Movie prime

നിക്ഷേപം ലഭിച്ച കേരള സ്റ്റാര്‍ട്ടപ്പുകളുടെ വേദിയൊരുക്കി സ്റ്റാര്‍ട്ടപ്പ് മിഷന്‍

കൊച്ചി: സംരംഭങ്ങള്ക്ക് നിക്ഷേപം ലഭിച്ച കേരളത്തില് നിന്നുള്ള സ്റ്റാര്ട്ടപ്പ് സ്ഥാപകരുടെ യോഗം സംഘടിപ്പിക്കുന്നു. കേരള സ്റ്റാര്ട്ടപ്പ് മിഷന് കൊച്ചിയില് സംഘടിപ്പിക്കുന്ന യോഗം ജൂലായ് 31 ന് ക്രൗണ് പ്ലാസ ഹോട്ടലിലാണ് നടക്കുന്നത്. പ്രാരംഭ ദിശയില് സംരംഭങ്ങള്ക്ക് നിക്ഷേപം ലഭിച്ച സ്റ്റാര്ട്ടപ്പുകളുടെ സ്ഥാപകരുടെ യോഗമാണ് നടക്കുന്നത്. ഇത്തരം സ്റ്റാര്ട്ടപ്പുകളുടെ സ്ഥാപകരെ ഉള്പ്പെടുത്തി പൊതു വേദിയൊരുക്കുകയാണ് സ്റ്റാര്ട്ടപ്പ് മിഷന് ഉദ്ദേശിക്കുന്നത്. പ്രധാനമായും മൂന്ന് ലക്ഷ്യങ്ങളാണ് ഇതു വഴി മുന്നോട്ടു വയ്ക്കുന്നത്. 10 ലക്ഷം അമേരിക്കന് ഡോളറിന്റെ നിക്ഷേപമെങ്കിലും സമാഹരിക്കാന് കഴിഞ്ഞ സംരംഭങ്ങളെ More
 
നിക്ഷേപം ലഭിച്ച കേരള സ്റ്റാര്‍ട്ടപ്പുകളുടെ വേദിയൊരുക്കി സ്റ്റാര്‍ട്ടപ്പ് മിഷന്‍

കൊച്ചി: സംരംഭങ്ങള്‍ക്ക് നിക്ഷേപം ലഭിച്ച കേരളത്തില്‍ നിന്നുള്ള സ്റ്റാര്‍ട്ടപ്പ് സ്ഥാപകരുടെ യോഗം സംഘടിപ്പിക്കുന്നു. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ കൊച്ചിയില്‍ സംഘടിപ്പിക്കുന്ന യോഗം ജൂലായ് 31 ന് ക്രൗണ്‍ പ്ലാസ ഹോട്ടലിലാണ് നടക്കുന്നത്. പ്രാരംഭ ദിശയില്‍ സംരംഭങ്ങള്‍ക്ക് നിക്ഷേപം ലഭിച്ച സ്റ്റാര്‍ട്ടപ്പുകളുടെ സ്ഥാപകരുടെ യോഗമാണ് നടക്കുന്നത്.

ഇത്തരം സ്റ്റാര്‍ട്ടപ്പുകളുടെ സ്ഥാപകരെ ഉള്‍പ്പെടുത്തി പൊതു വേദിയൊരുക്കുകയാണ് സ്റ്റാര്‍ട്ടപ്പ് മിഷന്‍ ഉദ്ദേശിക്കുന്നത്.

പ്രധാനമായും മൂന്ന് ലക്ഷ്യങ്ങളാണ് ഇതു വഴി മുന്നോട്ടു വയ്ക്കുന്നത്. 10 ലക്ഷം അമേരിക്കന്‍ ഡോളറിന്‍റെ നിക്ഷേപമെങ്കിലും സമാഹരിക്കാന്‍ കഴിഞ്ഞ സംരംഭങ്ങളെ ഉള്‍പ്പെടുത്തി ദി മില്യണ്‍ ഡോളര്‍ ക്ലബ് എന്ന കൂട്ടായ്മ രൂപീകരിക്കും. ഭാവിയില്‍ മില്യണ്‍ ഡോളര്‍ നിക്ഷേപം ലഭിക്കുന്ന സംരംഭകര്‍ക്കും ഈ ക്ലബില്‍ അംഗത്വം ലഭിക്കും.

അടുത്ത ഘട്ടത്തിലേക്കുള്ള നിക്ഷേപസമാഹരണമാണ് പൊതു വേദിയുടെ രണ്ടാമത്തെ ലക്ഷ്യം. സംരംഭകരുടെ ആവശ്യങ്ങള്‍ കേട്ടറിഞ്ഞ് കൂടുതല്‍ നിക്ഷേപത്തിനായുള്ള സാഹചര്യം കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ ഒരുക്കി നല്‍കും.

നിക്ഷേപകരെയും ഈ യോഗത്തില്‍ പങ്കെടുപ്പിക്കുന്നുണ്ട്. പ്രീസീരീസ് എ, സീരീസ് എ വിഭാഗത്തില്‍ പെട്ട നിക്ഷേപം നടത്താന്‍ ആഗ്രഹിക്കുന്നവരാകും യോഗത്തില്‍ പങ്കെടുക്കുന്നത്. ഇവര്‍ക്ക് സംരംഭകരുമായി നേരിട്ട് ആശയവിനിമയം നടത്താനും വിദഗ്ധ ഉപദേശങ്ങള്‍ നല്‍കാനും സൗകര്യമൊരുക്കുന്നുണ്ട്.

സംസ്ഥാന സര്‍ക്കാരിന്‍റെയും കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍റെയും വിശിഷ്ട വ്യക്തികളും പരിപാടിയില്‍ പങ്കെടുക്കും. മില്യണ്‍ ഡോളര്‍ വിഭാഗത്തില്‍ പെടുന്ന സ്റ്റാര്‍ട്ടപ്പ് സംരംഭകര്‍ എന്ന വെബ്സൈറ്റ് മുഖാന്തിരം ക്ലബില്‍ അംഗത്വം എടുക്കാവുന്നതാണ്.