Movie prime

കോവിഡ്-19: 8 ഉപഗ്രഹങ്ങളുടെ പ്രവർത്തനവും അനിശ്ചിതത്വത്തിൽ

ലോകം മുഴുവൻ പടർന്നു പിടിക്കുന്ന കൊറോണ ഇതാ ഇപ്പോൾ ആകാശവും കീഴടക്കി ശൂന്യാകാശത്തിലേക്ക് കടന്നിരിക്കുന്നു. കൊറോണ വൈറസ് ബാധ കാരണം എട്ട് യൂറോപ്യൻ ഉപഗ്രഹങ്ങളുടെ പ്രവർത്തനം നിർത്തി വെച്ചിരിക്കുകയാണ് യൂറോപ്യൻ സ്പേസ് ഏജൻസി (ഇഎസ്എ). ഭൂമിയുടെ കാന്തിക വലയത്തെപ്പറ്റി പഠിക്കാനായി 2000ൽ വിക്ഷേപിച്ച നാല് ഉപഗ്രഹങ്ങൾ, ചൊവ്വയുടെ ചിത്രങ്ങളെടുക്കാൻ 2003ൽ വിക്ഷേപിച്ച മാഴ്സ് എക്സ്പ്രസ്സ്, ചൊവ്വയുടെ ഉപരിതല പഠനത്തിനായി 2016ൽ വിക്ഷേപിച്ച ‘എക്സോ മാഴ്സ് ട്രേസ് ഗ്യാസ് ഓർബിറ്റർ’, സൂര്യന്റെ പഠനത്തിനായി സോളാർ ഓർബിറ്റർ മിഷന് വേണ്ടി More
 
കോവിഡ്-19: 8 ഉപഗ്രഹങ്ങളുടെ പ്രവർത്തനവും അനിശ്ചിതത്വത്തിൽ

ലോകം മുഴുവൻ പടർന്നു പിടിക്കുന്ന കൊറോണ ഇതാ ഇപ്പോൾ ആകാശവും കീഴടക്കി ശൂന്യാകാശത്തിലേക്ക് കടന്നിരിക്കുന്നു. കൊറോണ വൈറസ് ബാധ കാരണം എട്ട് യൂറോപ്യൻ ഉപഗ്രഹങ്ങളുടെ പ്രവർത്തനം നിർത്തി വെച്ചിരിക്കുകയാണ് യൂറോപ്യൻ സ്പേസ് ഏജൻസി (ഇഎസ്എ).

ഭൂമിയുടെ കാന്തിക വലയത്തെപ്പറ്റി പഠിക്കാനായി 2000ൽ വിക്ഷേപിച്ച നാല് ഉപഗ്രഹങ്ങൾ, ചൊവ്വയുടെ ചിത്രങ്ങളെടുക്കാൻ 2003ൽ വിക്ഷേപിച്ച മാഴ്‌സ് എക്സ്പ്രസ്സ്‌, ചൊവ്വയുടെ ഉപരിതല പഠനത്തിനായി 2016ൽ വിക്ഷേപിച്ച ‘എക്സോ മാഴ്‌സ് ട്രേസ് ഗ്യാസ് ഓർബിറ്റർ’, സൂര്യന്റെ പഠനത്തിനായി സോളാർ ഓർബിറ്റർ മിഷന് വേണ്ടി കഴിഞ്ഞ മാസം വിക്ഷേപിച്ച ഉപഗ്രഹം എന്നിവയുടെ പ്രവർത്തനമാണ് ഇപ്പോൾ അവതാളത്തിലായിരിക്കുന്നത്.

കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ മിഷൻ കണ്ട്രോൾ സെന്ററായ ജർമനിയിലെ ദംസ്റ്റാട്ടിൽ ജീവനക്കാരെ വെട്ടിച്ചുരുക്കിയതാണ് ഉപഗ്രഹ പ്രവർത്തനത്തെ ബാധിക്കാനുള്ള കാരണം. ഇഎസ്എയുടെ 21 ഉപഗ്രഹങ്ങളിൽ 8 എണ്ണം ദംസ്റ്റാട്ടിൽ നിന്നാണ് നിയന്ത്രിക്കുന്നത്.

“ഇപ്പോൾ ഞങ്ങളുടെ മുൻഗണന ഞങ്ങളുടെ ജീവനക്കാരുടെ ആരോഗ്യത്തിലാണ്. അത് കൊണ്ട് ഞങ്ങളുടെ ചില ശാസ്ത്ര പര്യവേഷണങ്ങൾ കുറയ്ക്കുയാണ്, പ്രത്യേകിച്ചും ജീവനക്കാർ കൂടുതൽ ആവശ്യമായ ഗ്രഹ പര്യവേഷണങ്ങളിൽ”, ഇഎസ്എയുടെ ഓപ്പറേഷൻ ഡയറക്ടർ റോൾഫ് ഡെൻസിംഗ് ചൊവ്വാഴ്ച പറഞ്ഞിരുന്നു.

അടുത്തിടെ തങ്ങളുടെ റഷ്യയുമായി ചെയ്യാനിരുന്ന മാഴ്‌സ് റോവർ മിഷൻ, റോസ്കോസ്മോസ് കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ 2022ലേക്ക് ഇഎസ്എ മാറ്റിയിരുന്നു.