Movie prime

ചൈന സ്വന്തമായി ബഹിരാകാശ നിലയം നിർമ്മിക്കുന്നു

ബഹിരാകാശ പര്യവേഷണത്തിൽ മത്സരങ്ങൾ മുറുകുന്ന സാഹചര്യത്തിൽ അമേരിക്കയുടെ സ്പേസ് എക്സ് പ്രോഗ്രാമിനോട് കിടപിടിക്കാൻ ചൈനീസ് നാഷണൽ സ്പേസ് അഡ്മിനിസ്ട്രേഷൻ 2021 ഓടെ ഒരു വലിയ ബഹിരാകാശ നിലയം നിർമ്മിക്കാൻ പദ്ധതിയിടുന്നു. വർഷങ്ങളായി ബഹിരാകാശത്ത് ആധിപത്യം സ്ഥാപിക്കാനുള്ള ശ്രമത്തിൽ നിന്ന് പിന്നോട്ട് പോകാൻ ആഗ്രഹിക്കാത്ത ചൈന, ബഹിരാകാശ വികിരണത്തിലൂടെ ഈ ആവശ്യത്തിനായി ഒരു പുതിയ ചുവടുവെപ്പ് നടത്തുകയാണ്. സ്പെയ്സ് എക്സ് അവസാനമായി നടത്തിയ സ്റ്റാർലിങ്ക് പ്രോജക്റ്റ് ‘ ‘ക്രൂ ഡ്രാഗൺ’ തുടങ്ങിയ ദൗത്യത്തിങ്ങൾക്ക് ശേഷം, ചൈനീസ് നാഷണൽ സ്പേസ് അഡ്മിനിസ്ട്രേഷൻ 2021 ൽ പുതിയ More
 
ചൈന സ്വന്തമായി  ബഹിരാകാശ നിലയം നിർമ്മിക്കുന്നു

ബഹിരാകാശ പര്യവേഷണത്തിൽ മത്സരങ്ങൾ മുറുകുന്ന സാഹചര്യത്തിൽ അമേരിക്കയുടെ സ്‌പേസ് എക്‌സ് പ്രോഗ്രാമിനോട് കിടപിടിക്കാൻ ചൈനീസ് നാഷണൽ സ്‌പേസ് അഡ്മിനിസ്ട്രേഷൻ 2021 ഓടെ ഒരു വലിയ ബഹിരാകാശ നിലയം നിർമ്മിക്കാൻ പദ്ധതിയിടുന്നു.

വർഷങ്ങളായി ബഹിരാകാശത്ത് ആധിപത്യം സ്ഥാപിക്കാനുള്ള ശ്രമത്തിൽ നിന്ന് പിന്നോട്ട് പോകാൻ ആഗ്രഹിക്കാത്ത ചൈന, ബഹിരാകാശ വികിരണത്തിലൂടെ ഈ ആവശ്യത്തിനായി ഒരു പുതിയ ചുവടുവെപ്പ് നടത്തുകയാണ്. സ്പെയ്സ് എക്സ് അവസാനമായി നടത്തിയ സ്റ്റാർലിങ്ക് പ്രോജക്റ്റ് ‘ ‘ക്രൂ ഡ്രാഗൺ’ തുടങ്ങിയ ദൗത്യത്തിങ്ങൾക്ക് ശേഷം, ചൈനീസ് നാഷണൽ സ്പേസ് അഡ്മിനിസ്ട്രേഷൻ 2021 ൽ പുതിയ ബഹിരാകാശ നിലയങ്ങൾ നിർമ്മിക്കുമെന്ന് പ്രഖ്യാപിച്ചു. മൊത്തം 11 വിക്ഷേപണങ്ങളോടെ സൃഷ്ടിക്കപ്പെടുന്ന ഈ ബഹിരാകാശ നിലയത്തിന് 66 ടൺ ഭാരവും ഭ്രമണപഥത്തിൽ നിന്ന് പുറപ്പെടുന്നതിന് മുൻപുള്ള 10 വർഷം 3 വ്യത്യസ്ത ബഹിരാകാശ യാത്രിക ടീമുകൾ ആറു മാസം വിധം സ്പേസ് സ്റ്റേഷനിൽ ജോലി നോക്കും

 

2021 ൽ ബഹിരാകാശ നിലയത്തിന്റെ നിർമ്മാണം പൂർത്തിയാക്കാൻ പദ്ധതിയിട്ടിരിക്കെ, 2023 ൽ ഇത് പൂർണമായും പ്രവർത്തനക്ഷമമാകുമെന്ന് പ്രതീക്ഷിക്കുന്നു. ലിവിങ് ഏരിയ അടക്കമുള്ള ഈ സ്പേസ് സ്റ്റേഷൻ മറ്റു സ്പേസ് സ്റ്റേഷനെക്കാൾ വളരെ വലുതായിരിക്കും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നിരവധി ഗവേഷകർ ബഹിരാകാശ സാങ്കേതികവിദ്യകളെക്കുറിച്ചും സീറോ-ഗീ (ഭാരക്കുറവ്) ബയോളജിയെക്കുറിച്ചും ഗവേഷണം നടത്തും.

 

പദ്ധതി പ്രകാരം മുന്നോട്ടു പോകുകയാണെങ്കിൽ , ആദ്യത്തെ മൊഡ്യൂളിന്റെ വിക്ഷേപണം കഴിഞ്ഞ ആഴ്ച ചൈന അവതരിപ്പിച്ച പുതിയ ലോംഗ് മാർച്ച് 5 ബി റോക്കറ്റ് ലോഞ്ചർ ഉപയോഗിച്ചായിരിക്കും . ആദ്യ വിക്ഷേപണത്തിനുശേഷം, മറ്റ് ലോഞ്ചറുകളിൽ ബഹിരാകാശ നിലയത്തിന്റെ നിർമ്മാണത്തിൽ പ്രവർത്തനങ്ങൾക്ക് ആവശ്യമുള്ള വസ്തുക്കളും ഗവേഷണ മൊഡ്യൂളുകളും ഉൾപ്പെടുത്തും. ജൂലൈയിൽ ഈ ദൗത്യത്തിൽ പങ്കെടുക്കാൻ ബഹിരാകാശ യാത്രികരെ തിരഞ്ഞെടുക്കാൻ തങ്ങൾ പദ്ധതിയിട്ടിരിക്കുകയാണെന്ന് വ്യക്തമാക്കിയ ചൈനീസ് നാഷണൽ സ്പേസ് അഡ്മിനിസ്ട്രേഷൻ, ആദ്യമായി ഈ ബഹിരാകാശ യാത്രികരെ സൈനിക പശ്ചാത്തലമുള്ള പൈലറ്റുമാരിൽ നിന്ന് മാത്രമല്ല, ശാസ്ത്രത്തിലും ഭൗതികശാസ്ത്രത്തിലും. പരിചയസമ്പന്നരായ സാധാരണക്കാരിൽ നിന്നും തിരഞ്ഞെടുക്കുമെന്ന് പ്രഖ്യാപിച്ചു.

 

പുതുതായി പ്രഖ്യാപിച്ച ബഹിരാകാശ നിലയത്തിന്റെ വിശദാംശങ്ങൾക്ക് പുറമേ, ബഹിരാകാശത്തേക്ക് ‘Xuntian’ എന്ന പുതിയ ദൂരദർശിനി വിക്ഷേപിക്കാനും ചൈന ഒരുങ്ങുകയാണ്. Hubble ബഹിരാകാശ ദൂരദർശിനിയുടെ അതേ സവിശേഷതകൾ ഉള്ള ‘Xuntian’ ദൂരദർശിനിക്ക് വിശാലമായ ദൂരത്തിൽ കാഴ്ച നൽകാൻ കഴിയും, കൂടാതെ ബഹിരാകാശ നിലയത്തിന്റെ അതേ ഭ്രമണപഥത്തിൽ സ്ഥാപിക്കുകയും ചെയ്യും.

China