Movie prime

ക്വാൽകോം ചിപ്പുകളിൽ നാനൂറിലധികം സുരക്ഷാ തകരാറുകൾ, ദശലക്ഷക്കണക്കിന് ആൻഡ്രോയ്ഡ് ഫോണുകൾ അപകടത്തിലെന്ന് ഗവേഷകർ

android ക്വാൽകോം ചിപ്പുകളിലെ സുരക്ഷാ തകരാർ മൂലം ദശലക്ഷക്കണക്കിന് ആൻഡ്രോയ്ഡ് ഫോണുകൾ അപകടത്തിലെന്ന് റിപ്പോർട്ട്. android ആൻഡ്രോയ്ഡ് ഫോണുകളിൽ ഉപയോഗിക്കുന്ന ക്വാൽകോമിന്റെ സ്നാപ്ഡ്രാഗൺ ചിപ്സെറ്റിൽ നാനൂറിലധികം സുരക്ഷാ തകരാറുകൾ ചെക്ക്പോയിന്റ് ഗവേഷകർ കണ്ടെത്തിയതായി ഹിന്ദുസ്ഥാൻ ടൈംസാണ് റിപ്പോർട്ട് ചെയ്തത്. ക്വാൽകോമിൻ്റെ ഡിജിറ്റൽ സിഗ്നൽ പ്രോസസർ (ഡിഎസ്പി) ചിപ്പുകളിലാണ് സുരക്ഷാ വീഴ്ചകൾ കണ്ടെത്തിയിരിക്കുന്നത്. ക്വാൽകോമിന്റെ സ്നാപ്ഡ്രാഗൺ ചിപ്പിന് ആഗോളതലത്തിൽ മൂന്ന് ബില്യണിൽ കൂടുതൽ ഉപയോക്താക്കളുണ്ട്. സ്മാർട്ട്ഫോൺ വിപണിയിൽ നാല്പത് ശതമാനത്തിലധികവും ഉപയോഗിക്കുന്നത് ക്വാൽകോം ചിപ്പുകളാണ്. വ്യത്യസ്ത വിലകളിലും മോഡലുകളിലുമുള്ള ഫോണുകളിൽ ഇവ ഉപയോഗിക്കുന്നുണ്ട്. ഗൂഗിൾ, More
 
ക്വാൽകോം ചിപ്പുകളിൽ നാനൂറിലധികം സുരക്ഷാ തകരാറുകൾ, ദശലക്ഷക്കണക്കിന് ആൻഡ്രോയ്ഡ് ഫോണുകൾ അപകടത്തിലെന്ന് ഗവേഷകർ

android

ക്വാൽകോം ചിപ്പുകളിലെ സുരക്ഷാ തകരാർ മൂലം ദശലക്ഷക്കണക്കിന് ആൻഡ്രോയ്ഡ് ഫോണുകൾ അപകടത്തിലെന്ന് റിപ്പോർട്ട്. android

ആൻഡ്രോയ്ഡ് ഫോണുകളിൽ ഉപയോഗിക്കുന്ന ക്വാൽകോമിന്റെ സ്‌നാപ്ഡ്രാഗൺ ചിപ്‌സെറ്റിൽ നാനൂറിലധികം സുരക്ഷാ തകരാറുകൾ ചെക്ക്പോയിന്റ് ഗവേഷകർ കണ്ടെത്തിയതായി ഹിന്ദുസ്ഥാൻ ടൈംസാണ് റിപ്പോർട്ട് ചെയ്തത്. ക്വാൽകോമിൻ്റെ ഡിജിറ്റൽ സിഗ്നൽ പ്രോസസർ (ഡിഎസ്പി) ചിപ്പുകളിലാണ് സുരക്ഷാ വീഴ്ചകൾ കണ്ടെത്തിയിരിക്കുന്നത്.

ക്വാൽകോമിന്റെ സ്‌നാപ്ഡ്രാഗൺ ചിപ്പിന് ആഗോളതലത്തിൽ മൂന്ന് ബില്യണിൽ കൂടുതൽ ഉപയോക്താക്കളുണ്ട്. സ്മാർട്ട്‌ഫോൺ വിപണിയിൽ നാല്പത് ശതമാനത്തിലധികവും ഉപയോഗിക്കുന്നത് ക്വാൽകോം ചിപ്പുകളാണ്. വ്യത്യസ്ത വിലകളിലും മോഡലുകളിലുമുള്ള ഫോണുകളിൽ ഇവ ഉപയോഗിക്കുന്നുണ്ട്. ഗൂഗിൾ, സാംസങ്ങ്, എൽജി, ഷവോമി തുടങ്ങിയ ബ്രാൻഡുകളിലെ പ്രീമിയം ഫോണുകളും ഇതിൽ ഉൾപ്പെടുന്നു.

400-ലധികം ദുർബലമായ കോഡുകളാണ് നിലവിൽ കണ്ടെത്തിയത്. ഇതുവഴി ഉപയോക്താവിന്റെ സമ്മതമില്ലാതെ തന്നെ രഹസ്യങ്ങൾ ചോർത്താൻ ഹാക്കർമാർക്ക് കഴിയും. ഫോട്ടോകൾ, വീഡിയോകൾ, കോൾ റെക്കോഡുകൾ, റിയൽടൈം മൈക്രോഫോൺ ഡാറ്റ, ജിപിഎസ്, ലൊക്കേഷൻ ഡാറ്റ തുടങ്ങി ഏതുതരം വിവരശേഖരത്തിലേക്കും ഹാക്കർമാർക്ക് എളുപ്പത്തിൽ കടന്നുകയറാനാവും.

ഫോണിൻ്റെ പ്രവർത്തനം മരവിപ്പിക്കുന്ന നിലയിൽ ഡിനയൽ-ഓഫ്-സർവീസ് ആക്രമണം നടത്താനും ഹാക്കർമാർക്കാവും. ഇതുവഴി ഫോണിലെ ഡാറ്റ മുഴുവൻ ഹാക്കർമാരുടെ കൈകളിലെത്തും. അപകടകരമായ മറ്റൊരു കാര്യം, ഹാക്കർമാർക്ക് ഈ ഫോണുകളിൽ മാൽവെയറും മലീഷ്യസ് കോഡുകളും കടത്തിവിടാൻ കഴിയും എന്നുള്ളതാണ്. ഇത് ഹാക്കർമാരുടെ രഹസ്യ പ്രവർത്തനങ്ങളെ മറച്ചു വെയ്ക്കുന്നതോടൊപ്പം അവയെ നീക്കം ചെയ്യാനാവാത്ത വിധത്തിലാക്കുകയും ചെയ്യും.

സുരക്ഷാ വീഴ്ചകളുടെ സാങ്കേതിക വിശദാംശങ്ങൾ ചെക്ക്പോയിന്റ് വെളിപ്പെടുത്തിയിട്ടില്ല. പാളിച്ചകളെപ്പറ്റി ക്വാൽകോമിനെ അറിയിച്ചിട്ടുണ്ട്. ചൂണ്ടിക്കാട്ടിയ തകരാറുകളിൽ ചിലത് ക്വാൽകോം സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ നിലവിൽ ഇത് ചൂഷണം ചെയ്യപ്പെടുന്നതായി തെളിവുകളൊന്നും ലഭിച്ചിട്ടില്ല എന്നാണ് ക്വാൽകോമിൻ്റെ പക്ഷം.

ക്വാൽകോം ചിപ്പിലെ സുരക്ഷാ പഴുതുകൾ ആൻഡ്രോയ്ഡ് ഫോണുകളെ മാത്രമേ ബാധിക്കുകയുള്ളൂ. ആപ്പിൾ ഉപയോഗിക്കുന്നത് ഇൻഹൗസ് ചിപ്പുകളായതിനാൽ ഐഫോണുകൾ സുരക്ഷിതമാണ്. ക്വാൽകോമിനെ കൂടാതെ, മീഡിയടെക് ചിപ്‌സെറ്റുകളും, സാംസങ്ങിന്റെ എക്‌സിനോസ്, വാവേയുടെ കിരിൻ പോലുള്ള ഇൻഹൗസ് ചിപ്‌സെറ്റുകളും സ്മാർട്ട് ഫോണുകളിൽ ഉപയോഗിക്കുന്നുണ്ട്.