Movie prime

ഒരു പക്ഷെ നിങ്ങളുടെ അടുത്ത ബിസിനസ്‌ മീറ്റിങ്ങ് ഒരു വിആര്‍ ഹെഡ്സെറ്റിനുള്ളില്‍ ആകാം

ലോകം കൊറോണയുടെ പിടിയിലമര്ന്ന അവസ്ഥയില് സാമൂഹിക അകലം എന്നത് പരസ്പരം കാണുന്നതിനും ഒത്തുചേരുന്നതിനും വിഘാതമായി നില്ക്കുമ്പോള് പല കമ്പനികളും വീഡിയോ കോണ്ഫറന്സിങ്ങ് എന്ന രീതിയിലേക്ക് മാറി. അത് ഇപ്പോള് ‘പുതിയ സാധാരണത്വം’ കൈവരിച്ചിരിക്കുന്നു. കൊറോണ ഭീഷണി ഏറെക്കാലം നിലനില്ക്കുമെന്ന് ലോകാരോഗ്യ സംഘടനയടക്കമുള്ളവര് പറയുമ്പോള് പുതിയ രീതികളിലേക്ക് ചുവട് മാറ്റുക എന്നതാണ് മുന്നോട്ടുള്ള സുഗമമായ നടത്തിപ്പിന് നമ്മള് ചെയ്യേണ്ട കാര്യം. ഉടനെ തന്നെ കമ്പനി മീറ്റിങ്ങും കോണ്ഫറന്സുകളും ത്രിമാന രൂപത്തിലേക്ക് മാറുന്നതായിരിക്കും അതും വിആര് ഹെഡ്സെറ്റുകളുടെ സഹായത്തോടെ. More
 
ഒരു പക്ഷെ നിങ്ങളുടെ അടുത്ത ബിസിനസ്‌ മീറ്റിങ്ങ് ഒരു വിആര്‍ ഹെഡ്സെറ്റിനുള്ളില്‍ ആകാം

ലോകം കൊറോണയുടെ പിടിയിലമര്‍ന്ന അവസ്ഥയില്‍ സാമൂഹിക അകലം എന്നത് പരസ്പരം കാണുന്നതിനും ഒത്തുചേരുന്നതിനും വിഘാതമായി നില്‍ക്കുമ്പോള്‍ പല കമ്പനികളും വീഡിയോ കോണ്‍ഫറന്‍സിങ്ങ് എന്ന രീതിയിലേക്ക് മാറി. അത് ഇപ്പോള്‍ ‘പുതിയ സാധാരണത്വം’ കൈവരിച്ചിരിക്കുന്നു.

കൊറോണ ഭീഷണി ഏറെക്കാലം നിലനില്‍ക്കുമെന്ന് ലോകാരോഗ്യ സംഘടനയടക്കമുള്ളവര്‍ പറയുമ്പോള്‍ പുതിയ രീതികളിലേക്ക് ചുവട് മാറ്റുക എന്നതാണ് മുന്നോട്ടുള്ള സുഗമമായ നടത്തിപ്പിന് നമ്മള്‍ ചെയ്യേണ്ട കാര്യം.

ഉടനെ തന്നെ കമ്പനി മീറ്റിങ്ങും കോണ്‍ഫറന്‍സുകളും ത്രിമാന രൂപത്തിലേക്ക് മാറുന്നതായിരിക്കും അതും വിആര്‍ ഹെഡ്സെറ്റുകളുടെ സഹായത്തോടെ.

ഒരു പക്ഷെ നിങ്ങളുടെ അടുത്ത ബിസിനസ്‌ മീറ്റിങ്ങ് ഒരു വിആര്‍ ഹെഡ്സെറ്റിനുള്ളില്‍ ആകാം

13 വര്‍ഷം മുന്‍പ് സ്റ്റീവ് ജോബ്സ് 2007ല്‍ ആദ്യത്തെ ആപ്പിള്‍ ഐഫോണ്‍ പുറത്തിറക്കിയപ്പോള്‍ അന്ന് ലാപ്ടോപ്പിലും കമ്പ്യൂട്ടറിലും മാത്രം ചെയ്തിരുന്ന വെബ്‌ ബ്രൌസിംഗ് അടക്കമുള്ള കാര്യങ്ങള്‍ ഭാവിയില്‍ ഫോണില്‍ ചെയ്യാന്‍ കഴിയുമെന്ന് വിദഗ്ധര്‍ പറഞ്ഞു.

അതിനും 14 വര്‍ഷം മുന്‍പ് 1993ല്‍ ലോകത്തിലെ ആദ്യത്തെ വെബ്‌ ബ്രൌസര്‍ ‘മൊസൈക്’ പിറവിയെടുത്തു. പിന്നീട് അതിന്‍റെ പേര് ‘നെറ്റ്സ്കേപ്പ്’ എന്നായെങ്കിലും അവിടുന്നു ഒരു ഡിജിറ്റല്‍ വിപ്ലവത്തിന്‍റെ ആരംഭമായിരുന്നു. 1997-2000 കാലഘട്ടത്തിലെ ‘ഡോട്ട് കോം ബബിള്‍’ എന്ന സാമ്പത്തിക പ്രതിസന്ധിക്ക് വരെ ഒന്നാം ലോക രാജ്യങ്ങളില്‍ കാരണമായത് ഈ ഡിജിറ്റല്‍ വളര്‍ച്ചയാണ്.

ഈ രണ്ടു ഡിജിറ്റല്‍ വിപ്ലവവും കടന്നു ഇതാ ഇപ്പോള്‍ മൂന്നാമത്തെ ഡിജിറ്റല്‍ വിപ്ലവത്തിലേക്കാണ് നമ്മള്‍ കടക്കാന്‍ പോകുന്നത്. എക്സ്ആര്‍ (XR) അഥവാ എക്സ്റ്റെന്‍ഡഡ് റിയാലിറ്റി. വിര്‍ച്വല്‍ റിയാലിറ്റി(VR), ഓഗ്മെന്‍റ്റെഡ് റിയാലിറ്റി(AR), മിക്സഡ്‌ റിയാലിറ്റി(MR) എന്നിവയ്ക്ക് പകരം വെയ്ക്കാന്‍ കഴിയുന്ന പുതിയ അനുഭവം.

“കൊറോണ പ്രതിസന്ധി വന്നാലും ഇല്ലേലും എക്സ്ആര്‍ വരുമായിരുന്നു. കൊറോണ ആ വരവിന്‍റെ വേഗം കൂട്ടിയെന്ന് മാത്രം” ഫെര്‍ഹാന്‍ ഓസ്കാന്‍ പറഞ്ഞു. ബെര്‍ലിന്‍ ആസ്ഥാനമായുള്ള ‘വിആര്‍ ഫസ്റ്റ് ആന്‍ഡ്‌ എക്സ്ആര്‍ ബൂട്ട്ക്യാമ്പ്‌’ കമ്പനിയുടെ സഹസ്ഥാപകന്‍ പറഞ്ഞു. ഐടിയടക്കമുള്ള കമ്പനികള്‍ക്ക് എക്സ്ആര്‍ നിര്‍മിക്കാന്‍ സഹായിക്കുന്ന കമ്പനിയാണ് വിആര്‍ ഫസ്റ്റ് ആന്‍ഡ്‌ എക്സ്ആര്‍ ബൂട്ട്ക്യാമ്പ്.

ഒരു പക്ഷെ നിങ്ങളുടെ അടുത്ത ബിസിനസ്‌ മീറ്റിങ്ങ് ഒരു വിആര്‍ ഹെഡ്സെറ്റിനുള്ളില്‍ ആകാം

എക്സ്ആര്‍ വിര്‍ച്വല്‍ ലോകം എന്ന അനുഭവത്തിന് പുതിയ മാനം നല്‍കും. മറ്റുള്ളവയെ അപേക്ഷിച്ച് സ്മാര്‍ട്ട്‌ ഫോണില്‍ ചെയ്യാന്‍ കഴിയുന്ന എല്ലാ കാര്യങ്ങളും എക്സ്ആറില്‍ ചെയ്യാന്‍ കഴിയും. നിലവിലുള്ള വിആര്‍ ഹെഡ്സെറ്റുകള്‍ മെച്ചപ്പെടുകയും വില കുറയുകയും ചെയ്യും. ഒരു കൃത്രിമ ലോകത്താണ് നമ്മളെന്ന തോന്നല്‍ എക്സ്ആറില്‍ നമുക്ക് അനുഭവപ്പെടില്ല. അത്രയ്ക്ക് കൃത്യതയോടെ ത്രിമാന ചിത്രങ്ങളെ സംപ്രേക്ഷണം ചെയ്യാന്‍ എക്സാര്‍ ഹെഡ്സെറ്റുകള്‍ക്ക് കഴിയും. ത്രിമാന വീഡിയോ രീതി ആയത് കൊണ്ട് തന്നെ ഇപ്പോള്‍ 200 മീറ്റര്‍ അകലെയുള്ള വസ്തുവാണ് വീഡിയോയില്‍ വീക്ഷിക്കുന്നതെങ്കില്‍ അത് 200 മീറ്റര്‍ അകലെയായി തന്നെയായിരിക്കും നമുക്ക് തോന്നുക.

ഉടന്‍ തന്നെ എക്സാര്‍ ഹെഡ്സെറ്റുകളുമായി നിരവധി ആളുകളെ നമുക്ക് കാണാന്‍ സാധിക്കും. ഗെയിമിങ്ങ്, വിദ്യാഭ്യാസം എന്നതിലുപരി ആരോഗ്യ മേഖല, സിനിമ, ജേര്‍ണലിസം, നിര്‍മ്മാണ മേഖല എന്നിവയിലും എക്സാര്‍ വിപ്ലവം സൃഷ്ടിക്കും.