Movie prime

ഫേഷ്യൽ റെകഗ്‌നിഷൻ സാങ്കേതിക വിദ്യ നിരോധിക്കാനൊരുങ്ങി സാൻഫ്രാൻസിസ്കോ

സ്വകാര്യതയ്ക്കും സുരക്ഷിതത്വത്തിനും വലിയ ഭീഷണിയാവുന്നു എന്ന് ചൂണ്ടിക്കാട്ടി ഫേഷ്യൽ റെകഗ്നിഷൻ സാങ്കേതികവിദ്യക്ക് നിരോധനം ഏർപ്പെടുത്താൻ ഒരുങ്ങുകയാണ് സാൻഫ്രാൻസിസ്കോ സർക്കാർ. ചൊവ്വാഴ്ച നടന്ന സിറ്റി ബോർഡ് യോഗത്തിൽ ഒന്നിനെതിരെ എട്ടു വോട്ടുകൾ നേടി നിരോധനത്തിന് ആവശ്യമായ പിന്തുണ നേടിയിട്ടുണ്ട്. അടുത്തയാഴ്ച രണ്ടാംഘട്ട വോട്ടിങ് നടക്കും. നിയമം എന്തായാലും പ്രാബല്യത്തിൽ വരുമെന്നും മൃഗീയഭൂരിപക്ഷം ഉള്ളതിനാൽ തികച്ചും സാങ്കേതികമായ നടപടിക്രമം മാത്രമായിരിക്കും രണ്ടാം ഘട്ട വോട്ടിംഗ് എന്നുമാണ് റോയിട്ടേഴ്സ് റിപ്പോർട് ചെയ്യുന്നത്. മുഖം തിരിച്ചറിയാൻ ഉപയോഗിക്കുന്ന ഈ സാങ്കേതികവിദ്യ വ്യാപകമായി ദുരൂപയോഗം More
 
ഫേഷ്യൽ റെകഗ്‌നിഷൻ സാങ്കേതിക വിദ്യ നിരോധിക്കാനൊരുങ്ങി സാൻഫ്രാൻസിസ്കോ

സ്വകാര്യതയ്ക്കും സുരക്ഷിതത്വത്തിനും വലിയ ഭീഷണിയാവുന്നു എന്ന് ചൂണ്ടിക്കാട്ടി ഫേഷ്യൽ റെകഗ്‌നിഷൻ സാങ്കേതികവിദ്യക്ക് നിരോധനം ഏർപ്പെടുത്താൻ ഒരുങ്ങുകയാണ് സാൻഫ്രാൻസിസ്കോ സർക്കാർ.

ചൊവ്വാഴ്ച നടന്ന സിറ്റി ബോർഡ് യോഗത്തിൽ ഒന്നിനെതിരെ എട്ടു വോട്ടുകൾ നേടി നിരോധനത്തിന് ആവശ്യമായ പിന്തുണ നേടിയിട്ടുണ്ട്. അടുത്തയാഴ്ച രണ്ടാംഘട്ട വോട്ടിങ് നടക്കും. നിയമം എന്തായാലും പ്രാബല്യത്തിൽ വരുമെന്നും മൃഗീയഭൂരിപക്ഷം ഉള്ളതിനാൽ തികച്ചും സാങ്കേതികമായ നടപടിക്രമം മാത്രമായിരിക്കും രണ്ടാം ഘട്ട വോട്ടിംഗ് എന്നുമാണ് റോയിട്ടേഴ്‌സ് റിപ്പോർട് ചെയ്യുന്നത്.

മുഖം തിരിച്ചറിയാൻ ഉപയോഗിക്കുന്ന ഈ സാങ്കേതികവിദ്യ വ്യാപകമായി ദുരൂപയോഗം ചെയ്യപ്പെടുന്നതായി നേരത്തേ റിപോർട്ടുകൾ ഉണ്ടായിരുന്നു. വ്യക്തികളുടെ സ്വകാര്യതക്ക് ഇത് വലിയ തോതിലുള്ള വെല്ലുവിളികളാണ് ഉയർത്തുന്നത്. തങ്ങൾ സാങ്കേതിക വിദ്യക്ക് എതിരല്ലെന്നും അതിന്റെ ദുരൂപയോഗത്തെയാണ് നിയമം മൂലം തടയാൻ ശ്രമിക്കുന്നതെന്നും അധികൃതർ വ്യക്തമാക്കി. ഇത്തരം സാങ്കേതിക വിദ്യകൾ അപൂർവമായി, അടിയന്തര ഘട്ടങ്ങളിൽ മാത്രം പ്രയോജനപ്പെടുത്തേണ്ടതാണ്. എന്നാൽ അങ്ങിനെയല്ല സംഭവിക്കുന്നത്.

ആപ്പിൾ, ട്വിറ്റർ, ഗൂഗ്ൾ, ഫേസ്ബുക് അടക്കമുള്ള ആഗോള ടെക്‌നോളജി ഭീമന്മാരുടെ ആസ്ഥാനങ്ങളിൽ മിക്കതും സാൻഫ്രാൻസിസ്കോയിലാണ് സ്ഥിതിചെയ്യുന്നത്.