Movie prime

കൊറോണയെക്കുറിച്ച് തെറ്റിദ്ധാരണ പരത്തുന്ന വിവരങ്ങള്‍: ട്രമ്പിന്‍റെ ക്യാംപയിന്‍ അക്കൗണ്ട്‌ ട്വിറ്റര്‍ മരവിപ്പിച്ചു

Donald Trump കൊറോണ വൈറസിനെക്കുറിച്ചു തെറ്റായ വിവരങ്ങൾ പ്രച്ചരിപ്പിച്ചതിന്റെ പേരില് ട്വിറ്ററിന്റെ നയം ലംഘിച്ചതിന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിന്റെ ക്യാംപയിന് അക്കൗണ്ടായ @teamtrump-ല് പോസ്റ്റുകള് ഇടുന്നതില് നിന്നും ട്വിറ്റര് വിലക്കി.Donald Trump സ്കൂളുകള് തുറക്കണമെന്നും കുട്ടികള്ക്ക് സ്വാഭാവിക പ്രതിരോധശേഷിയുണ്ടെന്നും അതിനാല് വൈറസ് ബാധിക്കില്ലായെന്നും ട്രമ്പ് കഴിഞ്ഞ ദിവസം ഫോക്സ് ന്യൂസിന് നല്കിയ അഭിമുഖത്തില് പറഞ്ഞിരുന്നു. ഈ വീഡിയോ ശകലങ്ങളാണ് ട്രമ്പിന്റെ ക്യാംപയിന് അക്കൗണ്ടില് പ്രത്യക്ഷപ്പെട്ടത്. ട്രംപിന്റെ സ്വകാര്യ അക്കൗണ്ടായ @realDonaldTrump ഈ വീഡിയോയുടെ ഒരു പോസ്റ്റ് More
 
കൊറോണയെക്കുറിച്ച് തെറ്റിദ്ധാരണ പരത്തുന്ന വിവരങ്ങള്‍: ട്രമ്പിന്‍റെ ക്യാംപയിന്‍ അക്കൗണ്ട്‌ ട്വിറ്റര്‍ മരവിപ്പിച്ചു

Donald Trump

കൊറോണ വൈറസിനെക്കുറിച്ചു തെറ്റായ വിവരങ്ങൾ പ്രച്ചരിപ്പിച്ചതിന്‍റെ പേരില്‍ ട്വിറ്ററിന്‍റെ നയം ലംഘിച്ചതിന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിന്റെ ക്യാംപയിന്‍ അക്കൗണ്ടായ @teamtrump-ല്‍ പോസ്റ്റുകള്‍ ഇടുന്നതില്‍ നിന്നും ട്വിറ്റര്‍ വിലക്കി.Donald Trump

സ്കൂളുകള്‍ തുറക്കണമെന്നും കുട്ടികള്‍ക്ക് സ്വാഭാവിക പ്രതിരോധശേഷിയുണ്ടെന്നും അതിനാല്‍ വൈറസ് ബാധിക്കില്ലായെന്നും ട്രമ്പ്‌ കഴിഞ്ഞ ദിവസം ഫോക്സ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഈ വീഡിയോ ശകലങ്ങളാണ് ട്രമ്പിന്റെ ക്യാംപയിന്‍ അക്കൗണ്ടില്‍ പ്രത്യക്ഷപ്പെട്ടത്.

ട്രംപിന്റെ സ്വകാര്യ അക്കൗണ്ടായ @realDonaldTrump ഈ വീഡിയോയുടെ ഒരു പോസ്റ്റ് റീട്വീറ്റ് ചെയ്തിരുന്നു.

“അവർക്ക് ഒരു പ്രശ്‌നമില്ല, അവർക്ക് യാതൊരു പ്രശ്‌നവുമില്ല,” എന്തുകൊണ്ടാണ് സ്കൂളുകൾ വീണ്ടും തുറക്കേണ്ടതെന്ന വാദത്തിന്റെ ഭാഗമായി ട്രംപ് കൂട്ടിച്ചേർത്തു. “അത് അവരെ സ്വാധീനിക്കില്ല. കുട്ടികള്‍ പൂർണമായും പ്രതിരോധശേഷിയുള്ളവരാണെന്ന് ചില ഡോക്ടർമാർ പറയുന്നത് ഞാൻ കണ്ടു”, ട്രമ്പ് അഭിമുഖത്തില്‍ പറഞ്ഞു.

ക്ലിപ്പ് നീക്കം ചെയ്യുന്നതുവരെ ക്യാംപയിന്‍ അക്കൗണ്ടില്‍ നിന്നും പോസ്റ്റുചെയ്യുന്നത് നിരോധിച്ചിട്ടുണ്ടെന്ന് ട്വിറ്റർ അറിയിച്ചു. പ്രസിഡന്റിന്റെ സ്വന്തം അക്കൗണ്ടിന്‍ മേല്‍ ഒരു നടപടിയും സ്വീകരിച്ചില്ല. അക്കൗണ്ട് ബുധനാഴ്ച വീഡിയോ ക്ലിപ്പ് എടുത്തുമാറ്റുകയും വൈകുന്നേരം പോസ്റ്റുചെയ്യുന്നത് പുനരാരംഭിക്കുകയും ചെയ്തിട്ടുണ്ട്.

“@TeamTrump ൽ നിന്നുള്ള യഥാർത്ഥ ട്വീറ്റ് കോവിഡ്-19ന്‍റെ തെറ്റായ വിവരങ്ങളാണ് പങ്കുവെച്ചത്. അത് ട്വിറ്റർ നിയമങ്ങളുടെ ലംഘനമാണ്. അതു കൊണ്ട് ഞങ്ങൾക്ക് അത് നീക്കംചെയ്യേണ്ടതുണ്ട്,” ട്വിറ്റർ വക്താവ് നിക്ക് പസിലിയോ ഒരു പോസ്റ്റിൽ പറയുന്നു.