Movie prime

സൈബർ ക്രൈം വോളന്റിയർ പദ്ധതി അപകടകരമെന്ന് ഇന്റർനെറ്റ് ഫ്രീഡം  ഫൗണ്ടേഷൻ

cybercrime volunteer ആഭ്യന്തര മന്ത്രാലയം മുന്നോട്ടുവെച്ച സൈബർ ക്രൈം വോളൻ്റിയർ പ്രോഗ്രാം അപകടങ്ങൾ നിറഞ്ഞതാണെന്ന് ഇൻ്റർനെറ്റ് ഫ്രീഡം ഫൗണ്ടേഷൻ (ഐ എഫ് എഫ്) അഭിപ്രായപ്പെട്ടു. സാമൂഹ്യമായ അവിശ്വാസം സൃഷ്ടിക്കുന്ന നിരീക്ഷണ സംസ്കാരത്തിലേക്ക് ഇത് നയിക്കുമെന്ന് ഫൗണ്ടേഷൻ പറഞ്ഞു. cybercrime volunteer ഇന്ത്യയുടെ സൈബർ കുറ്റകൃത്യ ആവാസ വ്യവസ്ഥയിൽ മാറ്റങ്ങൾ ലക്ഷ്യമിട്ടാണ് ആഭ്യന്തര മന്ത്രാലയം പദ്ധതി നടപ്പിലാക്കുന്നത്. ഇൻ്റർനെറ്റിലെ നിയമവിരുദ്ധമായ ഉള്ളടക്കം ഫ്ലാഗുചെയ്യുന്നതിനായി അഞ്ഞൂറോളം വോളൻ്റിയർമാരെ നിയോഗിക്കാനാണ് എം എച്ച് എ ലക്ഷ്യമിടുന്നത്. എം എച്ച് എ യുടെ More
 
സൈബർ ക്രൈം വോളന്റിയർ പദ്ധതി അപകടകരമെന്ന് ഇന്റർനെറ്റ് ഫ്രീഡം  ഫൗണ്ടേഷൻ

cybercrime volunteer
ആഭ്യന്തര മന്ത്രാലയം മുന്നോട്ടുവെച്ച സൈബർ ക്രൈം വോളൻ്റിയർ പ്രോഗ്രാം അപകടങ്ങൾ നിറഞ്ഞതാണെന്ന് ഇൻ്റർനെറ്റ് ഫ്രീഡം ഫൗണ്ടേഷൻ
(ഐ ‌എഫ് ‌എഫ്) അഭിപ്രായപ്പെട്ടു. സാമൂഹ്യമായ അവിശ്വാസം സൃഷ്ടിക്കുന്ന നിരീക്ഷണ സംസ്കാരത്തിലേക്ക് ഇത് നയിക്കുമെന്ന് ഫൗണ്ടേഷൻ പറഞ്ഞു. cybercrime volunteer

ഇന്ത്യയുടെ സൈബർ കുറ്റകൃത്യ ആവാസ വ്യവസ്ഥയിൽ മാറ്റങ്ങൾ ലക്ഷ്യമിട്ടാണ് ആഭ്യന്തര മന്ത്രാലയം പദ്ധതി നടപ്പിലാക്കുന്നത്. ഇൻ്റർനെറ്റിലെ നിയമവിരുദ്ധമായ ഉള്ളടക്കം  ഫ്ലാഗുചെയ്യുന്നതിനായി അഞ്ഞൂറോളം വോളൻ്റിയർമാരെ നിയോഗിക്കാനാണ് എം എച്ച് എ ലക്ഷ്യമിടുന്നത്. എം എച്ച് എ യുടെ 2021-22 വർഷത്തേക്കുള്ള ബജറ്റ് ഔട്പുട്ട് ഔട്ട്കം നിരീക്ഷണ ചട്ടക്കൂട് അനുസരിച്ചുള്ള പദ്ധതിയിൽ 200 സൈബർ അവബോധ പ്രൊമോട്ടർമാരും 50 സൈബർ വിദഗ്ധരും കൂടി ഉൾപ്പെടും.

ഈ പദ്ധതി നിരീക്ഷണ സംസ്കാരത്തിലേക്കും സാമൂഹ്യമായ അവിശ്വാസം സൃഷ്ടിക്കുന്നതിലേക്കും നയിക്കുന്നതാണെന്ന് ഡിജിറ്റൽ സ്വാതന്ത്ര്യത്തിനു വേണ്ടി നിലകൊള്ളുന്ന സംഘടനയായ ഇൻ്റർനെറ്റ് ഫ്രീഡം ഫൗണ്ടേഷൻ എം ‌എച്ച്‌ എയ്ക്ക് കത്തെഴുതി. പൗരൻമാരുടെ ഡിജിറ്റൽ അവകാശങ്ങളിലുള്ള ഭരണകൂടത്തിൻ്റെ കടന്നു  കയറ്റമാണ് പദ്ധതിയെന്നും ഫൗണ്ടേഷൻ ആരോപിച്ചു.

വ്യക്തിപരമോ രാഷ്‌ട്രീയമോ ആയ വൈരാഗ്യം തീർക്കാൻ  നിക്ഷിപ്ത താത്പര്യക്കാർ പദ്ധതി ദുരുപയോഗം ചെയ്യാനിടയുണ്ട്. ഒരിക്കൽ പരാതി കൊടുത്താൽ അത് പിൻവലിക്കാനുള്ള നടപടികളൊന്നും നിലവിലില്ല എന്നതും ശ്രദ്ധിക്കേണ്ടതാണ്.

സൈബർക്രൈം ഇക്കോസിസ്റ്റം മാനേജുമെന്റ് യൂണിറ്റിന് കീഴിൽ സർക്കാർ സ്ഥാപനങ്ങൾ, അക്കാദമികൾ, എൻ ‌ജി ‌ഒ കൾ, സ്വകാര്യ സ്ഥാപനങ്ങൾ, സാങ്കേതിക കമ്പനികൾ എന്നിവയുമായി നിരന്തരം കൂടിയാലോചന നടത്താനാണ് ലക്ഷ്യമിടുന്നതെന്ന് എം ‌എ‌ച്ച്‌ എ യുടെ ചട്ടക്കൂടിൽ പറയുന്നുണ്ട്.

2020 ജനുവരിയിൽ തുടക്കമിട്ട ഇന്ത്യൻ സൈബർ ക്രൈം കോ ഓർഡിനേഷൻ സെന്റർ (ഐ 4 സി) പദ്ധതിയുടെ ഭാഗമാണ് ദേശീയ സൈബർ ക്രൈം ഇക്കോസിസ്റ്റം മാനേജ്‌മെന്റ് യൂണിറ്റ്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നിർദേശപ്രകാരമാണ് യൂണിറ്റിന് തുടക്കം കുറിച്ചത്.
415.86 കോടി ചെലവു വരുന്ന പദ്ധതിക്ക് 2018 ഒക്ടോബറിൽ തന്നെ കേന്ദ്ര സർക്കാർ അംഗീകാരം നൽകിയിരുന്നു.ഐ 4 സി പദ്ധതിക്കായി ബജറ്റിൽ 69.80 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്. നാഷണൽ സൈബർ റിസർച് ആൻഡ് ഇന്നൊവേഷൻ സ്കീം പ്രകാരം നിയമ നിർവഹണ ഏജൻസികളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി 9 കോടി രൂപയും ബജറ്റിൽ നീക്കിവെച്ചിട്ടുണ്ട്.

നിയമവിരുദ്ധമായ ഓൺലൈൻ ഉള്ളടക്കം തിരിച്ചറിയുന്നതിനും റിപ്പോർട്ടുചെയ്യുന്നതിനും നീക്കംചെയ്യുന്നതിനും നിയമ നിർവഹണ ഏജൻസികളെ സഹായിക്കുന്നതിനായി സന്നദ്ധപ്രവർത്തകരായി രജിസ്റ്റർ ചെയ്യാൻ ആവശ്യപ്പെടുന്നതാണ് പദ്ധതി.

രാജ്യത്തിൻ്റെ പരമാധികാരത്തിനും അഖണ്ഡതയ്ക്കും എതിരെയുള്ളതും സുരക്ഷയ്‌ക്കെതിരെയുള്ളതും വിദേശ രാജ്യങ്ങളുമായുള്ള സൗഹൃദ ബന്ധത്തെ തകരാറിലാക്കുന്നതും പൊതു ക്രമത്തെ തടസ്സപ്പെടുത്തുന്നതും സാമുദായിക ഐക്യത്തെ ബാധിക്കുന്നതും കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നതുമായ ഉള്ളടക്കങ്ങളാണ് വോളൻ്റിയർമാർ റിപ്പോർട്ട് ചെയ്യേണ്ടത്.  സന്നദ്ധപ്രവർത്തകരായി രജിസ്റ്റർ ചെയ്യുന്നവർ അവരുടെ വ്യക്തിപരമായ വിവരങ്ങൾ മന്ത്രാലയത്തിന് സമർപിക്കണം. ഫോട്ടോ, പേര്, വിലാസം എന്നിവ ഇതിൽ ഉൾപ്പെടും.

സൈബർ കുറ്റകൃത്യങ്ങൾക്കെതിരെ പോരാടാൻ തയ്യാറുള്ള, മറ്റേതെങ്കിലും മേഖലയിൽ സന്നദ്ധസേവനം നടത്താൻ തയ്യാറുള്ള വ്യക്തികളേയും സ്വാഗതം ചെയ്യുന്നതായി പോർടലിലെ വിവരണം പറയുന്നു. അപേക്ഷകൾ സംസ്ഥാന നോഡൽ വിഭാഗത്തിന് നേരിട്ടാണ് നൽകേണ്ടത്. അവർ
ആവശ്യാനുസരണംഅപേക്ഷകരുമായി ബന്ധപ്പെടും.

എൻറോൾമെന്റിനായി കർശനമായ നിബന്ധനകളും വ്യവസ്ഥകളുമുണ്ട്. അതിൽ പ്രധാനമായത് പ്രസ്തുത പ്രോഗ്രാമിന്റെ പേരിൽ സോഷ്യൽ മീഡിയ അക്കൗണ്ട് തുടങ്ങാൻ പാടില്ല എന്നതാണ്. പ്രോഗ്രാമിനെ പ്രതിനിധീകരിച്ച് പൊതു പ്ലാറ്റ്ഫോമുകളിൽ പ്രസ്താവനകളോ അഭിപ്രായങ്ങളോ പ്രകടിപ്പിക്കരുത്. നിർവഹിക്കുന്ന ജോലിയുടെ  കർശനമായ രഹസ്യാത്മകത
സന്നദ്ധപ്രവർത്തകർ കാത്തുസൂക്ഷിക്കണം.  നിബന്ധനകൾ ലംഘിച്ചാൽ രജിസ്ട്രേഷൻ റദ്ദാക്കും. അത്തരം സാഹചര്യത്തിൽ സന്നദ്ധ പ്രവർത്തകർക്കെതിരെ നിയമനടപടി സ്വീകരിക്കാനുള്ള അവകാശവും സംസ്ഥാന നോഡൽ ഓഫീസർമാർക്ക് ഉണ്ടായിരിക്കും.

1950-കളിൽ കിഴക്കൻ ജർമനിയിൽ ഉണ്ടായിരുന്നതിന് സമാനമായ പദ്ധതിയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം മുന്നോട്ടു വെയ്ക്കുന്നതെന്ന്  ഐ‌എഫ്‌എഫ് ആരോപിക്കുന്നു. സഹ പൗരന്മാരെ റിപ്പോർട്ടുചെയ്യാൻ പൗരന്മാരോട് ആവശ്യപ്പെടുന്നത് സൈബർ ജാഗ്രതയിലേക്ക് നയിക്കുമെങ്കിലും അവിശ്വാസവും ആശങ്കയും നിറഞ്ഞ അന്തരീക്ഷ നിർമിതിക്കാണ് അത് കാരണമാകുക.

“ദേശവിരുദ്ധ” പ്രവർത്തനവുമായി  ബന്ധപ്പെട്ട നിയമവിരുദ്ധമായ ഉള്ളടക്കം എന്തെന്ന് വ്യക്തമായി നിർവചിക്കുന്നതിൽ എം‌എ‌ച്ച്‌എ പരാജയപ്പെട്ടതിനാൽ സർക്കാരിനെതിരെയുള്ള ഏത് തരം വിമർശനവും രാജ്യദ്രോഹമെന്ന് വിലയിരുത്തുന്നതിലേക്ക് നയിക്കുമെന്നും അപകടകരമായ ഒരു അന്തരീക്ഷ നിർമിതിക്കാണ് കളമൊരുങ്ങുന്നതെന്നുമാണ് ഇൻ്റർനെറ്റ് ഫ്രീഡം ഫൗണ്ടേഷൻ്റെ പ്രധാന വിമർശനം.