Movie prime

1.79 കോടി രൂപയുടെ ബ്രിങ്ക് നിക്ഷേപം: സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അപേക്ഷിക്കാം

സംസ്ഥാനത്തെ ഹാര്ഡ്വെയര്, ഇന്റര്നെറ്റ് ഓഫ് തിംഗ്സ് സ്റ്റാര്ട്ടപ്പ് (ഐഒടി) സംരംഭങ്ങള്ക്കായുള്ള ബ്രിങ്ക് ഇന്ത്യയുടെ നിക്ഷേപ സഹായത്തിനായി അപേക്ഷകള് ക്ഷണിച്ചു. ആഗോള സ്റ്റാര്ട്ടപ്പ് ആക്സിലറേറ്ററായ ബ്രിങ്ക് ഇന്ത്യ തെരഞ്ഞെടുക്കപ്പെടുന്ന സംരംഭങ്ങള്ക്ക് ഓരോന്നിനും രണ്ടര ലക്ഷം അമേരിക്കന് ഡോളര്(1.79 കോടി രൂപ) നിക്ഷേപം നല്കും. കേരള സ്റ്റാര്ട്ടപ്പ് മിഷന്, മേക്കര് വില്ലേജ് എന്നിവയുമായി ബ്രിങ്ക് ഇന്ത്യയ്ക്കുള്ള സഹകരണത്തിന്റെ ഭാഗമായാണ് നിക്ഷേപ സഹായം നല്കുന്നത്. ആദ്യ ബാച്ചില് മേക്കര്വില്ലേജില് ഇന്കുബേറ്റ് ചെയ്ത രണ്ട് കമ്പനികള്ക്ക് സഹായം ലഭിച്ചിരുന്നു. താത്പര്യമുള്ള സ്റ്റാര്ട്ടപ്പുകള് വെബ്സൈറ്റിലൂടെ More
 
1.79 കോടി രൂപയുടെ ബ്രിങ്ക് നിക്ഷേപം:  സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അപേക്ഷിക്കാം
സംസ്ഥാനത്തെ ഹാര്‍ഡ്വെയര്‍, ഇന്‍റര്‍നെറ്റ് ഓഫ് തിംഗ്സ് സ്റ്റാര്‍ട്ടപ്പ് (ഐഒടി) സംരംഭങ്ങള്‍ക്കായുള്ള ബ്രിങ്ക് ഇന്ത്യയുടെ നിക്ഷേപ സഹായത്തിനായി അപേക്ഷകള്‍ ക്ഷണിച്ചു. ആഗോള സ്റ്റാര്‍ട്ടപ്പ് ആക്സിലറേറ്ററായ ബ്രിങ്ക് ഇന്ത്യ തെരഞ്ഞെടുക്കപ്പെടുന്ന സംരംഭങ്ങള്‍ക്ക് ഓരോന്നിനും രണ്ടര ലക്ഷം അമേരിക്കന്‍ ഡോളര്‍(1.79 കോടി രൂപ) നിക്ഷേപം നല്‍കും.
കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍, മേക്കര്‍ വില്ലേജ് എന്നിവയുമായി ബ്രിങ്ക് ഇന്ത്യയ്ക്കുള്ള സഹകരണത്തിന്‍റെ ഭാഗമായാണ് നിക്ഷേപ സഹായം നല്‍കുന്നത്. ആദ്യ ബാച്ചില്‍ മേക്കര്‍വില്ലേജില്‍ ഇന്‍കുബേറ്റ് ചെയ്ത രണ്ട് കമ്പനികള്‍ക്ക് സഹായം ലഭിച്ചിരുന്നു.

താത്പര്യമുള്ള സ്റ്റാര്‍ട്ടപ്പുകള്‍ വെബ്സൈറ്റിലൂടെ ഫെബ്രുവരി 15 ന് മുമ്പായി അപേക്ഷിക്കണം. അപേക്ഷിക്കാനുള്ള മാനദണ്ഡങ്ങള്‍ ഇവയാണ്:

  • ഇന്ത്യയിലെ സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ക്ക് മാത്രമേ ഈ പദ്ധതിക്കായി അപേക്ഷിക്കാന്‍ അര്‍ഹതയുള്ളൂ.
  • ഹാര്‍ഡ്വെയര്‍ അല്ലെങ്കില്‍ ഐഒടി വിഭാഗത്തില്‍ പെട്ടവയായിരിക്കണം സ്റ്റാര്‍ട്ടപ്പുകള്‍
  • ഉത്പന്നത്തിന്‍റെ പ്രവര്‍ത്തനക്ഷമമായ മാതൃകയോ അല്ലെങ്കില്‍ സാങ്കേതികത്തികവോ അവതരിപ്പിക്കാന്‍ സാധിക്കണം.
  • വ്യാവസായിക പരിചയമുള്ള രണ്ട് സഹസ്ഥാപകര്‍ വേണം
    മികച്ച വളര്‍ച്ചാ സാധ്യതയുള്ള വാണിജ്യമാതൃക
  • പദ്ധതി കാലയളവില്‍ സ്റ്റാര്‍ട്ടപ്പ് സംഘത്തിലെ ഒരാളെങ്കിലും കൊച്ചിയില്‍ ഉണ്ടായിരിക്കണം.
തെരഞ്ഞെടുക്കപ്പെടുന്ന ഓരോ സ്റ്റാര്‍ട്ടപ്പിനും മൂന്ന് ഘട്ടങ്ങളായാണ് നിക്ഷേപം നല്‍കുന്നത്. ആദ്യ ഘട്ടത്തില്‍ 40,000 ഡോളറും, രണ്ടാം ഘട്ടത്തില്‍ 80,000 ഡോളറും അവസാന ഘട്ടത്തില്‍ 1,30,000 ഡോളറുമാണ് നല്‍കുന്നത്. പദ്ധതിയുടെ ഭാഗമായി കമ്പനിയുടെ 12.25 ശതമാനം മുതല്‍ 22.42 ശതമാനം വരെ ഓഹരി ബ്രിങ്കിന് സ്വന്തമാകും.

നിക്ഷേപത്തിനു പുറമെ, വിദഗ്ധോപദേശം, മറ്റ് നിക്ഷേപക ശൃംഖലകളുമായുള്ള സഹകരണം, പരിശീലനം തുടങ്ങിയവയും പദ്ധതിയില്‍ ഉള്‍പ്പെടുന്നു. ആശയത്തില്‍ നിന്ന് മാതൃക നിര്‍മ്മിക്കാനും അതിന്‍റെ വാണിജ്യ ഉത്പദാനത്തിനും പ്രത്യേകം സഹായം നല്‍കും.

ആദ്യ ഘട്ടത്തില്‍ ഉത്പന്നത്തിന്‍റെ പ്രാരംഭ വികസനത്തിനും വിപണി മൂല്യം കണക്കാക്കുന്നതിനുമാണ് നിക്ഷേപം ലഭിക്കുന്നത്. ബ്രിങ്കിന്‍റെ അനുഭവസമ്പത്ത് ഈ ഘട്ടത്തില്‍ സംരംഭകര്‍ക്ക് ഏറെ സഹായകരമാകും.

രണ്ടാം ഘട്ടത്തില്‍ ഉത്പന്നത്തിന്‍റെ അവസാനഘട്ട വികസനവും വിപണിക്കനുയോജ്യമായ രീതിയിലുള്ള ഡിസൈനിംഗുമാണ് പ്രധാനം. ഉത്പന്നത്തിനാവശ്യമായ ഔദ്യോഗിക രേഖകള്‍ തയ്യാര്‍ ചെയ്യുന്നതും ഈ ഘട്ടത്തിലാണ്.

ചെറിയ ബാച്ചുകളിലായി ഉത്പന്നം വിപണിയിലേക്കിറക്കുന്നതാണ് അവസാനഘട്ടം. വില്‍പന, ലോജിസ്റ്റിക്സ്, വിപണി പ്രവേശനം എന്നിവയെല്ലാം അവസാന ഘട്ടത്തിലാകും.