Movie prime

അപകടകരമായ ആപ്പുകൾ പ്ലേസ്റ്റോറിലും

അപകടകരമായ ആപ്പുകൾ പ്ലേസ്റ്റോറിൽ സൂത്രത്തിൽ കടന്നുകയറുന്നത് വെല്ലുവിളിയാകുന്നു. ലക്ഷക്കണക്കിനാളുകൾ ഡൗൺലോഡ് ചെയ്തു കഴിയുമ്പോഴാണ് പല ആപ്പുകളും സുരക്ഷിതമല്ലെന്ന് കണ്ടെത്തി പ്ലേസ്റ്റോറിൽ നിന്ന് നീക്കം ചെയ്യുന്നത്. അടുത്തിടെയായി ഈ പ്രവണതയ്ക്ക് ആക്കം കൂടിയെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. 2019-നെ അപേക്ഷിച്ച് 2020-ൻ്റെ ആദ്യപാദത്തിൽ തന്നെ പ്ലേസ്റ്റോർ നീക്കം ചെയ്തത് ഇരട്ടിയിലേറെ ആപ്പുകളാണ്. സൈബർ സുരക്ഷാ കമ്പനിയായ അപ്സ്ട്രീം സിസ്റ്റംസ് പുറത്തുവിട്ട റിപ്പോർട്ടനുസരിച്ച് ഇത്തരം കുഴപ്പം പിടിച്ച ആപ്പുകളിൽ മുന്നിലുള്ളത് സ്നാപ്ട്യൂബ് ആയിരുന്നു. ലോകമാകെ 40 ദശലക്ഷം പേരാണ് സ്നാപ്പ്ട്യൂബ് ഡൗൺലോഡ് More
 
അപകടകരമായ ആപ്പുകൾ പ്ലേസ്റ്റോറിലും

അപകടകരമായ ആപ്പുകൾ പ്ലേസ്റ്റോറിൽ സൂത്രത്തിൽ കടന്നുകയറുന്നത് വെല്ലുവിളിയാകുന്നു. ലക്ഷക്കണക്കിനാളുകൾ ഡൗൺലോഡ് ചെയ്തു കഴിയുമ്പോഴാണ് പല ആപ്പുകളും സുരക്ഷിതമല്ലെന്ന് കണ്ടെത്തി പ്ലേസ്റ്റോറിൽ നിന്ന് നീക്കം ചെയ്യുന്നത്. അടുത്തിടെയായി ഈ പ്രവണതയ്ക്ക് ആക്കം കൂടിയെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. 2019-നെ അപേക്ഷിച്ച് 2020-ൻ്റെ ആദ്യപാദത്തിൽ തന്നെ പ്ലേസ്റ്റോർ നീക്കം ചെയ്തത് ഇരട്ടിയിലേറെ ആപ്പുകളാണ്.

സൈബർ സുരക്ഷാ കമ്പനിയായ അപ്സ്ട്രീം സിസ്റ്റംസ് പുറത്തുവിട്ട റിപ്പോർട്ടനുസരിച്ച് ഇത്തരം കുഴപ്പം പിടിച്ച ആപ്പുകളിൽ മുന്നിലുള്ളത് സ്നാപ്ട്യൂബ് ആയിരുന്നു. ലോകമാകെ 40 ദശലക്ഷം പേരാണ് സ്നാപ്പ്ട്യൂബ് ഡൗൺലോഡ് ചെയ്തത്.

വീഡിയോ, മ്യൂസിക് സ്ട്രീമിങ്ങ് സൈറ്റുകളിൽ നിന്നും ഫേസ്‌ബുക്ക്, യുട്യൂബ് പോലുള്ള സോഷ്യൽ നെറ്റ് വർക്കിങ്ങ് പ്ലാറ്റ്ഫോമുകളിൽ നിന്നും ഓഡിയോ, വീഡിയോ കണ്ടൻ്റുകൾ ലൗഡ് ലോഡ് ചെയ്യാനുള്ള ആപ്പാണ് സ്നാപ്ട്യൂബ്. മൊബിയസ്പേസ് എന്ന ചൈനീസ് കമ്പനിയാണ് ആപ്പിൻ്റെ നിർമാതാക്കൾ.

ഉപയോക്താക്കളുടെ അനുമതിയില്ലാതെ ദശലക്ഷക്കണക്കിന് ഇടപാടുകളാണ് സ്നാപ്ട്യൂബ് നടത്തിയതെന്ന് അപ്സ്ട്രീം റിപ്പോർട്ടിൽ പറയുന്നു. ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ ചോർത്തി. പ്രത്യക്ഷത്തിൽ പരസ്യങ്ങളെന്ന് തോന്നാത്ത തരത്തിൽ പരസ്യങ്ങൾ ഉപയോഗിച്ചു. നോൺ-ഹ്യൂമൻ ക്ലിക്കുകളും പർച്ചേസുകളും യഥാർഥ വ്യൂസും ഇടപാടുകളുമായി തെറ്റിദ്ധരിപ്പിച്ചു. ഈജിപ്ത്, ബ്രസീൽ, ശ്രീലങ്ക, ദക്ഷിണാഫ്രിക്ക, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിലായിരുന്നു ഇത്തരം തട്ടിപ്പുകൾ കൂടുതലും നടത്തിയത്.

“സ്നാപ്ട്യൂബുമായി ബന്ധപ്പെട്ട് നടന്ന 32 ദശലക്ഷം വ്യാജ ഇടപാടുകളാണ് സെക്യൂർ-ഡി പ്ലാറ്റ്ഫോം തടഞ്ഞത്. പ്ലേസ്റ്റോറിൽ നിന്ന് നീക്കം ചെയ്തെങ്കിലും തേഡ് പാർട്ടി ആപ് സ്റ്റോറുകളിൽ സ്നാപ്ട്യൂബ് ഇപ്പോഴും ലഭ്യമാണെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

ഡൗൺലോഡ് ചെയ്ത ആൻഡ്രോയ്ഡ്ഉപയോക്താക്കളോട് സ്നാപ്ട്യൂബ് എത്രയുംവേഗം നീക്കം ചെയ്യാനുള്ള വിദഗ്ധ നിർദേശവും ഇതോടൊപ്പമുണ്ട്.