Movie prime

2020ല്‍ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോക്താക്കള്‍ ഏറ്റവും കൂടുതല്‍ പണം മുടക്കിയ 9 ആപ്പുകള്‍ ഇവയാണ്

Apps കൊറോണ കാരണം ലോകം മൊത്തം അടച്ചു പൂട്ടി ഇരുന്നപ്പോള് ഡിജിറ്റല് പ്ലാറ്റ്ഫോമുകള്ക്ക് നല്ല കാലമായിരുന്നു. പല ആപ്പുകളും ഗെയിമുകളും കോടിക്കണക്കിന് വരുമാനമാണ് കൊറോണ കാലത്ത് ഉണ്ടാക്കിയത്. ആപ്പിൾ ആപ്പ് സ്റ്റോറിലും ഗൂഗിൾ പ്ലേ സ്റ്റോറിലും മൊബൈൽ അപ്ലിക്കേഷനുകൾക്കും ഗെയിമുകൾക്കുമായി ഉപയോക്താക്കള് മൊത്തം ചെലവഴിച്ചതിന് 2020 ൽ ഒരു പുതിയ റെക്കോർഡ് സൃഷ്ടിച്ചിരിക്കുന്നു. ഒരു ഡോളറില് 65 സെൻറ് എന്ന കണക്കില് വരുമാനം ആപ്പിൾ സ്വന്തമാക്കിയപ്പോള് ഗൂഗിൾ പ്ലേ സ്റ്റോറിലും വരുമാനത്തില് 30% കുതിച്ചുചാട്ടമുണ്ടായി. ഗെയിമുകൾ, ഫോട്ടോ, More
 
2020ല്‍ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോക്താക്കള്‍ ഏറ്റവും കൂടുതല്‍ പണം മുടക്കിയ 9 ആപ്പുകള്‍ ഇവയാണ്

Apps

കൊറോണ കാരണം ലോകം മൊത്തം അടച്ചു പൂട്ടി ഇരുന്നപ്പോള്‍ ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകള്‍ക്ക് നല്ല കാലമായിരുന്നു. പല ആപ്പുകളും ഗെയിമുകളും കോടിക്കണക്കിന് വരുമാനമാണ് കൊറോണ കാലത്ത് ഉണ്ടാക്കിയത്. ആപ്പിൾ ആപ്പ് സ്റ്റോറിലും ഗൂഗിൾ പ്ലേ സ്റ്റോറിലും മൊബൈൽ അപ്ലിക്കേഷനുകൾക്കും ഗെയിമുകൾക്കുമായി ഉപയോക്താക്കള്‍ മൊത്തം ചെലവഴിച്ചതിന് 2020 ൽ ഒരു പുതിയ റെക്കോർഡ് സൃഷ്ടിച്ചിരിക്കുന്നു. ഒരു ഡോളറില്‍ 65 സെൻറ് എന്ന കണക്കില്‍ വരുമാനം ആപ്പിൾ സ്വന്തമാക്കിയപ്പോള്‍ ഗൂഗിൾ പ്ലേ സ്റ്റോറിലും വരുമാനത്തില്‍ 30% കുതിച്ചുചാട്ടമുണ്ടായി. ഗെയിമുകൾ, ഫോട്ടോ, വീഡിയോ, സോഷ്യൽ നെറ്റ്‌വർക്കിംഗ് എന്നിവയിലാണ് ഐഫോൺ ഉപയോക്താക്കൾ പണം ചെലവഴിച്ച പ്രധാന വിഭാഗങ്ങൾ. ഗെയിമുകൾ, വിനോദം, സാമൂഹിക മാധ്യമങ്ങള്‍ എന്നിവയായിരുന്നു ആന്‍ഡ്രോയ്ഡ്‌ ഉപയോക്താക്കള്‍ പ്രധാനമായും പണം ചെലവഴിച്ച വിഭാഗങ്ങള്‍. ആപ്പ് ആനിയുടെ റിപ്പോർട്ട് അനുസരിച്ച് 2020 ൽ സ്മാർട്ട്ഫോൺ ഉപയോക്താക്കൾ ആഗോളതലത്തിൽ ഏറ്റവും കൂടുതൽ ചെലവഴിക്കുന്ന 9 അപ്ലിക്കേഷനുകൾ ഇവയാണ്.

2020ല്‍ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോക്താക്കള്‍ ഏറ്റവും കൂടുതല്‍ പണം മുടക്കിയ 9 ആപ്പുകള്‍ ഇവയാണ്

1. ടിന്‍ഡര്‍

നിലവിൽ ഇന്ത്യയിൽ ഏറ്റവും പ്രചാരമുള്ള ഡേറ്റിങ് ആപ്ലിക്കേഷനുകളിൽ ഒന്നാണ് ടിൻഡർ. ഫേസ്‌ബുക്ക് ഉപയോഗിച്ച് ആപ്പിൽ സൈൻ അപ്പ് ചെയ്യാം. ഫേസ്‌ബുക്ക് അക്കൗണ്ടിൽ നൽകിയ വിവരങ്ങൾ അനുസരിച്ച് പ്രൊഫൈൽ സെറ്റ് ചെയ്യാനാവും. ടിൻഡറിൽ നിങ്ങള്‍ക്കൊരു പ്രത്യേക പ്രൊഫൈല്‍ തിരഞ്ഞെടുക്കുന്നതിന് അല്ലെങ്കില്‍ നിരസിക്കുന്നതിന് ഇടത്തോട്ടോ വലത്തോട്ടോ സ്വൈപ്പ് ചെയ്യാവുന്നതാണ്. ഇരു കക്ഷികളും ഇടത്തൊട്ടു സ്വൈപ്പ് ചെയ്തു കഴിഞ്ഞാല്‍ അവരെ പരസ്പരം ചാറ്റ് ചെയ്യാന്‍ അനുവദിക്കും. സൗജന്യമായി ടിൻഡറിൽ അക്കൗണ്ട് ഉണ്ടാക്കാൻ കഴിയും. അണ്‍ലിമിറ്റഡ് സ്വൈപ്പ് ലഭിക്കാൻ ടിൻഡറിന്റെ പ്രീമിയം സർവീസ് എടുക്കാം. പോയവർഷം ലോകത്ത് ഏറ്റവും കൂടുതൽ വരുമാനം ഉണ്ടാക്കിയ മൊബൈൽ ആപ്ലിക്കേഷനുമാണ് ടിൻഡർ. ഡേറ്റിങ് ആപ്പുകളിൽ ആളൂകൾ കൂടുതൽ സജിവമകുന്നു എന്ന് തെളിയിക്കുന്നതാണ് കണക്കുകൾ. ആപ്പ്ആനി ഡോട്ട് കോമിന്റെ കണക്കനുസരിച്ച് 2.2 ശതകോടി ഡോളറാണ് 2019ൽ ടിൻഡർ നേടിയ വരുമാനം. 2014 മുതൽ 2019 വരെയുള്ള കാലയളവിൽ ഡിൻഡറിന്റെ വരുമാനത്തിൽ 920 ശതമാനത്തിന്റെ വർധനവാണ് ഉണ്ടായിരികുന്നത്. ഈ വര്‍ഷവും ടിന്‍ഡര്‍ നേട്ടമുണ്ടാക്കിയിരിക്കുകയാണ്. സുരക്ഷിതമായ ഡേറ്റിങ് അനുഭവത്തിനായി ഉപയോക്താക്കൾ പണം നൽകാൻ തയ്യാറാവുന്നു എന്നതാണ് ഡിൻഡറിന്റെ വരുമാനം വർധിക്കുന്നതിന് പ്രധാന കാരണം.

2020ല്‍ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോക്താക്കള്‍ ഏറ്റവും കൂടുതല്‍ പണം മുടക്കിയ 9 ആപ്പുകള്‍ ഇവയാണ്

2. ടിക്ക് ടോക്ക്

ചെറിയ വീഡിയോകൾ സൃഷ്ടിക്കുന്നതിനും പങ്കിടുന്നതിനുമായി ബൈറ്റ്ഡാൻസ് എന്ന ചൈനീസ് ഐ ടി കമ്പനി നിർമിച്ച ഒരു സോഷ്യൽ മീഡിയ ആപ്ലിക്കേഷനാണ് ടിക് ടോക്ക്.ബൈറ്റ്ഡാൻസ് ഉടമസ്ഥതയിൽ, ചൈനയിൽ 2016 സെപ്റ്റംബറിൽ ഡുവൈൻ എന്ന പേരിൽ ആയിരുന്നു ഇത് ആദ്യം വിപണിയിലിറക്കിയത് ഏകദേശം ഒരു വർഷത്തിനു ശേഷം ടിക്ക് ടോക് എന്ന പേരിൽ ഇത് വിദേശ വിപണിയിൽ ഇറക്കി വന്‍ പ്രചാരം നേടുകയായിരുന്നു. എന്നാല്‍ ഇന്ത്യയില്‍ ചൈനീസ്‌ ആപ്പുകള്‍ നിരോധിച്ചപ്പോള്‍ വന്‍ അടിയേറ്റത് ടിക്ക് ടോക്കിനായിരുന്നു. കഴിഞ്ഞ ഏപ്രിലിലാണ് കേന്ദ്ര സര്‍ക്കാര്‍ ടിക്ക്ടോക്കടക്കമുള്ള ചൈനീസ്‌ ആപ്ലിക്കേഷനുകള്‍ നിരോധിച്ചത്. എങ്കിലും വരുമാനത്തില്‍ മൂന്നാമത് വരാന്‍ ടിക്ക് ടോക്കിന് സാധിച്ചു.

2020ല്‍ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോക്താക്കള്‍ ഏറ്റവും കൂടുതല്‍ പണം മുടക്കിയ 9 ആപ്പുകള്‍ ഇവയാണ്

3. യൂട്യൂബ്

ഗൂഗിൾ ഉടമസ്ഥതയിലുള്ള ഇന്റർനെറ്റ് വീഡിയോ ഷെയറിംഗ് വെബ്‌സൈറ്റാണ്‌ യൂട്യൂബ്. ഈ സംവിധാനത്തിലൂടെ ലോകത്തെവിടെനിന്നും ഉപഭോക്താക്കൾക്ക് വീഡിയോ മറ്റുള്ളവരുമായി പങ്കുവയ്ക്കുവാൻ കഴിയുന്നു. 2005 ഫെബ്രുവരിയിൽ പേപ്പാൽ എന്ന ഇ-കോമേഴ്സ് കമ്പനിയിൽ ജോലി ചെയ്തിരുന്ന എതാനും പേർ ചേർന്നാണു യൂട്യൂബിനു രൂപം കൊടുത്തത്.

2020ല്‍ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോക്താക്കള്‍ ഏറ്റവും കൂടുതല്‍ പണം മുടക്കിയ 9 ആപ്പുകള്‍ ഇവയാണ്

4. ഡിസ്നി പ്ലസ്‌

സ്ട്രീമിംഗ് സേവനം ഡിസ്നി പ്ലസ്‌ പട്ടികയിൽ നാലാം സ്ഥാനത്താണ്. ഡിസ്നി, പിക്സാർ, മാർവൽ, സ്റ്റാർ വാർസ്, നാഷണൽ ജിയോഗ്രാഫിക് എന്നിവയിൽ നിന്നുള്ള ഉള്ളടക്കമാണ് ഇതിൽ അവതരിപ്പിക്കുന്നത്‌.

2020ല്‍ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോക്താക്കള്‍ ഏറ്റവും കൂടുതല്‍ പണം മുടക്കിയ 9 ആപ്പുകള്‍ ഇവയാണ്

5. ടെസെന്റ്‌ വീഡിയോ

ചൈനീസ്‌ വീഡിയോ സ്ട്രീമിംഗ് ആപ്പ് പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ്. സിനിമ,വെബ്‌ സീരീസ്, ടിവി ഷോകള്‍ എന്നിവയാണ് ഇതില്‍ പ്രധാനമായും കാണിക്കുന്നത്.

2020ല്‍ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോക്താക്കള്‍ ഏറ്റവും കൂടുതല്‍ പണം മുടക്കിയ 9 ആപ്പുകള്‍ ഇവയാണ്

6. നെറ്റ്ഫ്ലിക്സ്

വരുമാനത്തിന്‍റെ കാര്യത്തില്‍ ആറാം സ്ഥാനത്താണ് സ്ട്രീമിംഗ് ആപ്പ് നെറ്റ്ഫ്ലിക്സ്.

2020ല്‍ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോക്താക്കള്‍ ഏറ്റവും കൂടുതല്‍ പണം മുടക്കിയ 9 ആപ്പുകള്‍ ഇവയാണ്

7. ഐക്യുഐവൈഐ

ചൈനീസ്‌ വീഡിയോ സ്ട്രീമിംഗ് ആപ്പായ ഐക്യുഐവൈഐ 7 സ്ഥാനത്തുണ്ട്.

2020ല്‍ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോക്താക്കള്‍ ഏറ്റവും കൂടുതല്‍ പണം മുടക്കിയ 9 ആപ്പുകള്‍ ഇവയാണ്

8. ഗൂഗിള്‍ വണ്‍

ഗൂഗിളിന്‍റെ ക്ലൌഡ് സ്റ്റോറേജ് സേവനമാണ് ഗൂഗിള്‍ വണ്‍.

2020ല്‍ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോക്താക്കള്‍ ഏറ്റവും കൂടുതല്‍ പണം മുടക്കിയ 9 ആപ്പുകള്‍ ഇവയാണ്

9. ബിഗോ ലൈവ്

സൌജന്യ ലൈവ് വീഡിയോ ആപ്ലിക്കേഷനായ ബിഗോ ലൈവാണ് ഒന്‍പതാം സ്ഥാനത്ത്.

2020ല്‍ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോക്താക്കള്‍ ഏറ്റവും കൂടുതല്‍ പണം മുടക്കിയ 9 ആപ്പുകള്‍ ഇവയാണ്