Movie prime

ഐഫോണോ, ആൻഡ്രോയ്ഡോ; വേഗതയിൽ മുമ്പനാര്? വൈറൽ വീഡിയോ കാണാം

Iphone vs Android ഐഫോണാണോ ആൻഡ്രോയ്ഡ് ഫോണാണോ നല്ലത് എന്നുള്ള ചോദ്യത്തിന് സ്മാർട് ഫോൺ ആരാധകർ എന്തു മറുപടി പറയും? ഐഫോൺ വിട്ടൊരു കളിക്കും ഐഫോൺ പ്രേമികൾ നിൽക്കില്ല. ആൻഡ്രോയ്ഡ് ആരാധകരും ഏറെക്കുറെ അങ്ങിനെ തന്നെ. ബിൽഡ് ക്വാളിറ്റിയും സാങ്കേതിക മികവും ക്യാമറയുടെ തികവുമെല്ലാം ഐഫോൺ ലോയലിസ്റ്റുകൾ ചൂണ്ടിക്കാട്ടുമ്പോൾ യൂസർ ഫ്രണ്ട്ലി ഫീച്ചേഴ്സും വിലക്കുറവും കാര്യക്ഷമതയുമെല്ലാം ആൻഡ്രോയ്ഡ് ആരാധകരും എടുത്തുകാട്ടും. എന്തായാലും രണ്ട് ഓപ്പറേങ്ങ് സിസ്റ്റങ്ങളുടെയും ലോയലിസ്റ്റുകൾക്ക് ഇടയ്ക്കുള്ള തർക്കങ്ങളും തമ്മിലടിയും അതേപടി തുടരുകയാണ്. ഇപ്പോൾ ട്വിറ്ററിൽ More
 
ഐഫോണോ, ആൻഡ്രോയ്ഡോ; വേഗതയിൽ മുമ്പനാര്? വൈറൽ വീഡിയോ കാണാം

Iphone vs Android

ഐഫോണാണോ ആൻഡ്രോയ്ഡ് ഫോണാണോ നല്ലത് എന്നുള്ള ചോദ്യത്തിന് സ്മാർട് ഫോൺ ആരാധകർ എന്തു മറുപടി പറയും? ഐഫോൺ വിട്ടൊരു കളിക്കും ഐഫോൺ പ്രേമികൾ നിൽക്കില്ല. ആൻഡ്രോയ്ഡ് ആരാധകരും ഏറെക്കുറെ അങ്ങിനെ തന്നെ. ബിൽഡ് ക്വാളിറ്റിയും സാങ്കേതിക മികവും ക്യാമറയുടെ തികവുമെല്ലാം ഐഫോൺ ലോയലിസ്റ്റുകൾ ചൂണ്ടിക്കാട്ടുമ്പോൾ യൂസർ ഫ്രണ്ട്ലി ഫീച്ചേഴ്സും വിലക്കുറവും കാര്യക്ഷമതയുമെല്ലാം ആൻഡ്രോയ്ഡ് ആരാധകരും എടുത്തുകാട്ടും. എന്തായാലും രണ്ട് ഓപ്പറേങ്ങ് സിസ്റ്റങ്ങളുടെയും ലോയലിസ്റ്റുകൾക്ക് ഇടയ്ക്കുള്ള തർക്കങ്ങളും തമ്മിലടിയും അതേപടി തുടരുകയാണ്.

ഇപ്പോൾ ട്വിറ്ററിൽ പ്രത്യക്ഷപ്പെട്ട ഒരു വീഡിയോ ആണ് പഴയ തർക്കത്തെ പൊടി തട്ടി പുറത്തെടുക്കുന്നത്. @corylewis04 എന്നയാളിൻ്റെ യൂട്യൂബ് വീഡിയോ ആണ് ഇപ്പോൾ ട്വിറ്ററിൽ തരംഗമാകുന്നത്. 33 സെക്കൻ്റ് ദൈർഘ്യമുളള വീഡിയോ ക്ലിപ്പിൽ ഒരു ഐ ഫോണും ആൻഡ്രോയ്ഡ് ഫോണും അടുത്തടുത്ത് വെച്ച് ഒരേ സമയം പ്രവർത്തിപ്പിക്കുകയാണ്. ഇരു ഫോണുകളിലും വിവിധ ആപ്പുകൾ ഒരേ സമയം ഓപ്പൺ ചെയ്ത് ഏതാണ് വേഗത്തിൽ പ്രവർത്തിക്കുന്നതെന്നാണ് വീഡിയോ കാണിച്ചു തരുന്നത്. ട്വിറ്ററും ഇൻസ്റ്റഗ്രാമും ജനപ്രിയ ഗെയിമായ എമങ്ങ് അസുമെല്ലാം തുറക്കാൻ നോക്കുന്നുണ്ട്. ഭൂരിഭാഗം കേസുകളിലും അപ്പുകൾ വേഗത്തിൽ ലോഡാവുന്നത് ആൻഡ്രോയ്ഡ് ഫോണിലാണ്. അങ്ങിനെ ഒരേ സമയം രണ്ടു ഫോണിലും ക്ലിക്ക് ചെയ്ത് ആരാണ് വേഗത്തിൽ മുമ്പനെന്ന് കണ്ടെത്താനുള്ള ഈ പരീക്ഷണത്തിൽ വിജയി ആകുന്നത് ആൻഡ്രോയ്ഡ് ഫോണാണ്. രസകരമായ കാര്യം ഐഫോൺ ഉപയോഗിച്ചാണ് ട്വീറ്റ് എന്നതാണ്. ഇതിനിടയിൽ അക്കാര്യവും ശ്രദ്ധിക്കപ്പെട്ടു.

 

ഈ ഐഫോൺ ആൻഡ്രോയ്ഡ് ഏറ്റുമുട്ടൽ വീഡിയോ മൈക്രോബ്ലോഗിംഗ് പ്ലാറ്റ്‌ഫോമായ ട്വിറ്ററിൽ അതിവേഗം വൈറലായി. രണ്ടരക്കോടിയിലേറെ വ്യൂവേഴ്സാണ് വീഡിയോക്ക് ലഭിച്ചത്. ലക്ഷക്കണക്കിന് ലൈക്കുകളും റീ ട്വീറ്റുകളും ലഭിച്ച ട്വീറ്റിൽ രണ്ടു പ്ലാറ്റ്ഫോമുകളുടെയും ഗുണദോഷങ്ങളും ചർച്ച ചെയ്യുന്നു.

ആപ്പിൾ ആരാധകർ ഐഫോൺ ക്യാമറകളുടെ മികവ് ചൂണ്ടിക്കാട്ടുന്നു.ഐ‌ഒ‌എസ് ഉപകരണങ്ങൾ സ്ഥിരതയാർന്ന പ്രകടനം കാഴ്ചവെയ്ക്കുന്നതായി അഭിപ്രായപ്പെട്ട ഒരു ഐ ഫോൺ യൂസർ പറയുന്നത് ഇൻ ആപ്പ് ആനിമേഷനും സ്ക്രോളിംഗും ആൻഡ്രോയ്ഡിലേതിനേക്കാൾ മികവ് പുലർത്തുന്നത് ഐഫോണിലാണെന്നാണ്. ഒരു ഐഫോൺ സ്വന്തമാക്കാനുള്ള കടമ്പകൾ ചൂണ്ടിക്കാണിച്ച് ആൻഡ്രോയ്ഡ് ആരാധകർ ഇത്തരം അവകാശവാദങ്ങളെ പ്രതിരോധിക്കുന്നുണ്ട്.

വർഷങ്ങളായി ആൻഡ്രോയ്ഡിൽ ഉള്ള സ്റ്റഫ് കിട്ടുമ്പോൾ ഐഫോൺ ഉപയോക്താക്കൾ അപ്‌ഡേറ്റുകളിൽ ആവേശഭരിതരാകുന്ന കാഴ്ച വളരെ രസകരമാണെന്നാണ് മറ്റൊരു കമൻ്റ്.