Movie prime

പോക്കോ എം2 പ്രോ ഇന്ന് ഇന്ത്യയില്‍ ലഭ്യമാകും

poco ഷവോമിയുടെ സ്വതന്ത്ര ബ്രാൻഡായ പോക്കോ ഇന്ന് ഇന്ത്യയിൽ മൂന്നാമത്തെ ഫോണായ പോക്കോ എം 2 പ്രോ പുറത്തിറക്കും. ഇതുവരെ, പോക്കോ ഇന്ത്യയിൽ പോക്കോ എഫ് 1, പോക്കോ എക്സ് 2 എന്നിവ പുറത്തിറക്കിയിരുന്നു. അവ രണ്ടും വന്വിജയമായിരുന്നു.poco ഫ്ലിപ്പ്കാർട്ട് വഴി എം 2 പ്രോ ഓൺലൈനിൽ ലഭ്യമാകുമെന്ന് പോക്കോ അറിയിച്ചു. 33W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടും ഈ ഫോണിലുണ്ട്. ലോഞ്ച് ഇവന്റ് ഉച്ചയ്ക്ക് 12 ന് ആരംഭിക്കും. കമ്പനിയുടെ ഔദ്യോഗിക പേജിലും യുട്യുബ് വഴിയും ചടങ്ങ് More
 
പോക്കോ എം2 പ്രോ ഇന്ന് ഇന്ത്യയില്‍ ലഭ്യമാകും

poco

ഷവോമിയുടെ സ്വതന്ത്ര ബ്രാൻഡായ പോക്കോ ഇന്ന് ഇന്ത്യയിൽ മൂന്നാമത്തെ ഫോണായ പോക്കോ എം 2 പ്രോ പുറത്തിറക്കും. ഇതുവരെ, പോക്കോ ഇന്ത്യയിൽ പോക്കോ എഫ് 1, പോക്കോ എക്സ് 2 എന്നിവ പുറത്തിറക്കിയിരുന്നു. അവ രണ്ടും വന്‍വിജയമായിരുന്നു.poco

ഫ്ലിപ്പ്കാർട്ട് വഴി എം 2 പ്രോ ഓൺലൈനിൽ ലഭ്യമാകുമെന്ന് പോക്കോ അറിയിച്ചു. 33W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടും ഈ ഫോണിലുണ്ട്. ലോഞ്ച് ഇവന്റ് ഉച്ചയ്ക്ക് 12 ന് ആരംഭിക്കും. കമ്പനിയുടെ ഔദ്യോഗിക പേജിലും യുട്യുബ് വഴിയും ചടങ്ങ് കാണാൻ കഴിയും. ക്വാഡ് ക്യാമറ ഉള്ള ഫോണില്‍ ക്യാമറ പിക്സല്‍ എത്രയെന്ന് വ്യക്തമല്ലെങ്കിലും 48 അല്ലെങ്കില്‍ 64 എംപിയായിരിക്കാം ക്യാമറ.

പോക്കോ എക്സ് 2 ന്റെ പ്രാരംഭ വിലയേക്കാൾ കുറവാണ് പോക്കോ എം 2 പ്രോയുടെ വിലയെന്ന് ലീക്ക്സ്റ്റർ സൈറ്റിന് നല്‍കിയ അഭിമുഖത്തില്‍ ജിഎം മുകുൾ ശർമ പറഞ്ഞു. അതായത് 15,000 രൂപയ്ക്ക് താഴെയായിരിക്കും ഫോണിന്‍റെ വില. അങ്ങനെയെങ്കില്‍ ഇത്ര വിലക്കുറവില്‍ ആദ്യമായാണ് ഒരു പോക്കോ ഫോൺ ലഭ്യമാകുന്നത്.