Movie prime

പുതിയ മി ഡ്യുവല്‍ ഡ്രൈവര്‍ ഇന്‍-ഇയര്‍ ഇയര്‍ഫോണുമായി ഷവോമി ഇന്ത്യ

ഇന്ത്യയിലെ നമ്പര് വണ് സ്മാര്ട്ട്ഫോണ്, സ്മാര്ട്ട് ടിവി ബ്രാന്ഡായ ഷവോമി, മി ഡ്യുവല് ഡ്രൈവര് ഇന്-ഇയര് ഇയര്ഫോണുകള് വിപണിയിലെത്തിച്ച് ഓഡിയോ ഉല്പ്പന്നങ്ങളുടെ നിര വിപുലീകരിച്ചു. 10 എംഎം, 8 എംഎം ഡൈനാമിക് ഡ്രൈവോടു കൂടിയ ഈ ഇയര്ഫോണുകള് നല്ല ബാസും മികച്ച ശബ്ദവും നല്കുന്നവയാണ്. 2020 ഐ.എഫ് ഡിസൈന് അവാര്ഡ് നേടിയ ഇയര്ഫോണുകള് മനോഹരവും നീണ്ടുനില്ക്കുന്നതുമാണ്. ഇയര്ഫോണിന്റെ പുറം മനോഹരമായ കാര്ബണ് രൂപത്തിലുള്ളതാണ്. സിര്ക്കോണ് സാന്ഡ്ബ്ലാസ്റ്റിങ് പ്രക്രിയ ഉപയോഗിച്ചുള്ള ആനോഡൈസ്ഡ് അലുമിനിയം ഉള്ഭാഗം, ഇയര്ഫോണുകള് ‘ഭാരം കുറഞ്ഞതും More
 
പുതിയ മി ഡ്യുവല്‍ ഡ്രൈവര്‍ ഇന്‍-ഇയര്‍ ഇയര്‍ഫോണുമായി ഷവോമി ഇന്ത്യ

ഇന്ത്യയിലെ നമ്പര്‍ വണ്‍ സ്മാര്‍ട്ട്‌ഫോണ്‍, സ്മാര്‍ട്ട് ടിവി ബ്രാന്‍ഡായ ഷവോമി, മി ഡ്യുവല്‍ ഡ്രൈവര്‍ ഇന്‍-ഇയര്‍ ഇയര്‍ഫോണുകള്‍ വിപണിയിലെത്തിച്ച് ഓഡിയോ ഉല്‍പ്പന്നങ്ങളുടെ നിര വിപുലീകരിച്ചു. 10 എംഎം, 8 എംഎം ഡൈനാമിക് ഡ്രൈവോടു കൂടിയ ഈ ഇയര്‍ഫോണുകള്‍ നല്ല ബാസും മികച്ച ശബ്ദവും നല്‍കുന്നവയാണ്.

2020 ഐ.എഫ് ഡിസൈന്‍ അവാര്‍ഡ് നേടിയ ഇയര്‍ഫോണുകള്‍ മനോഹരവും നീണ്ടുനില്‍ക്കുന്നതുമാണ്. ഇയര്‍ഫോണിന്റെ പുറം മനോഹരമായ കാര്‍ബണ്‍ രൂപത്തിലുള്ളതാണ്. സിര്‍ക്കോണ്‍ സാന്‍ഡ്ബ്ലാസ്റ്റിങ് പ്രക്രിയ ഉപയോഗിച്ചുള്ള ആനോഡൈസ്ഡ് അലുമിനിയം ഉള്‍ഭാഗം, ഇയര്‍ഫോണുകള്‍ ‘ഭാരം കുറഞ്ഞതും സ്‌ക്രാച്ച് പ്രൂഫ്, ഫിംഗര്‍ പ്രിന്റ് പ്രതിരോധ ശേഷിയുള്ളതുമാക്കുന്നു. മൃദുവായ ആന്റി സ്ലിപ്പ് ഇയര്‍പ്ലഗുകള്‍ കേള്‍വിക്കാരുടെ ചെവികള്‍ക്ക് ഇതീര്‍ത്തും അനുയോജ്യമാക്കും.

പ്രവര്‍ത്തനവും വോയിസ് അസിസ്റ്റന്റ് പിന്തുണയും അനായാസമാക്കുന്നതിന് മൂന്നു ബട്ടണുകളോട് കൂടിയാണ് മി ഡ്യുവല്‍ ഡ്രൈവര്‍ ഇന്‍-ഇയര്‍ ഇയര്‍ഫോണുകള്‍ എത്തുന്നത്. ടാംഗിള്‍ ഫ്രീ ബ്രെയ്ഡ് കേബിള്‍ വയര്‍ ചുരുങ്ങുന്നതിനെ പ്രതിരോധിക്കുകയും ഈട് വര്‍ധിപ്പിക്കുകയും വഴി ഉല്‍പ്പന്നത്തിന്റെ ആയുസ് കൂട്ടുകയും ചെയ്യും.

ഇന്ത്യയില്‍ മിക്ക ഇയര്‍ഫോണുകളും സിംഗിള്‍ ഡൈനാമിക് ഡ്രൈവറുമായി വരുമ്പോള്‍, മി ഡ്യുവല്‍ ഡ്രൈവര്‍ ഇന്‍-ഇയര്‍ ഇയര്‍ഫോണുകള്‍ വ്യത്യസ്ത ആവൃത്തികളുടെ ശ്രേണിയെ വേര്‍തിരിക്കുകയും ഇരട്ട ഡയഫ്രം ഡ്രൈവറുകളിലൂടെ മികച്ച ശബ്ദം നല്‍കുകയും ചെയ്യുമെന്ന് ഷവോമി ഇന്ത്യ ചീഫ് ബിസിനസ് ഓഫീസര്‍ രഘു റെഡ്ഡി പറഞ്ഞു.