Movie prime

നിര്‍മിതബുദ്ധി സാങ്കേതികവിദ്യയില്‍ സഹകരണം:ലോക്ഹീഡ് മാര്‍ട്ടിനുമായി ശാസ്ത്ര റോബോട്ടിക്‌സ് ധാരണാപത്രം

തിരുവനന്തപുരം: കേരള സ്റ്റാര്ട്ടപ് മിഷന് സ്റ്റാര്ട്ടപ്പായ കൊച്ചി ശാസ്ത്ര റോബോട്ടിക്സ് യുദ്ധവിമാനങ്ങളുടെ നിര്മാണത്തിലുള്പ്പെടെ റോബോട്ടുകളെ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് ആഗോള എയ്റോസ്പേസ്-ഡിഫന്സ-്സെക്യുരിറ്റി കമ്പനിയായ ലോക്ഹീഡ് മാര്ട്ടിനുമായി ധാരണാപത്രം ഒപ്പുവച്ചു. ലോക്ഹീഡ് അടക്കമുള്ള മുന്നിര കമ്പനികള്ക്കാവശ്യമായ ഉല്പന്നങ്ങള് നിര്മിച്ചുനല്കാന് ധാരണാപത്രം ശാസ്ത്രയ്ക്ക് സഹായകമാകും. എഫ്-21 ഉള്പ്പെടെയുള്ള യുദ്ധവിമാനങ്ങളുടെ ഇല്ക്ട്രോണിക്സ് ഡിസ്പ്ലേ സംവിധാനങ്ങള്ക്ക് വേണ്ടിവരുന്നതാണ് ഈ ഉല്പന്നങ്ങള്. വ്യാവസായികാടിസ്ഥാനത്തില് വ്യോമയാന ഇലക്ട്രോണിക്സ് മേഖലയില് നിര്മിതബുദ്ധി അധിഷ്ഠിതമായ പ്ലാറ്റ്ഫോമുകള് നിര്മിക്കുകയാണ് ശാസ്ത്ര റോബോട്ടിക്സ് ചെയ്യുന്നത്. റോബര്ട്ട് ബോഷ്, എച്ച്സിഎല്, ഓഡിയന്സസ്, നൗള്സ് തുടങ്ങിയ More
 
നിര്‍മിതബുദ്ധി സാങ്കേതികവിദ്യയില്‍ സഹകരണം:ലോക്ഹീഡ് മാര്‍ട്ടിനുമായി ശാസ്ത്ര റോബോട്ടിക്‌സ് ധാരണാപത്രം

തിരുവനന്തപുരം: കേരള സ്റ്റാര്‍ട്ടപ് മിഷന്‍ സ്റ്റാര്‍ട്ടപ്പായ കൊച്ചി ശാസ്ത്ര റോബോട്ടിക്‌സ് യുദ്ധവിമാനങ്ങളുടെ നിര്‍മാണത്തിലുള്‍പ്പെടെ റോബോട്ടുകളെ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് ആഗോള എയ്‌റോസ്‌പേസ്-ഡിഫന്‍സ-്‌സെക്യുരിറ്റി കമ്പനിയായ ലോക്ഹീഡ് മാര്‍ട്ടിനുമായി ധാരണാപത്രം ഒപ്പുവച്ചു.

ലോക്ഹീഡ് അടക്കമുള്ള മുന്‍നിര കമ്പനികള്‍ക്കാവശ്യമായ ഉല്പന്നങ്ങള്‍ നിര്‍മിച്ചുനല്‍കാന്‍ ധാരണാപത്രം ശാസ്ത്രയ്ക്ക് സഹായകമാകും. എഫ്-21 ഉള്‍പ്പെടെയുള്ള യുദ്ധവിമാനങ്ങളുടെ ഇല്ക്‌ട്രോണിക്‌സ് ഡിസ്‌പ്ലേ സംവിധാനങ്ങള്‍ക്ക് വേണ്ടിവരുന്നതാണ് ഈ ഉല്പന്നങ്ങള്‍.

വ്യാവസായികാടിസ്ഥാനത്തില്‍ വ്യോമയാന ഇലക്‌ട്രോണിക്‌സ് മേഖലയില്‍ നിര്‍മിതബുദ്ധി അധിഷ്ഠിതമായ പ്ലാറ്റ്‌ഫോമുകള്‍ നിര്‍മിക്കുകയാണ് ശാസ്ത്ര റോബോട്ടിക്‌സ് ചെയ്യുന്നത്. റോബര്‍ട്ട് ബോഷ്, എച്ച്‌സിഎല്‍, ഓഡിയന്‍സസ്, നൗള്‍സ് തുടങ്ങിയ സ്ഥാപനങ്ങള്‍ ഇപ്പോള്‍തന്നെ ടെസ്റ്റിംഗിന് ശാസ്ത്രയുടെ റോബോട്ടുകളെ ഉപയോഗിക്കുന്നുണ്ട്.

ശാസ്ത്രയ്‌ക്കൊപ്പം ചെൈയിലെ ടെറിറോ മൊബിലിറ്റിയും, ബെംഗളുരുവിലെ നോപോ ടെക്‌നോളജീസും ലോക്ഹീഡ് മാര്‍ട്ടിന് സാങ്കേതിക സേവനങ്ങള്‍ നല്‍കുന്നതിന് വെവ്വേറെ ധാരണാപത്രങ്ങളില്‍ ഒപ്പിട്ടിട്ടുണ്ട്. ഇന്ത്യയില്‍ വികസിപ്പിച്ചെടുത്ത സാങ്കേതികവിദ്യകളെ ആഗോള സംവിധാനങ്ങളുമായും പ്ലാറ്റ്‌ഫോമുകളുമായും സംയോജിപ്പിക്കാനുള്ള യത്‌നത്തിന്റെ ഭാഗമാണ് ഈ സഹകരണമെന്ന് ലോക്ഹീഡ് മാര്‍ട്ടിന്‍ എയ്‌റോനോട്ടിക്‌സിലെ സ്ട്രാറ്റജി ആന്‍ഡ് ഡെവലപ്‌മെന്റ് വൈസ് പ്രസിഡന്റ് വിവേക് ലാല്‍ പറഞ്ഞു.

ഇന്ത്യയില്‍ തങ്ങളുടെ ഉല്പാദനം വര്‍ധിപ്പിക്കുന്നതു ലക്ഷ്യമാക്കി ചില സാങ്കേതികവിദ്യകള്‍ക്കുള്ള എന്‍ജിനീയറിംഗ് പിന്തുണ, മാര്‍ഗനിര്‍ദ്ദേശം, സഹകരണം എന്നിവ ലഭിക്കാന്‍ ഇതിലൂടെ ലക്ഷ്യമിടുന്നുണ്ടെന്ന് അദ്ദേഹം കൂ ട്ടിച്ചേര്‍ത്തു.

ഉല്പന്നങ്ങളുടെ മേന്മ കാരണം കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകളെ വ്യവസായങ്ങള്‍ അംഗീകരിക്കാന്‍ തുടങ്ങിയതിന്റെയും കൂടുതല്‍ വ്യവസായങ്ങള്‍ സ്റ്റാര്‍ട്ടപ് മേഖലയുടെ ഭാഗമായി മാറുന്നുവെന്നതിന്റെയും ഉദാഹരണമാണ് ശാസ്ത്ര-ലോക്ഹീഡ് മാര്‍ട്ടിന്‍ ധാരണയെന്ന് കേരള സ്റ്റാര്‍ട്ടപ് മിഷന്‍ ബിസിനസ് ഡെവലപ്‌മെന്റ് മാനേജര്‍ അശോക് കുര്യന്‍ പഞ്ഞിക്കാരന്‍ പറഞ്ഞു.