Movie prime

കാന്‍സറിനെ നേരിടാന്‍ സാങ്കേതിക വിദ്യ

കാന്സര് സുരക്ഷയിലെ സാങ്കേതിക മുന്നേറ്റങ്ങള്ക്ക് വഴിയൊരുക്കാന് കേരള സ്റ്റാര്ട്ടപ് മിഷന് (കെഎസ് യുഎം) കൊച്ചിന് കാന്സര് റിസര്ച്ച് സെന്ററിന്റെ (സിസിആര്സി) സഹകരണത്തോടെ ത്രിദിന ഓങ്കോളജി സമ്മേളനം (കാന്ക്യുര് 2019) സംഘടിപ്പിക്കുന്നു. ‘കാന്സര് സുരക്ഷയിലെ അസമത്വം ഇല്ലാതാക്കുന്നതിനുള്ള സാങ്കേതികവിദ്യ’ എന്നതാണ് കളമശ്ശേരിയിലെ ടെക്നോളജി ഇന്നൊവേഷന് സോണില് നവംബര് എട്ടുമുതല് സംഘടിപ്പിക്കുന്ന സമ്മേളനത്തിന്റെ മുഖ്യ പ്രമേയം. കാന്സര് പരിരക്ഷാ-പരിചരണ മേഖലയിലെ ഗവേഷണങ്ങള്, നൂതന സാങ്കേതികവിദ്യകള്, ഡിജിറ്റല് സാങ്കേതികവിദ്യകള്, ആഗോളതലത്തിലെ മികച്ച പ്രവര്ത്തനങ്ങള്, കെയ്സ് സ്റ്റഡികള് എന്നിവ ചര്ച്ച ചെയ്യുന്നതിനുള്ള അവസരങ്ങളാണ് More
 

കാന്‍സര്‍ സുരക്ഷയിലെ സാങ്കേതിക മുന്നേറ്റങ്ങള്‍ക്ക് വഴിയൊരുക്കാന്‍ കേരള സ്റ്റാര്‍ട്ടപ് മിഷന്‍ (കെഎസ് യുഎം) കൊച്ചിന്‍ കാന്‍സര്‍ റിസര്‍ച്ച് സെന്‍ററിന്‍റെ (സിസിആര്‍സി) സഹകരണത്തോടെ ത്രിദിന ഓങ്കോളജി സമ്മേളനം (കാന്‍ക്യുര്‍ 2019) സംഘടിപ്പിക്കുന്നു.

‘കാന്‍സര്‍ സുരക്ഷയിലെ അസമത്വം ഇല്ലാതാക്കുന്നതിനുള്ള സാങ്കേതികവിദ്യ’ എന്നതാണ് കളമശ്ശേരിയിലെ ടെക്നോളജി ഇന്നൊവേഷന്‍ സോണില്‍ നവംബര്‍ എട്ടുമുതല്‍ സംഘടിപ്പിക്കുന്ന സമ്മേളനത്തിന്‍റെ മുഖ്യ പ്രമേയം.

കാന്‍സര്‍ പരിരക്ഷാ-പരിചരണ മേഖലയിലെ ഗവേഷണങ്ങള്‍, നൂതന സാങ്കേതികവിദ്യകള്‍, ഡിജിറ്റല്‍ സാങ്കേതികവിദ്യകള്‍, ആഗോളതലത്തിലെ മികച്ച പ്രവര്‍ത്തനങ്ങള്‍, കെയ്സ് സ്റ്റഡികള്‍ എന്നിവ ചര്‍ച്ച ചെയ്യുന്നതിനുള്ള അവസരങ്ങളാണ് സമ്മേളനം പ്രദാനം ചെയ്യുക.

സമ്മേളനത്തിന്‍റെ ഭാഗമായി ഏഴ്, എട്ട് തിയതികളില്‍ നടക്കുന്ന കാന്‍സര്‍ ഇന്നൊവേഷന്‍ ഹാക്കത്തോണില്‍ ഈ മേഖല നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സാങ്കേതികവിദ്യയുടെ സഹായത്തോടെയുള്ള പരിഹാര മാര്‍ഗങ്ങള്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് നിര്‍ദ്ദേശിക്കാനാവും. ഈ മേഖലയിലെ പ്രമുഖര്‍, നിക്ഷേപകര്‍, സ്ഥാപന മേധാവികള്‍ എന്നിവര്‍ക്കുമുന്നില്‍ ഉല്‍പ്പന്നങ്ങളും സേവനങ്ങളും അവതരിപ്പിക്കാന്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അവസരവും ലഭിക്കും.

ചികിത്സാ മികവ്, ഗവേഷണം, സാങ്കേതികവിദ്യ എന്നിവയില്‍ കേന്ദ്രീകൃതമായ ചര്‍ച്ചകളില്‍ മേഖലയിലെ നിരവധി ദേശീയ, രാജ്യാന്തര വിദഗ്ധ സംഘങ്ങളുടെ സാന്നിധ്യമുണ്ടാകും. അര്‍ബുദരോഗ വിദഗ്ധര്‍, ശാസ്ത്രജ്ഞര്‍, ഭരണാധികാരികള്‍, നയകര്‍ത്താക്കള്‍, ആരോഗ്യ പരിരക്ഷാമേഖലയിലെ സ്റ്റാര്‍ട്ടപ്പുകള്‍, വെഞ്ച്വര്‍ ക്യാപിറ്റലിസ്റ്റുകള്‍ എന്നിവരും സമ്മേളനത്തില്‍ അണിനിരക്കും.