Movie prime

ആൻഡ്രോയിഡിന് വെല്ലുവിളിയുമായി ഹാര്‍മണി ഓഎസുമായി വാവേ വരുന്നു

Harmony ചൈനീസ് സ്മാര്ട്ട്ഫോണ് ഭീമന് വാവേയും അമേരിക്കയും തമ്മിലുള്ള വാണിജ്യപരമായ പ്രശ്നങ്ങൾ കഴിഞ്ഞ വർഷം മുതൽ തുടങ്ങിയതാണ് .അതിനെ തുടർന്ന് ഗൂഗിളിന്റെ അപ്പ്ഡേഷനുകളും കൂടാതെ ഗൂഗിളിന്റെ ആൻഡ്രോയ്ഡ് അടക്കമുള്ള ആപ്ലിക്കേഷനുകൾ വാവേയുടെ സ്മാർട്ട് ഫോണുകളിൽ നിർത്തുന്നു എന്ന തരത്തിലുള്ള വാർത്തകൾ പുറത്തു വന്നിരുന്നു. ലോകത്തിലെ തന്നെ രണ്ടാമത്തെ വലിയ ചൈനീസ് സ്മാര്ട്ട്ഫോണ് ഭീമനാണ് വാവേ. 600 മില്യണ് ഉപയോക്താക്കളാണ് വവേയ്ക്ക് ലോകത്താകമാനമുള്ളത്.Harmony വാവേ ഏറ്റവും ഒടുവിൽ പുറത്തിറക്കിയ ഹോണർ 9s എന്ന ബഡ്ജറ്റ് സ്മാർട്ട് ഫോണുകളിൽ പ്ലേ More
 
ആൻഡ്രോയിഡിന് വെല്ലുവിളിയുമായി ഹാര്‍മണി ഓഎസുമായി വാവേ വരുന്നു

Harmony

ചൈനീസ്‌ സ്മാര്‍ട്ട്‌ഫോണ്‍ ഭീമന്‍ വാവേയും അമേരിക്കയും തമ്മിലുള്ള വാണിജ്യപരമായ പ്രശ്നങ്ങൾ കഴിഞ്ഞ വർഷം മുതൽ തുടങ്ങിയതാണ് .അതിനെ തുടർന്ന് ഗൂഗിളിന്റെ അപ്പ്‌ഡേഷനുകളും കൂടാതെ ഗൂഗിളിന്റെ ആൻഡ്രോയ്ഡ് അടക്കമുള്ള ആപ്ലിക്കേഷനുകൾ വാവേയുടെ സ്മാർട്ട് ഫോണുകളിൽ നിർത്തുന്നു എന്ന തരത്തിലുള്ള വാർത്തകൾ പുറത്തു വന്നിരുന്നു. ലോകത്തിലെ തന്നെ രണ്ടാമത്തെ വലിയ ചൈനീസ്‌ സ്മാര്‍ട്ട്‌ഫോണ്‍ ഭീമനാണ് വാവേ. 600 മില്യണ്‍ ഉപയോക്താക്കളാണ് വവേയ്ക്ക് ലോകത്താകമാനമുള്ളത്.Harmony

വാവേ ഏറ്റവും ഒടുവിൽ പുറത്തിറക്കിയ ഹോണർ 9s എന്ന ബഡ്ജറ്റ് സ്മാർട്ട് ഫോണുകളിൽ പ്ലേ സ്റ്റോറുകൾ അടക്കമുള്ള സംവിധാനങ്ങൾ ലഭിച്ചിരുന്നില്ല .പ്ലേ സ്റ്റോർ ,യൂട്യൂബ് ,ജി മെയിൽ എന്നിങ്ങനെ പല ആപ്ലിക്കേഷനുകളും ഹോണർ 9s സ്മാർട്ട് ഫോണുകളിൽ ഉണ്ടായിരുന്നില്ല .

ആൻഡ്രോയിഡിന് വെല്ലുവിളിയുമായി ഹാര്‍മണി ഓഎസുമായി വാവേ വരുന്നു

എന്നാൽ ഇപ്പോൾ പുറത്തുവരുന്ന വിവരങ്ങൾ വെച്ച് വാവേയുടെ സ്വന്തം ഓപ്പറേറ്റിംഗ് സിസ്റ്റം അടുത്ത വർഷം തന്നെ സ്മാർട്ട് ഫോണുകളിൽ എത്തുന്നു എന്നാണ്. ഹാര്‍മണി എന്ന് പേരിട്ടിരിക്കുന്ന ഓഎസ് അടുത്ത വര്‍ഷം മുതല്‍ ലഭ്യമാകും.ആൻഡ്രോയിഡിനെ വെല്ലുന്ന തരത്തിലായിരിക്കും ഈ ഹാർമോണി ഓപ്പറേറ്റിംഗ് സിസ്റ്റം പുറത്തിറങ്ങുന്നത് എന്നാണ് സൂചന.

കഴിഞ്ഞ മൂന്ന് വര്‍ഷമായി വാവേ ഹാര്‍മണിയുടെ പണിപ്പുരയിലായിരുന്നു. മറ്റു ഫോണുകളില്‍ ഉപയോഗിക്കാന്‍ കഴിയുന്ന തരത്തിലുള്ള ഓപ്പണ്‍ സോഴ്സ് ഓഎസ് ആയിരിക്കും ഹാര്‍മണിയെന്നാണ് വാവേ പറയുന്നത്. അങ്ങനെ എങ്കില്‍ കൂടുതല്‍ സ്മാര്‍ട്ട്‌ഫോണ്‍ കമ്പനികള്‍ ഹാര്‍മണിയിലേക്ക് തിരിയാന്‍ സാധ്യതയുണ്ട്. വണ്‍ പ്ലസ്‌ അവരുടെ പുതിയ സ്മാര്‍ട്ട്‌ഫോണിലും സ്മാര്‍ട്ട്‌ വാച്ചിലും ആന്‍ഡ്രോയ്ഡ് മാറ്റാന്‍ ഉദ്ദേശിക്കുന്നതായി ടെക് ലോകത്ത് അഭ്യൂഹമുണ്ട്. അങ്ങേനെയെങ്കില്‍ ഹാര്‍മണിയുടെ വരവ് ആന്‍ഡ്രോയ്ഡിന് കടുത്ത വെല്ലുവിളി ഉയര്‍ത്തും.