Movie prime

ഇനി വാട്ട്‌സാപ്പിലൂടെ സാധനങ്ങള്‍ വാങ്ങാം; ജിയോ മാര്‍ട്ട് തുറന്നു

ഫേസ്ബുക്കുമായി വാണിജ്യകരാറിലായി മൂന്നിദിവസത്തിനകം ജിയോ മാര്ട്ട് പ്രവര്ത്തനസജ്ജമായി. സബര്ബന് മുംബൈയിലെ നവീമുംബൈ, താനെ, കല്യാണ് എന്നിവിടങ്ങളിലാണ് തുടക്കത്തില് പരീക്ഷണ അടിസ്ഥാനത്തില് സേവനം ആരംഭിച്ചിരിക്കുന്നത്. ഇതിനായി രാജ്യത്തുള്ള ലക്ഷക്കണക്കിന് ചെറുകിട വ്യാപാരികളെയും കിരണ സ്റ്റോറുകളെയും റിലയന്സ് തങ്ങളുടെ ശൃംഖല ചേര്ത്തിട്ടുണ്ട്. ജിയോമാര്ട്ടിന്റെ വാട്ട്സാപ്പ് നമ്പറായ 88500 08000 എന്ന നമ്പറിലൂടെയാണ് ഓര്ഡറുകള് സ്വീകരിക്കുക. വാട്ട്സാപ്പ് ചാറ്റ് വിന്ഡോയിലുടെ ഉപഭോക്താക്കള്ക്ക് ഒരു ലിങ്ക് അയക്കുകയാണ് ചെയ്യുക. 30 മിനുട്ടുമാത്രമാണ് ലിങ്ക് പ്രവര്ത്തിക്കുക. ലിങ്കില് ക്ലിക്ക് ചെയ്താല് വിലാസവും ഫോണ്നമ്പറുമുള്പ്പടെയുള്ള വിവരങ്ങള് More
 
ഇനി വാട്ട്‌സാപ്പിലൂടെ സാധനങ്ങള്‍ വാങ്ങാം; ജിയോ മാര്‍ട്ട് തുറന്നു

ഫേസ്ബുക്കുമായി വാണിജ്യകരാറിലായി മൂന്നിദിവസത്തിനകം ജിയോ മാര്‍ട്ട് പ്രവര്‍ത്തനസജ്ജമായി. സബര്‍ബന്‍ മുംബൈയിലെ നവീമുംബൈ, താനെ, കല്യാണ്‍ എന്നിവിടങ്ങളിലാണ് തുടക്കത്തില്‍ പരീക്ഷണ അടിസ്ഥാനത്തില്‍ സേവനം ആരംഭിച്ചിരിക്കുന്നത്.

ഇതിനായി രാജ്യത്തുള്ള ലക്ഷക്കണക്കിന്‌ ചെറുകിട വ്യാപാരികളെയും കിരണ സ്റ്റോറുകളെയും റിലയന്‍സ് തങ്ങളുടെ ശൃംഖല ചേര്‍ത്തിട്ടുണ്ട്.

ജിയോമാര്‍ട്ടിന്റെ വാട്ട്‌സാപ്പ് നമ്പറായ 88500 08000 എന്ന നമ്പറിലൂടെയാണ് ഓര്‍ഡറുകള്‍ സ്വീകരിക്കുക. വാട്ട്‌സാപ്പ് ചാറ്റ് വിന്‍ഡോയിലുടെ ഉപഭോക്താക്കള്‍ക്ക് ഒരു ലിങ്ക് അയക്കുകയാണ് ചെയ്യുക. 30 മിനുട്ടുമാത്രമാണ് ലിങ്ക് പ്രവര്‍ത്തിക്കുക.

ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ വിലാസവും ഫോണ്‍നമ്പറുമുള്‍പ്പടെയുള്ള വിവരങ്ങള്‍ നല്‍കാനുള്ള പേജ് തുറന്നുവരും. അത് പൂര്‍ത്തിയാക്കിയാല്‍ ഉത്പന്നങ്ങളുടെ കാറ്റലോഗ് ലഭിക്കും. ഓര്‍ഡര്‍ഫോമും അതോടൊപ്പമുണ്ടാകും. ഷോപ്പില്‍നിന്ന് ഉത്പന്നങ്ങള്‍ എടുക്കുമ്പോള്‍ തല്‍ക്കാലം പണമാണ് സ്വീകരിക്കുക.

രാത്രി 7 മണിക്ക് മുന്‍പായി ഉപയോക്താക്കള്‍ ഓര്‍ഡര്‍ നല്‍കണം. എങ്കില്‍ മാത്രമേ ഉപയോക്താക്കളുടെ അടുത്തുള്ള പലചരക്ക് കടയ്ക്ക് ഈ ഓര്‍ഡറുകള്‍ അടുത്ത രണ്ട് ദിവസത്തിനകം തയ്യാറാക്കാന്‍ കഴിയൂ. ഓര്‍ഡര്‍ തയ്യാറായാല്‍ ജിയോ മാര്‍ട്ട് നമ്പരില്‍ നിന്ന് എവിടെ നിന്ന് നമ്മുടെ ഓര്‍ഡര്‍ ലഭിക്കുമെന്ന് മെസ്സേജ് കിട്ടും. അവിടെ നിന്ന് നമുക്ക് അത് മേടിക്കാം. തത്കാലം പണം മാത്രമേ സ്വീകരിക്കുകയുള്ളൂ.