്തെടുത്ത ഗ്രാമങ്ങളിലുള്ളവരെയാണ് വാക്‌സിനേഷന്‍ രജിസ്‌ട്രേഷനായി സഹായിക്കുന്നത്.

വാക്‌സിന്റെ നേട്ടങ്ങള്‍, നടപടിക്രമങ്ങള്‍ തുടങ്ങി വാക്‌സിനേഷനുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കാനണ്‍ ഗ്രാമീണരെ ധരിപ്പിക്കുന്നുണ്ട്. വാക്‌സിന്‍ രജിസ്‌ട്രേഷന് ഡിജിറ്റല്‍ സൗകര്യങ്ങളില്ലാത്ത, സ്‌പോട്ട് രജിസ്‌ട്രേഷന്‍ ഇല്ലാത്ത, സ്ഥലങ്ങളില്‍ സര്‍ക്കാര്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഗ്രാമീണരെ സ്ഥാപനം സഹായിക്കുന്നുണ്ട്. വാക്‌സിനേഷന്‍ സംബന്ധിച്ച് ഗ്രാമങ്ങളില്‍ നിലനില്‍ക്കുന്ന തെറ്റായ ധാരണകള്‍ കണക്കിലെടുത്ത് ഗ്രാമീണ ഇന്ത്യയില്‍ ബോധവല്‍ക്കരണത്തിലൂടെ എല്ലാവരെയും കുത്തിവയ്പ്പിനായി സ്ലോട്ട് ബുക്ക് ചെയ്യാന്‍ പ്രോല്‍സാഹിപ്പിക്കുന്നുണ്ട്.

സന്നദ്ധപ്രവര്‍ത്തകര്‍ അവരുടെ വീടുകളില്‍ ഗ്രാമീണരുമായി വ്യക്തിഗത സെഷനുകള്‍ നടത്തുന്നതിനു പുറമേ, അധികൃതരും നേതാക്കളും ശരിയായ വിവരങ്ങള്‍ പ്രചരിപ്പിച്ചും വാക്‌സിനേഷന്‍ പ്രക്രിയയെക്കുറിച്ച് അറിയാന്‍ നാട്ടുകാരെ പ്രോത്സാഹിപ്പിച്ചും ഡ്രൈവിനെ പിന്തുണയ്ക്കുന്നു. ബോധവല്‍ക്കരണം ആരംഭിച്ച് ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ 1000ത്തിലധികം ആളുകളെ വാക്‌സിനേഷന്‍ സ്വീകരിക്കുന്നതിനായി പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യിപ്പിക്കാന്‍ സാധിച്ചു.

സാമൂഹ്യ ഉത്തരവാദിത്തമുള്ള കോര്‍പ്പറേറ്റ് സ്ഥാപനമെന്ന നിലയില്‍, കോവിഡ്-19 നെതിരെയുള്ള പോരാട്ടത്തില്‍, പ്രത്യേകിച്ചും മഹാമാരിയുടെ ഈ രണ്ടാം തരംഗവുമായി പോരാടുമ്പോള്‍ ഐക്യത്തോടെ നില്‍ക്കേണ്ടത് അത്യന്താപേക്ഷിതമാണെന്നും കാനന്‍ ഇന്ത്യയില്‍, തങ്ങളുടെ ജനങ്ങളുടെ സുരക്ഷയും ക്ഷേമവും മുന്‍ഗണനയായി തുടരുന്നു, ഇതില്‍ ജീവനക്കാരും അവരുടെ കുടുംബങ്ങളും തങ്ങള്‍ ദത്തെടുത്ത ഗ്രാമങ്ങളില്‍ നിന്നുള്ള കുടുംബങ്ങളും ഉള്‍പ്പെടുന്നുവെന്നും കാനന്‍ ഇന്ത്യയുടെ സിഎസ്ആര്‍ ശ്രമങ്ങളുടെ കേന്ദ്രമായ 'ക്യോസെയ്' എന്ന കോര്‍പ്പറേറ്റ് തത്ത്വചിന്തയ്ക്ക് അനുസൃതമായി, കോവിഡ്-19 നെതിരായ പോരാട്ടത്തില്‍ ദത്തെടുത്ത സമൂഹങ്ങളെ സാധ്യമായ രീതിയില്‍ ശാക്തീകരിക്കേണ്ടത് തങ്ങളുടെ ഉത്തരവാദിത്തമാണെന്ന് കരുതുന്നുവെന്നും രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്ന വാക്‌സിനേഷന്‍ ഡ്രൈവില്‍,  ഈ ഗ്രാമങ്ങളിലെ ധാരണകളില്‍ മാറ്റം വരുത്തുന്നതിനും വാക്‌സിന്‍ എടുപ്പിക്കുന്നതിനും തങ്ങളുടെ സന്നദ്ധപ്രവര്‍ത്തകര്‍ മുഴുവന്‍ സമയവും പ്രവര്‍ത്തിക്കുന്നുവെന്നും ബോധവല്‍ക്കരണത്തിലൂടെ കൂടുതല്‍ അളുകള്‍ക്ക് വാക്‌സിനേഷന്റെ പ്രാധാന്യം മനസിലാക്കാന്‍ സാധിക്കുമെന്നും ഒരാഴ്ചയ്ക്കുള്ളില്‍ 1000 പേരെ വിജയകരമായി ഇതില്‍ പങ്കെടുപ്പിക്കാനായതില്‍ അഭിമാനമുണ്ടെന്നും കാനണ്‍ ഇന്ത്യ പ്രസിഡന്റും സിഇഒയുമായ മനാബു യാമസാക്കി പറഞ്ഞു.