Movie prime

“കറുത്തവരുടെ ജീവന് വിലയുണ്ടോ?” ആമസോണ്‍ അലക്സയും അപ്പിള്‍ സിരിയും ഗൂഗിൾ അസിസ്റ്റന്റ്റും ഉത്തരം നല്‍കും

”Do black lives matter?” കറുത്ത വര്ഗ്ഗക്കാരുടെ ജീവന് വിലയുണ്ടോ എന്ന ചോദ്യം ഇപ്പോള് കാട്ടുതീ പോലെ ലോകം മൊത്തം പടര്ന്നു കയറുകയാണ്. അമേരിക്കയിലെ മിനിയപോളിസില് പോലീസ് അതിക്രമത്തിനു ഇരയായി അതിക്രൂരമായി മരിച്ച ജോര്ജ് ഫ്ലോയ്ഡ് എന്ന കറുത്ത വര്ഗ്ഗക്കാരന് ലോകത്തിനു മുന്നില് കറുത്ത വര്ഗ്ഗക്കാര് നേരിടുന്ന അതിക്രൂരമായ വിവേചനത്തിന്റെ ചോദ്യചിഹ്നമായി നിലകൊണ്ടപ്പോള് അമേരിക്ക കണ്ട എക്കാലത്തെയും വലിയ കറുത്ത വര്ഗ്ഗക്കാരുടെ പ്രക്ഷോഭത്തിനാണ് അത് വഴിവച്ചത്. രണ്ടാഴ്ചയായി അമേരിക്കയില് നടക്കുന്ന ബ്ലാക്ക് ലൈവ്സ് മാറ്റര് മൂവ്മെന്റെ ലോകത്തിലെ More
 
“കറുത്തവരുടെ ജീവന് വിലയുണ്ടോ?” ആമസോണ്‍ അലക്സയും അപ്പിള്‍ സിരിയും ഗൂഗിൾ അസിസ്റ്റന്റ്റും ഉത്തരം നല്‍കും

”Do black lives matter?” കറുത്ത വര്‍ഗ്ഗക്കാരുടെ ജീവന് വിലയുണ്ടോ എന്ന ചോദ്യം ഇപ്പോള്‍ കാട്ടുതീ പോലെ ലോകം മൊത്തം പടര്‍ന്നു കയറുകയാണ്. അമേരിക്കയിലെ മിനിയപോളിസില്‍ പോലീസ് അതിക്രമത്തിനു ഇരയായി അതിക്രൂരമായി മരിച്ച ജോര്‍ജ് ഫ്ലോയ്ഡ് എന്ന കറുത്ത വര്‍ഗ്ഗക്കാരന്‍ ലോകത്തിനു മുന്നില്‍ കറുത്ത വര്‍ഗ്ഗക്കാര്‍ നേരിടുന്ന അതിക്രൂരമായ വിവേചനത്തിന്‍റെ ചോദ്യചിഹ്നമായി നിലകൊണ്ടപ്പോള്‍ അമേരിക്ക കണ്ട എക്കാലത്തെയും വലിയ കറുത്ത വര്‍ഗ്ഗക്കാരുടെ പ്രക്ഷോഭത്തിനാണ് അത് വഴിവച്ചത്.

രണ്ടാഴ്ചയായി അമേരിക്കയില്‍ നടക്കുന്ന ബ്ലാക്ക്‌ ലൈവ്സ് മാറ്റര്‍ മൂവ്മെന്‍റെ ലോകത്തിലെ കറുത്ത വര്‍ഗ്ഗക്കാരുടെ മുഴുവന്‍ ശബ്ദമായി. സാധാരണക്കാര്‍ മുതല്‍ ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള സെലിബ്രിറ്റികള്‍ വരെ ഈ പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ചു.

ഇപ്പോഴിതാ കറുത്ത വര്‍ഗ്ഗക്കാരന്റെ ജീവന് വിലയുണ്ടോയെന്ന് അമസോണിന്റെയും ഗൂഗിളിന്റെയും ആപ്പിളിന്‍റെയും നിര്‍മ്മിത ബുദ്ധികളായ അലക്സയും,ഗൂഗിൾ അസിസ്റ്റന്റ്റും, സിരിയും വരെ ഉത്തരം നല്‍കുന്ന ചോദ്യമായിരിക്കുന്നു.

”കറുത്തവന്‍റെ ജീവന് വിലയുണ്ടോ?” “എല്ലാവരുടെയും ജീവന് വിലയുണ്ടോ?” തുടങ്ങിയ ചോദ്യങ്ങള്‍ക്ക് ഉത്തരങ്ങള്‍ അപ്പോള്‍ തന്നെ ഈ നിര്‍മിതബുദ്ധികള്‍ നല്‍കും. ഉത്തരം നല്‍കുക മാത്രമല്ല ചോദ്യകര്‍ത്താവിനെ ‘ബ്ലാക്ക്‌ ലൈവ്സ് മാറ്റേഴ്സ്’ വെബ്സൈറ്റിലേക്ക് വഴി തിരിച്ചു വിടുകയും ചെയ്യും.

ഗൂഗിള്‍ അസിസ്റ്റന്റ്റിനോട്‌ ‘ഡൂ ബ്ലാക്ക്‌ ലൈവ്സ് മാറ്റേഴ്സ്”? എന്ന് ചോദിച്ചാല്‍ ഉടനെ തന്നെ ഉത്തരം ലഭിക്കും. അതിപ്രകാരമാണ്‌, ” അതെ, കറുത്തവരുടെ ജീവന് വിലയുണ്ട്. എല്ലാവരെയും പോലെ കറുത്ത വര്‍ഗ്ഗക്കാര്‍ക്ക് ഈ രാജ്യത്ത് സ്വാതന്ത്ര്യമുണ്ട്, അവര്‍ അനുഭവിക്കുന്ന നീതി നിഷേധത്തിനെതിരെ മുന്നോട്ടിറങ്ങേണ്ടത് ആവശ്യകതയാണ്.” ഇനി ‘എല്ലാ ജീവനും വിലയുണ്ട്?” എന്ന ചോദ്യത്തിനുള്ള ഗൂഗിളിന്‍റെ ഉത്തരം ഇങ്ങനെയാണ്, “കറുത്തവരുടെ ജീവന് വിലയുണ്ടെന്ന് പറയുമ്പോള്‍ അതിനര്‍ത്ഥം മറ്റുള്ളവരുടെ ജീവന് വിലയില്ലാ എന്നല്ല. കറുത്തവരുടെ ജീവന്‍ മറ്റുള്ളവരെക്കഴിഞ്ഞും അപകടത്തിലാണ് എന്നാണര്‍ത്ഥം”.

ഇതേ ചോദ്യം അപ്പിളിന്‍റെ സിരിയോട് ചോദിച്ചാല്‍ ”അതെ, കറുത്തവരുടെ ജീവന് വിലയുണ്ട്’ എന്ന ഉത്തരം നല്‍കുകയും ബ്ലാക്ക്‌ ലൈവ്സ് മാറ്റര്‍ ഡോട്ട് കോം (BlackLivesMatter.com) എന്ന വെബ്സൈറ്റ് അഡ്രസ്‌ നല്‍കുകയും ചെയ്യും.

ആമസോണിന്‍റെ അലക്സയോട് ചോദിച്ചാല്‍ ”കറുത്തവരുടെ ജീവന് വിലയുണ്ട്. ഞാന്‍ വംശീയ ഒരുമയില്‍ വിശ്വസിക്കുന്നു. ഞാന്‍ കറുത്ത വര്‍ഗക്കാരുടെ വംശീയതയ്ക്കും അനീതിക്കും എതിരെയുള്ള പോരാട്ടത്തില്‍ ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു. അവര്‍ക്ക് വേണ്ടി എന്ത് ചെയ്യാമെന്ന് നിങ്ങള്‍ക്ക് അറിയണമെങ്കില്‍ ബ്ലാക്ക്‌ ലൈവ്സ് ഡോട്ട് കോം അല്ലെങ്കില്‍ എന്‍എഎസിപി ഡോട്ട് ഓആര്‍ജി (NAACP.org) സന്ദര്‍ശിക്കൂ”, എന്ന് അലക്സ പറയും.

“എല്ലാ ജീവനും വിലയുണ്ടോ” എന്ന് അലക്സയോട് ചോദിച്ചാല്‍ എല്ലാ ജീവനും വിലയുണ്ട് എന്നാല്‍ കറുത്ത വര്‍ഗക്കാരുടെ ജീവന്‍ തുല്യതയ്ക്കുള്ള പോരാട്ടത്തില്‍ മറ്റുള്ളവരുടെ ജീവനെ അപേക്ഷിച്ച് അപകടത്തിലാണ് എന്ന സന്ദേശം അലക്സ പറയും.