Movie prime

ക്ലബ്‌ ഹൗസിന് പുതിയ മുഖം

 

ചുരുങ്ങിയ കാലം കൊണ്ടു തന്നെ മലയാളികളുടെ പ്രിയപ്പെട്ട സാമൂഹിക മാധ്യമ ഇടമായി മാറി ക്ലബ്‌ ഹൗസ്. ഓഡിയോ ഒൺലി ആപ്പായ ക്ലബ് ഹൗസ് വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് ചൂടൻ ചർച്ചകൾക്ക് വേദിയായത് വളരെ പെട്ടെന്നാണ്.

 ചർച്ചകളും ആലോചനകളും ഒക്കെ കൂടപ്പിറപ്പായ മലയാളികൾ ലോകത്തിന്റെ ഏതു കോണിലുള്ള കാര്യത്തെപ്പറ്റിയും തങ്ങളുടേതായ അഭിപ്രായം പങ്കു വയ്ക്കും. മലയാളികളുടെ ഈ ശീലത്തെ കൃത്യമായി അഭിമുഖീകരിച്ചത് കൊണ്ടാകണം മലയാളികൾക്ക് ക്ലബ് ഹൗസ് നന്നെ ബോധിച്ചതും. പഴയ കാല ചായക്കട ചർച്ചകളുടെ ന്യൂജനറേഷൻ ഭാവമാണ് ക്ലബ് ഹൌസ് എന്നാണ് വെപ്പ്.