Movie prime

ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ 1 കോടിയിലധികം ഡൌണ്‍ലോഡുകള്‍ കടന്ന് ടിക്ടോകിന്‍റെ ഇന്ത്യന്‍ അപരന്‍ ‘മിത്രോം’ ആപ്പ്

tik tok ചൈനീസ് സോഷ്യല് മീഡിയ വീഡിയോ ആപ്പായ ടിക്ക്ടോക്കിന്റെ ഇന്ത്യന് അപരന് ആപ്പ് ‘മിത്രോം’ 1 കോടി ഡൌണ്ലോഡ് കടന്നിരിക്കുന്നു. കഴിഞ്ഞ മാസം പ്ലേ സ്റ്റോറില് ഏറ്റവും കൂടുതല് ഡൌണ്ലോഡുകള് നടന്ന ആപ്പും മിത്രോം ആണെന്ന് ഇതിന്റെ സൃഷ്ടാക്കള് അവകാശപ്പെടുന്നു.tik tok ”വളരെ പെട്ടന്ന് തന്നെ ആളുകള് ഈ ആപ്പ് സ്വീകരിച്ചതില് കമ്പനിക്ക് അതിയായ സന്തോഷമുണ്ട്. ഈ ആപ്പ് ഇരുകയ്യും നീട്ടി സ്വീകരിച്ച എല്ലാവരോടും നന്ദി അറിയിക്കുന്നു”, കമ്പനിയുടെ സ്ഥാപകന് ശിവാങ്ക് അഗര്വാള് പുറത്തിറക്കിയ കുറിപ്പില് More
 
ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ 1 കോടിയിലധികം ഡൌണ്‍ലോഡുകള്‍ കടന്ന് ടിക്ടോകിന്‍റെ ഇന്ത്യന്‍ അപരന്‍ ‘മിത്രോം’ ആപ്പ്

tik tok

ചൈനീസ് സോഷ്യല്‍ മീഡിയ വീഡിയോ ആപ്പായ ടിക്ക്ടോക്കിന്‍റെ ഇന്ത്യന്‍ അപരന്‍ ആപ്പ് ‘മിത്രോം’ 1 കോടി ഡൌണ്‍ലോഡ് കടന്നിരിക്കുന്നു. കഴിഞ്ഞ മാസം പ്ലേ സ്റ്റോറില്‍ ഏറ്റവും കൂടുതല്‍ ഡൌണ്‍ലോഡുകള്‍ നടന്ന ആപ്പും മിത്രോം ആണെന്ന് ഇതിന്‍റെ സൃഷ്ടാക്കള്‍ അവകാശപ്പെടുന്നു.tik tok

”വളരെ പെട്ടന്ന് തന്നെ ആളുകള്‍ ഈ ആപ്പ് സ്വീകരിച്ചതില്‍ കമ്പനിക്ക് അതിയായ സന്തോഷമുണ്ട്. ഈ ആപ്പ് ഇരുകയ്യും നീട്ടി സ്വീകരിച്ച എല്ലാവരോടും നന്ദി അറിയിക്കുന്നു”, കമ്പനിയുടെ സ്ഥാപകന്‍ ശിവാങ്ക് അഗര്‍വാള്‍ പുറത്തിറക്കിയ കുറിപ്പില്‍ അറിയിച്ചു.

ഇന്ത്യയിലെ ജനപ്രീതിയുടെ കണക്കില്‍ മിത്രോം ആപ്പ് ടിക് ടോക്കിനെയും ഇൻസ്റ്റാഗ്രാമിനെയും പിന്തള്ളി ഒന്നാമത് എത്തിയിരിക്കുന്നു.

മിത്രോം ആപ്ലിക്കേഷന്‍ ഈ മാസം ആദ്യം ഗൂഗിൾ പ്ലേ സ്റ്റോർ നീക്കം ചെയ്തിരുന്നു. ആപ്പില്‍ സുരക്ഷാ ഭീഷണിയുണ്ടെന്ന് റിപ്പോർട്ടുകൾ വന്നതിന്റെ അടിസ്ഥാനത്തിലായിരുന്നു അത്. സ്പാമും പ്രവർത്തന നയങ്ങളും ലംഘിച്ചുവെന്നാരോപിച്ചായിരുന്നു ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് ആപ് നീക്കം ചെയ്തിരിക്കുന്നത്. നേരത്തെ ആപ്പിന്‍റെ സോര്‍സ് കോഡ‍് പാകിസ്ഥാനില്‍ ഉണ്ടാക്കിയതായിരുന്നു എന്ന വാര്‍ത്ത വന്നിരുന്നു.

ഇന്ത്യന്‍ എക്സ്പ്രസിന് നൽകിയ അഭിമുഖത്തില്‍ മിത്രോം ആപ്പ് സ്ഥാപകന്‍ ആപ്പിന്റെ സോര്‍സ് കോഡ‍് പാകിസ്ഥാനില്‍ ഉണ്ടാക്കിയതാണെന്നുള്ള റിപ്പോര്‍ട്ട്‌ നിഷേധിച്ചു. മിത്രോം ഒരു സമ്പൂർണ്ണ “മെയ്ക്ക് ഇൻ ഇന്ത്യ” ഉൽ‌പ്പന്നമാണെന്നും ഇത് വികസിപ്പിച്ചെടുത്തത് ബെംഗളൂരുവിലെ ടീം ആണെന്നും ശിവാങ്ക് അഗര്‍വാള്‍ അവകാശപ്പെട്ടു. ഇതുകൂടാതെ, ഉപയോക്താക്കളിൽ നിന്നും ശേഖരിക്കുന്ന ഡാറ്റ മുംബൈയിലെ എഡബ്ല്യുഎസ് സെർവറുകളിൽ സംഭരിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.