Movie prime

മൈക്രോസോഫ്റ്റിന്റെ ഡിജിറ്റല്‍ ഗവേണന്‍സ് ടെക് ടൂറിന് തുടക്കമായി

സര്ക്കാരിന്റെ ഡിജിറ്റല് ഇന്ത്യ വിഷന് പിന്തുണയുമായി മൈക്രോസോഫ്റ്റ് ഇന്ത്യയുടെ ഡിജിറ്റല് ഗവേണന്സ് ടെക് ടൂറിന് തുടക്കം കുറിച്ചു. രാജ്യത്തെ മുഴുവന് ഐടി ചുമതല വഹിക്കുന്ന സര്ക്കാര് ഉദ്യോഗസ്ഥര്ക്ക് നിര്ണായകമായ നിര്മ്മിത ബുദ്ധിയിലും, ക്ലൗഡ് കമ്പ്യൂട്ടിങിലും വൈദഗ്ധ്യം നല്കുന്നതിന് വേണ്ടിയാണ് ഡിജിറ്റല് ഗവേണന്സ് ടെക് ടൂര് നടത്തുക. ഇതിന്റെ ഭാഗമായി കേരളത്തിലെ ഐടി ചുമതലയുള്ള ഉദ്യാഗസ്ഥര്ക്ക് മൈക്രോസോഫ്റ്റ് ഇന്ത്യ പരിശീലനം നല്കും. 12 മാസം നീണ്ടു നില്ക്കുന്ന പരിപാടിയില് 5000 ത്തോളം പേര്ക്ക് ഫിസിക്കല്, വിര്ച്വല് വര്ക്ക് ഷോപ്പുകള് More
 

സര്‍ക്കാരിന്റെ ഡിജിറ്റല്‍ ഇന്ത്യ വിഷന് പിന്‍തുണയുമായി മൈക്രോസോഫ്റ്റ് ഇന്ത്യയുടെ ഡിജിറ്റല്‍ ഗവേണന്‍സ് ടെക് ടൂറിന് തുടക്കം കുറിച്ചു.

രാജ്യത്തെ മുഴുവന്‍ ഐടി ചുമതല വഹിക്കുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ണായകമായ നിര്‍മ്മിത ബുദ്ധിയിലും, ക്ലൗഡ് കമ്പ്യൂട്ടിങിലും വൈദഗ്ധ്യം നല്‍കുന്നതിന് വേണ്ടിയാണ് ഡിജിറ്റല്‍ ഗവേണന്‍സ് ടെക് ടൂര്‍ നടത്തുക. ഇതിന്റെ ഭാഗമായി കേരളത്തിലെ ഐടി ചുമതലയുള്ള ഉദ്യാഗസ്ഥര്‍ക്ക് മൈക്രോസോഫ്റ്റ് ഇന്ത്യ പരിശീലനം നല്‍കും.

12 മാസം നീണ്ടു നില്‍ക്കുന്ന പരിപാടിയില്‍ 5000 ത്തോളം പേര്‍ക്ക് ഫിസിക്കല്‍, വിര്‍ച്വല്‍ വര്‍ക്ക് ഷോപ്പുകള്‍ എന്നിവ വഴി പരിശീലനം നല്‍കും.

സര്‍ക്കാര്‍ വകുപ്പുകളെ കാര്യക്ഷമവും, സുതാര്യവും ഫലപ്രദമായ ഭരണനിര്‍വ്വഹണത്തിന് സഹായിക്കുന്നതുമായി പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നത്.

ഡിജിറ്റല്‍ ഗവേണന്‍സ് ടെക് ഉച്ചകോടി 2019 ല്‍ നീതി ആയോഗ് സിഇഒ അമിതാഭ്കാന്തും, എംഇഐടിവൈ സെക്രട്ടറി അജയ് പ്രകാശ് സോഹ്നിയും ചേര്‍ന്നാണ് പരിപാടി ഉദ്ഘാടനം നിര്‍വ്വഹിച്ചത്.