Movie prime

യുട്യുബ് വരുമാനത്തെക്കുറിച്ചുള്ള സുപ്രധാന അപ്ഡേറ്റ് വന്നു കഴിഞ്ഞു

youtube യുട്യുബ് പ്ലാറ്റ്ഫോമിൽ തങ്ങളുടെ വീഡിയോയുടെ വ്യൂസ് അനുസരിച്ച് വരുമാനം മനസിലാക്കാൻ സ്രഷ്ടാക്കളെ സഹായിക്കുന്ന ഒരു പുതിയ ധനസമ്പാദന മെട്രിക് (Monetisation Metric)അനലറ്റിക്സ് വിഭാഗത്തില് ആരംഭിച്ചു. തങ്ങളുടെ വീഡിയോസില് എന്തൊക്കെ അനുവദനീയമാണ് അല്ലാത്തത് എന്തൊക്കെയെന്ന് ഇത് യുട്യുബേഴ്സിന് നിര്ദേശം നൽകും.youtube പുതിയ ധനസമ്പാദന മെട്രിക്കിനെ റവന്യൂ പെർ മില്ലെ (ആർപിഎം) എന്ന് വിളിക്കുന്നു. ഒരു വീഡിയോയ്ക്ക് 1,000 വ്യൂസിന് എത്രമാത്രം സമ്പാദിച്ചുവെന്ന് ഇത് കാണിക്കുന്നു. ഇത് സ്രഷ്ടാവിന്റെ മൊത്തം വരുമാനത്തെ അവരുടെ വ്യൂസുമായി താരതമ്യം ചെയ്യാന് സഹായിക്കുന്നു. More
 
യുട്യുബ് വരുമാനത്തെക്കുറിച്ചുള്ള സുപ്രധാന അപ്ഡേറ്റ് വന്നു കഴിഞ്ഞു

youtube
യുട്യുബ് പ്ലാറ്റ്‌ഫോമിൽ തങ്ങളുടെ വീഡിയോയുടെ വ്യൂസ് അനുസരിച്ച് വരുമാനം മനസിലാക്കാൻ സ്രഷ്‌ടാക്കളെ സഹായിക്കുന്ന ഒരു പുതിയ ധനസമ്പാദന മെട്രിക് (Monetisation Metric)അനലറ്റിക്സ്‌ വിഭാഗത്തില്‍ ആരംഭിച്ചു. തങ്ങളുടെ വീഡിയോസില്‍ എന്തൊക്കെ അനുവദനീയമാണ് അല്ലാത്തത് എന്തൊക്കെയെന്ന് ഇത് യുട്യുബേഴ്സിന് നിര്‍ദേശം നൽകും.youtube

പുതിയ ധനസമ്പാദന മെട്രിക്കിനെ റവന്യൂ പെർ മില്ലെ (ആർ‌പി‌എം) എന്ന് വിളിക്കുന്നു. ഒരു വീഡിയോയ്ക്ക് 1,000 വ്യൂസിന് എത്രമാത്രം സമ്പാദിച്ചുവെന്ന് ഇത് കാണിക്കുന്നു. ഇത് സ്രഷ്‌ടാവിന്റെ മൊത്തം വരുമാനത്തെ അവരുടെ വ്യൂസുമായി താരതമ്യം ചെയ്യാന്‍ സഹായിക്കുന്നു. അനലിറ്റിക്‌സിൽ റിപ്പോർട്ടുചെയ്‌ത എല്ലാ വരുമാനവും ആര്‍പിഎം കണക്കിലെടുക്കുന്നു. പരസ്യങ്ങൾ, യുട്യുബ് പ്രീമിയം, ചാനൽ അംഗത്വങ്ങൾ, സൂപ്പർ ചാറ്റ്, സൂപ്പർ സ്റ്റിക്കറുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. അത് മൊത്തം വരുമാനത്തെ 1,000 കൊണ്ട് ഗുണിക്കുകയും അതേ കാലയളവിലുള്ള മൊത്തം കാഴ്‌ചകളാൽ വിഭജിക്കുകയും ചെയ്യുന്നു.

“നിങ്ങൾ യുട്യുബില്‍ ൽ പണം സമ്പാദിക്കുന്ന മൊത്തത്തിലുള്ള നിരക്കിന്റെ ഏറ്റവും സമഗ്രമായ അളവുകോലായി” ആർ‌പി‌എമ്മിന്റെ പ്രാധാന്യം യുട്യുബ് അവരുടെ ബ്ലോഗ് പോസ്റ്റിൽ എടുത്തുകാണിക്കുന്നു. സ്രഷ്‌ടാക്കൾക്ക് അവരുടെ ആർ‌പി‌എം പതിവായി അവലോകനം ചെയ്യാനും വിലയിരുത്താനും കഴിയും. അവർ എവിടെയാണ് മെച്ചപ്പെടേണ്ടത് എന്നതിനെക്കുറിച്ച് മികച്ച നിര്‍ദേശവും നല്‍കും.

യുട്യുബ് ഇതുവരെ ചെയ്തിരുന്നത് പരസ്യദാതാക്കൾ അവരുടെ വീഡിയോകളിലെ പരസ്യങ്ങൾക്ക് പണമടച്ചതിന്റെ ശരാശരി തുക കോസ്റ്റ് പേര്‍ മില്ലി (സിപിഎം) മാത്രമേ കാണിക്കുക എന്നതാണ്. ധനസമ്പാദനം നടത്തിയ പരസ്യങ്ങളിൽ നിന്നും വ്യൂസില്‍ നിന്നുമുള്ള വരുമാനം മാത്രമേ ഈ രീതിയില്‍ കാണിക്കുകയുള്ളൂ.

എന്നിരുന്നാലും ആർ‌പി‌എം സി‌പി‌എമ്മിനേക്കാൾ കുറവായിരിക്കുമെന്നതാണ് വീഡിയോ സ്രഷ്‌ടാക്കൾക്ക് തിരിച്ചടിയാകുന്ന കാര്യം. യുട്യുബ് അവരുടെ പങ്ക് കുറച്ചതിന് ശേഷമേ വരുമാനം കാണിക്കൂ എന്നതാണ് ഇതിന്‍റെ കാരണം. എന്നാൽ മൊത്തം വരുമാനത്തിൽ ഇത് വ്യത്യാസം വരുത്തുകയില്ല.