Movie prime

വില കുറഞ്ഞ എൻ സീരീസ് ഫോണുകളുമായി വൺപ്ലസ്

One Plus പുതിയ സീരീസിലുള്ള രണ്ട് സ്മാർട് ഫോണുകൾ പുറത്തിറക്കി വൺപ്ലസ്. എൻ സീരീസിലുള്ള എൻ100, എൻ10 5 ജി എന്നീ ഫോണുകളാണ് വൺപ്ലസ് അവതരിപ്പിച്ചത്. പേര് സൂചിപ്പിക്കുന്നത് പോലെ, എൻ 10 5 ജിയിൽ 5 ജി കണക്റ്റിവിറ്റിയുണ്ട്. ആദ്യമായാണ് വിലക്കുറവുള്ള ഫോൺ വൺപ്ലസ് വിപണിയിൽ ഇറക്കുന്നത്. എൻ 100 ശ്രേണിയിൽ വില ആരംഭിക്കുന്നത് 20,000 രൂപയിൽ താഴെയാണ്. One Plus ഇതേവരെ വിപണിയിലെത്തിയതിൽ ഏറ്റവും വിലകുറഞ്ഞ വൺപ്ലസ് ഫോണാണ് പുതിയ എൻ 100. കമ്പനിയുടെ More
 
വില കുറഞ്ഞ എൻ സീരീസ് ഫോണുകളുമായി വൺപ്ലസ്

One Plus

പുതിയ സീരീസിലുള്ള രണ്ട് സ്മാർട് ഫോണുകൾ പുറത്തിറക്കി വൺപ്ലസ്. എൻ സീരീസിലുള്ള എൻ100, എൻ10 5 ജി എന്നീ ഫോണുകളാണ് വൺപ്ലസ് അവതരിപ്പിച്ചത്. പേര് സൂചിപ്പിക്കുന്നത് പോലെ, എൻ 10 5 ജിയിൽ 5 ജി കണക്റ്റിവിറ്റിയുണ്ട്. ആദ്യമായാണ് വിലക്കുറവുള്ള ഫോൺ വൺപ്ലസ് വിപണിയിൽ ഇറക്കുന്നത്. എൻ 100 ശ്രേണിയിൽ വില ആരംഭിക്കുന്നത് 20,000 രൂപയിൽ താഴെയാണ്. One Plus

ഇതേവരെ വിപണിയിലെത്തിയതിൽ ഏറ്റവും വിലകുറഞ്ഞ വൺപ്ലസ് ഫോണാണ് പുതിയ എൻ 100. കമ്പനിയുടെ മിക്ക ലോഞ്ചുകളിൽനിന്നും വ്യത്യസ്തമായി, വൺപ്ലസ് എൻ 100-ൽ എൻട്രി ലെവൽ ചിപ്‌സെറ്റാണ് അവതരിപ്പിക്കുന്നത്. സ്‌നാപ്ഡ്രാഗൺ 460 പ്രോസസറാണ് ഫോണിൻ്റെ പ്രത്യേകത.

6.52 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്‌പ്ലേക്ക് 60 ഹെർട്സ് റിഫ്രഷ് റേറ്റ് ആണ് ഉള്ളത്. 4 ജിബി റാം, 64 ജിബി ഇന്റേണൽ സ്റ്റോറേജ് എന്ന ഒറ്റ വേരിയൻ്റ് മാത്രമാണ് ഉള്ളത്. 5000 എംഎഎച്ച് ബാറ്ററി ശേഷിയാണ് സവിശേഷതകളിൽ പ്രധാനം. 18 വാട്ട് ഫാസ്റ്റ് ചാർജിങ്ങും ലഭിക്കും.

13 എംപി പ്രൈമറി ലെൻസുള്ള ട്രിപ്പിൾ ക്യാമറ സജ്ജീകരണത്തോടെയാണ് എൻ 100 വരുന്നത്. മുൻവശത്തെ ക്യാമറ 8 എംപിയാണ്. ഓക്സിജൻ ഒ.എസ് 10.5 ആണ് മറ്റൊരു പ്രത്യേകത. 17,200 രൂപയാണ്
ഫോണിന്റെ ഏകദേശ വില.

സ്‌നാപ്ഡ്രാഗൺ 690 ചിപ്‌സെറ്റ് ഉൾക്കൊള്ളുന്ന മിഡ് റേഞ്ച് സ്മാർട്‌ ഫോണാണ് വൺപ്ലസ് എൻ 10 5 ജി. 6.49 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് ഡിസ്പ്ലേക്ക് 90 ഹെർട്സ് റിഫ്രഷ് റേറ്റുണ്ട്. 6 ജിബി റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള സിംഗിൾ വേരിയൻ്റാണ് ഇതിലും ഉള്ളത്.

4,300 എംഎഎച്ച് ശേഷിയുള്ള ചെറിയ ബാറ്ററിയാണ് എൻ 10 5 ജിയിൽ ഉള്ളത്. 30 ടി ഫാസ്റ്റ് ചാർജിങ്ങ് ഉണ്ട്. 4 ക്യാമറകൾ ഉള്ളതിൽ പ്രാഥമിക ക്യാമറ 64 എംപിയും മുൻക്യാമറ 16 എംപിയുമാണ്. ഉപകരണത്തിന്റെ എകദേശ വില 31,800 രൂപയാണ്.

തുടക്കത്തിൽ യൂറോപ്യൻ രാജ്യങ്ങളിൽ മാത്രമാണ് പുതിയ എൻ സീരീസ് ഫോണുകൾ ലഭ്യമാകുന്നത്. അധികം വൈകാതെ അമേരിക്കൻ വിപണിയിലും എത്തും. അതേസമയം ഇന്ത്യയിൽ എന്നെത്തും എന്നതിനെപ്പറ്റി സൂചനകൾ ഒന്നുമില്ല. മിഡ് റേഞ്ച്, ബജറ്റ് വിഭാഗത്തിൽ ഇന്ത്യയിൽ കടുത്ത മത്സരമുള്ളതിനാൽ വില പരമാവധി കുറച്ചേ ഇവിടെ വില്ക്കാനാകൂ.