Movie prime

കോവിഡ്-19: ഭക്ഷണവും താമസസ്ഥലവും എവിടെ ലഭിക്കുമെന്ന് ഗൂഗിൾ മാപ്പ് പറഞ്ഞു തരും

കൊറോണയും ലോക്ക്ഡൌണും മൂലം ദുരികമനുഭവിയ്ക്കുന്നവർക്ക് സഹായകരമാകുന്ന സേവനങ്ങൾ ഗൂഗിൾ മാപ്പിൽ ഉടൻ ലഭ്യമാകും. ദേശീയ ലോക്ക് ഡൗണ് കാര്യമായി ബാധിച്ചവര്ക്കായി ഇന്ത്യയിലെ വിവിധ നഗരങ്ങളില് ഭക്ഷണവും താമസവും ലഭിക്കുന്ന സ്ഥലങ്ങളുടെ വിവരങ്ങള് ഇനി ഗൂഗിള് മാപ്പില് ലഭിക്കും. കേന്ദ്ര- സംസ്ഥാന സര്ക്കാരുകളുമായി ചേര്ന്നാണ് ഗൂഗിള് ഈ സേവനം ലഭ്യമാക്കുന്നത്. നിലവില് 30 നഗരങ്ങളിലെ വിവരങ്ങള് ഗൂഗിള് മാപ്പിലൂടെ അറിയാന് കഴിയും. നിലവിൽ ഇംഗ്ലീഷിൽ ലഭ്യമായ സേവനം ഹിന്ദയിലും ഉടൻ ലഭ്യമാകും. മറ്റ് ഇന്ത്യൻ ഭാഷകളിലും ഈ സേവനം More
 
കോവിഡ്-19: ഭക്ഷണവും താമസസ്ഥലവും എവിടെ ലഭിക്കുമെന്ന് ഗൂഗിൾ മാപ്പ് പറഞ്ഞു തരും

കൊറോണയും ലോക്ക്ഡൌണും മൂലം ദുരികമനുഭവിയ്ക്കുന്നവർക്ക് സഹായകരമാകുന്ന സേവനങ്ങൾ ഗൂഗിൾ മാപ്പിൽ ഉടൻ ലഭ്യമാകും.

ദേശീയ ലോക്ക് ഡൗണ്‍ കാര്യമായി ബാധിച്ചവര്‍ക്കായി ഇന്ത്യയിലെ വിവിധ നഗരങ്ങളില്‍ ഭക്ഷണവും താമസവും ലഭിക്കുന്ന സ്ഥലങ്ങളുടെ വിവരങ്ങള്‍ ഇനി ഗൂഗിള്‍ മാപ്പില്‍ ലഭിക്കും. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുമായി ചേര്‍ന്നാണ് ഗൂഗിള്‍ ഈ സേവനം ലഭ്യമാക്കുന്നത്. നിലവില്‍ 30 നഗരങ്ങളിലെ വിവരങ്ങള്‍ ഗൂഗിള്‍ മാപ്പിലൂടെ അറിയാന്‍ കഴിയും. നിലവിൽ ഇംഗ്ലീഷിൽ ലഭ്യമായ സേവനം ഹിന്ദയിലും ഉടൻ ലഭ്യമാകും. മറ്റ് ഇന്ത്യൻ ഭാഷകളിലും ഈ സേവനം ലഭ്യമാക്കാൻ ശ്രമം നടത്തുന്നുണ്ട്.

ഗൂഗിള്‍ മാപ്സ്, ഗൂഗിള്‍ സെര്‍ച്ച്, ഗൂഗിള്‍ അസിസ്റ്റന്റ് എന്നീ ഏതു ഗൂഗിള്‍ ഉല്‍പ്പന്നങ്ങളില്‍ നിന്നും നഗരത്തിന്റെ പേര് കൊടുത്ത് ഭക്ഷണം ലഭിക്കുന്ന കേന്ദ്രങ്ങളും രാത്രി താമസത്തിനുള്ള കേന്ദ്രങ്ങളും കണ്ടെത്താനാകും.

വീടുകളില്‍ നിന്നും മാറി താമസിക്കുന്നവര്‍ ഭക്ഷണത്തിനായി സ്വിഗ്ഗി, സൊമാറ്റോ പോലുള്ള ഡെലിവറി ആപ്ലിക്കേഷനുകളെയാണ് ആശ്രയിക്കുന്നത്. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനാല്‍ ചില പ്രദേശങ്ങളില്‍ റെസ്റ്റോറന്റുകള്‍ പ്രവര്‍ത്തനം നിര്‍ത്തിയതിനാല്‍ സ്വിഗ്ഗി, സൊമാറ്റോ എന്നിവയ്ക്ക് ഫലപ്രദമായി പ്രവര്‍ത്തിക്കാന്‍ കഴിയുന്നില്ല. എന്നാല്‍ ഗൂഗിള്‍ മാപ്പ്‌സിന്റെ പുതിയ സവിശേഷത ഉപയോഗിച്ച് ഉപഭോക്താക്കള്‍ക്ക് അവരുടെ പ്രദേശത്ത് ഭക്ഷണം വിതരണം ചെയ്യുന്ന റെസ്റ്റോറന്റുകള്‍ കണ്ടെത്താന്‍ കഴിയും.