Movie prime

ടിക്ടോക്ക്, പബ്ജി ഡൗൺലോഡുകളിൽ ഇടിവ്: റിപ്പോർട്ട്

tik tok ലഡാക്ക് മേഖലയിലെ യഥാർഥ നിയന്ത്രണ രേഖയിൽ(എൽഎസി) ഉടലെടുത്ത ഇന്ത്യ-ചൈന സംഘർഷത്തെ തുടർന്ന് പ്രമുഖ ചൈനീസ് മൊബൈൽ ആപ്പുകളുടെ ഡൗൺലോഡിൽ കാര്യമായ കുറവു വന്നതായി റിപ്പോർട്ട്. ചൈനീസ് ആപ്പുകൾ ബഹിഷ്കരിക്കാനുള്ള ആഹ്വാനത്തെ തുടർന്ന് നിരവധി ഇന്ത്യക്കാർ അവരുടെ സ്മാർട്ട്ഫോണുകളിൽ നിന്ന് ചൈനീസ് അപ്ലിക്കേഷനുകൾ അൺഇൻസ്റ്റാൾ ചെയ്തതായും റിപ്പോർട്ടിൽ പറയുന്നു.tik tok സെൻസർ ടവർ പുറത്തുവിട്ട കണക്കുകൾ പ്രകാരം ജനപ്രിയ ചൈനീസ് അപ്ലിക്കേഷനുകളുടെ ഡൗൺലോഡുകളിൽ കാര്യമായ ഇടിവുണ്ടായി. ടിക്ടോക്ക്, ബിഗോ ലൈവ്, പബ്ജി, ലൈക്ക്, ഹെലോ തുടങ്ങിയവ More
 
ടിക്ടോക്ക്, പബ്ജി ഡൗൺലോഡുകളിൽ ഇടിവ്: റിപ്പോർട്ട്

tik tok

ലഡാക്ക് മേഖലയിലെ യഥാർഥ നിയന്ത്രണ രേഖയിൽ(എൽ‌എസി) ഉടലെടുത്ത ഇന്ത്യ-ചൈന സംഘർഷത്തെ തുടർന്ന് പ്രമുഖ ചൈനീസ് മൊബൈൽ ആപ്പുകളുടെ ഡൗൺലോഡിൽ കാര്യമായ കുറവു വന്നതായി റിപ്പോർട്ട്. ചൈനീസ് ആപ്പുകൾ ബഹിഷ്കരിക്കാനുള്ള ആഹ്വാനത്തെ തുടർന്ന് നിരവധി ഇന്ത്യക്കാർ അവരുടെ സ്മാർട്ട്‌ഫോണുകളിൽ നിന്ന് ചൈനീസ് അപ്ലിക്കേഷനുകൾ അൺഇൻസ്റ്റാൾ ചെയ്തതായും റിപ്പോർട്ടിൽ പറയുന്നു.tik tok

സെൻസർ ടവർ പുറത്തുവിട്ട കണക്കുകൾ പ്രകാരം ജനപ്രിയ ചൈനീസ് അപ്ലിക്കേഷനുകളുടെ ഡൗൺലോഡുകളിൽ കാര്യമായ ഇടിവുണ്ടായി.

ടിക്ടോക്ക്, ബിഗോ ലൈവ്, പബ്ജി, ലൈക്ക്, ഹെലോ തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു. ചൈനയ്ക്ക് ശേഷം ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഉപയോക്താക്കളുള്ള

ടിക്ടോക്കിന് ഏപ്രിൽ മുതൽ മെയ് വരെ അഞ്ച് ശതമാനവും മെയ് മുതൽ ജൂൺ 22 വരെ 38 ശതമാനവും ഡൗൺ‌ലോഡിൽ ഇടിവുണ്ടായി.

നടപ്പ് സാമ്പത്തിക വർഷം ഒന്നാം പാദത്തിൽ 2 ബില്യൺ ഡൗൺ‌ലോഡുകളാണ് ടിക് ടോക്കിന് ഉണ്ടായത്. ഇതിൽ 30.3 ശതമാനം(611 ദശലക്ഷം) ഡൗൺലോഡുകളും ഇന്ത്യയിൽ നിന്നായിരുന്നു.

ജനപ്രിയ മൊബൈൽ ഗെയിമിംഗ് അപ്ലിക്കേഷനായ പബ്ജിക്കും മെയ്മുതൽ ജൂൺവരെ ഡൗൺ‌ലോഡുകളിൽ കാര്യമായ കുറവുണ്ടായിട്ടുണ്ട്.

എന്നാൽ, അതിർത്തിയിലെ പിരിമുറുക്കങ്ങൾക്ക് അയവു വന്നാൽ ഡൗൺലോഡുകളുടെ നിരക്ക് പഴയപടി ആവുമെന്നാണ് ഈ രംഗത്തെ വിദഗ്ധർ വിലയിരുത്തുന്നത്. നിലവിൽ ചൈനീസ് ബ്രാൻഡുകളിലെ പരസ്യങ്ങൾക്കും കാര്യമായ ഇടിവ് സംഭവിച്ചിട്ടുണ്ട്. അതിർത്തിയിൽ സംഘർഷങ്ങൾ നിലനില്ക്കുന്നിടത്തോളം പരസ്യങ്ങളിലെ ഇടിവ് തുടരുമെന്നാണ് കരുതുന്നത്.

ഇപ്പോൾ, ചൈനീസ് അപ്ലിക്കേഷനുകൾ ഡൗൺലോഡുചെയ്യുന്നത് ശരിയല്ല എന്ന തോന്നൽ ഇന്ത്യൻ ഉപയോക്താക്കൾക്കിടയിൽ ശക്തമാണെന്ന് ഫിനാൻഷ്യൽ കൺസൾട്ടിങ്ങ് കമ്പനിയായ ലിങ്ക് ലീഗിൻ്റെ സഹസ്ഥാപകൻ സന്തോഷ് പൈ പറയുന്നു.

എന്നാൽ ചുരുങ്ങിയ കാലത്തേക്ക് മാത്രമാണ് ഇത്തരം പൊതുവികാരങ്ങൾ വിപണിയിൽ നിലനില്ക്കുന്നത്. ഈ പൊതുവികാരം ചഞ്ചലമാണ്. സോഷ്യൽ മീഡിയയോടുള്ള ആസക്തി കൊക്കെയ്ൻ പോലെയാണ്. ചിലർ ഇത് തത്കാലത്തെ ആവേശത്തിൽ ഉപേക്ഷിച്ചേക്കാം, പക്ഷേ ഈ ലഹരിയിൽ നിന്ന് മുക്തി നേടാൻ പ്രയാസമാണ്. ഇന്ത്യയിലെ അനുയോജ്യമായ നിക്ഷേപ മേഖലകളെപ്പറ്റി ചൈനീസ് സംരംഭകരെ ഉപദേശിക്കുന്ന കമ്പനിയാണ് ലിങ്ക് ലീഗ്.

നിലവിലെ സ്ഥിതിയിൽ, ചൈനീസ് ഉത്പന്ന ബഹിഷ്‌കരണ കാമ്പെയ്‌ൻ സോഫ്റ്റ് വെയറുകളിൽ മാത്രമായി ഒതുങ്ങി നില്ക്കുന്നില്ല. ചൈനീസ് സ്മാർട്ട്‌ഫോണുകളും മറ്റ് ഉത്പന്നങ്ങളും ബഹിഷ്‌കരിക്കണമെന്ന് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ശക്തമായ പ്രചാരണം നടക്കുന്നുണ്ട്. എന്നാൽ പ്രമുഖ ബ്രാൻഡുകളുടെ വിൽപ്പനയെ സ്വാധീനിക്കാൻ ഇത്തരം ആഹ്വാനങ്ങൾക്ക് കഴിഞ്ഞിട്ടില്ലെന്നാണ് ഈ രംഗത്തെ വിദഗ്ധരുടെ വിലയിരുത്തൽ.