Movie prime

യു എസ് ടി ഗ്ലോബൽ കൊച്ചി കേന്ദ്രത്തിൻറെ പുതിയ ഓഫീസ് കൊച്ചി വേൾഡ് ട്രേഡ് സെന്ററിൽ

കൊച്ചി: ലോകത്തെ മുൻനിര ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ സൊല്യൂഷൻസ് കമ്പനിയായ യു എസ് ടി ഗ്ലോബലിന്റെ പുതിയ ഓഫീസ് കൊച്ചി വേൾഡ് ട്രേഡ് സെന്ററിൽ പ്രവർത്തനം ആരംഭിച്ചു. കമ്പനിയുടെ ആഗോള ഉപയോക്താക്കൾക്കുള്ള ഓഫ്ഷോർ ഡെലിവറി സെന്ററായി കെട്ടിടത്തിന്റെ ഒമ്പതും പത്തും നിലകൾ പ്രവർത്തിക്കും. യു എസ് ടി ഗ്ലോബൽ ഡെവലപ്മെന്റ് സെന്റർ ഓപ്പറേഷൻസ് ഗ്ലോബൽ ഹെഡ് സുനിൽ ബാലകൃഷ്ണൻ, ജനറൽ മാനേജർ വിവേക് സരിൻ തുടങ്ങി കമ്പനിയുടെ ഉന്നത നേതൃത്വവും ഉപയോക്തൃ പങ്കാളികളും ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു. ബ്രിഗേഡ് More
 
യു എസ് ടി ഗ്ലോബൽ കൊച്ചി കേന്ദ്രത്തിൻറെ പുതിയ ഓഫീസ് കൊച്ചി വേൾഡ് ട്രേഡ് സെന്ററിൽ

കൊച്ചി: ലോകത്തെ മുൻനിര ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ സൊല്യൂഷൻസ് കമ്പനിയായ യു എസ് ടി ഗ്ലോബലിന്റെ പുതിയ ഓഫീസ് കൊച്ചി വേൾഡ് ട്രേഡ് സെന്ററിൽ പ്രവർത്തനം ആരംഭിച്ചു. കമ്പനിയുടെ ആഗോള ഉപയോക്താക്കൾക്കുള്ള ഓഫ്‌ഷോർ ഡെലിവറി സെന്ററായി കെട്ടിടത്തിന്റെ ഒമ്പതും പത്തും നിലകൾ പ്രവർത്തിക്കും.

യു എസ് ടി ഗ്ലോബൽ ഡെവലപ്മെന്റ് സെന്റർ ഓപ്പറേഷൻസ് ഗ്ലോബൽ ഹെഡ് സുനിൽ ബാലകൃഷ്‌ണൻ, ജനറൽ മാനേജർ വിവേക് സരിൻ തുടങ്ങി കമ്പനിയുടെ ഉന്നത നേതൃത്വവും ഉപയോക്തൃ പങ്കാളികളും ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.

ബ്രിഗേഡ് വേൾഡ് ട്രേഡ് സെന്ററിന്റെ ഒൻപതും പത്തും നിലകളിലെ പുതിയ ഓഫീസിൽ ആയിരത്തിലേറെ പേർക്ക് ജോലിചെയ്യാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്. ബാങ്കിങ്, ധനകാര്യ സേവനങ്ങൾ, ഇൻഷുറൻസ് (ബി എഫ് എസ് ഐ), റീറ്റെയ്ൽ മേഖലാ ഉപയോക്താക്കൾക്കുള്ള ഓഫ്‌ഷോർ ഡെലിവറി സെന്ററായാണ് തുടക്കത്തിൽ ഇത് പ്രവർത്തിക്കുന്നത്. അതിവേഗം വളർന്നുവരുന്ന ഐ ടി മേഖലയായ കാക്കനാട്ടെ വേൾഡ് ട്രേഡ് സെന്ററിൽ ആഗോള നിലവാരത്തിലുള്ള ആധുനിക പശ്ചാത്തല സൗകര്യങ്ങളെല്ലാം സജ്ജീകരിച്ചിട്ടുണ്ട്. കൂടാതെ ഉന്നതമായ ഗ്രേഡ് എ സ്പെസിഫിക്കേഷൻ, ലീഡ് ഗോൾഡ് പ്രീ- സർട്ടിഫി ക്കേഷൻ എന്നിവയും കൊച്ചി ലോക വ്യാപാര കേന്ദ്രത്തിനുണ്ട്.

രാജ്യത്ത് ഒട്ടാകെ പതിനയ്യായിരത്തിലേറെയും കൊച്ചിയിൽ രണ്ടായിരത്തിൽ പരവും ജീവനക്കാരുള്ള യു എസ് ടി ഗ്ലോബൽ ആഗോള വിപുലീകരണത്തിന്റെ ഭാഗമായി കഴിഞ്ഞ വർഷം ഹൈദരാബാദിൽ പുതിയൊരു ഡെലിവറി സെന്ററിനും തുടക്കം കുറിച്ചിട്ടുണ്ട്.

വിപുലീകരണത്തിന്റെ കാര്യത്തിലും ഐ ടി പ്രതിഭകളുടെ ലഭ്യതയുടെ കാര്യത്തിലും കേരളം തങ്ങളെ സംബന്ധിച്ച് സുപ്രധാനമായ ഭൂമേഖലയാണെന്ന് യു എസ് ടി ഗ്ലോബൽ ചീഫ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറും കൺട്രി ഹെഡുമായ അലക്‌സാണ്ടർ വർഗീസ് പറഞ്ഞു. ആഗോള തലത്തിൽ കൂടുതൽ ഡെലിവറി സെന്ററുകൾ സ്ഥാപിക്കുക എന്ന ലക്ഷ്യത്തിലേക്ക്പടിപടിയായി മുന്നേറുന്നതിൽ അതീവ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഉന്നത നിലവാരത്തിലുള്ള പശ്ചാത്തല സൗകര്യങ്ങളും പ്രതിഭാ സമ്പന്നതയുമുള്ള കൊച്ചി തങ്ങളുടെ ആഗോള ഉപയോക്താക്കളുടെ ആവശ്യങ്ങളെ തൃപ്തിപ്പെടുത്തുമെന്ന് യു എസ് ടി ഗ്ലോബൽ ഡെവലപ്മെന്റ് സെന്റർ ഓപ്പറേഷൻസ്, ഗ്ലോബൽ ഹെഡ് സുനിൽ ബാലകൃഷ്‌ണൻ അഭിപ്രായപ്പെട്ടു. “വേൾഡ് ട്രേഡ് സെന്ററിൽ ആധുനിക സജ്ജീകരണങ്ങളുള്ള പുതിയ ഓഫീസ് തുടങ്ങാനായതിൽ സന്തോഷമുണ്ട്. നവയുഗ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി, ട്രാൻസ്‌ഫോമിംഗ് ലൈവ്സ് അഥവാ ജീവിതങ്ങളെ പരിവർത്തനപ്പെടുത്തുക എന്ന ലക്ഷ്യത്തോടൊപ്പം ചേർന്ന് പ്രവർത്തിക്കാൻ പ്രാപ്തരായ പങ്കാളികളെ തിരയുകയാണ് ഞങ്ങൾ,” അദ്ദേഹം വിശദീകരിച്ചു.

അമ്പതിലേറെ ഫോർച്യൂൺ 500 സ്ഥാപനങ്ങളുമായി യോജിച്ച് ആഗോളതലത്തിൽ പ്രവർത്തിക്കുന്ന കമ്പനിക്ക് ലോകത്താകമാനം 35 ലേറെ ഓഫീസുകളും കാലിഫോർണിയ, സിംഗപ്പൂർ, ലണ്ടൻ എന്നിവിടങ്ങളിൽ റീജ്യണൽ ആസ്ഥാനങ്ങളുമുണ്ട്. യു എസ് എ, ഇന്ത്യ, മെക്സിക്കോ, സ്പെയിൻ, ഡെൻമാർക്ക്‌, യു കെ, ജർമനി, പോളണ്ട്, സിംഗപ്പൂർ, ഫിലിപ്പൈൻസ്, മലേഷ്യ, തായ്‌വാൻ, ചൈന, ആസ്‌ത്രേലിയ തുടങ്ങിയ രാജ്യങ്ങളിലായി കമ്പനിയുടെ പ്രവർത്തനങ്ങൾ ലോകമാസകലം വ്യാപിച്ചുകിടക്കുന്നു. കൂടാതെ ഇന്ത്യ, യു എസ് എ, മെക്സിക്കോ, സ്പെയിൻ, ഫിലിപ്പൈൻസ് എന്നിവിടങ്ങളിൽ കമ്പനിയുടെ വൻകിട ഐ ടി ഡെലിവറി സെന്ററുകൾ പ്രവർത്തിക്കുന്നു.