Movie prime

വി ട്രാൻസ്ഫർ നിരോധിച്ച് ഇന്ത്യ

ഫയൽ ഷെയറിങ്ങ് വെബ് സൈറ്റായ വി ട്രാൻസ്ഫറിന് ഇന്ത്യയിൽ നിരോധനം. ടെലികോം വകുപ്പാണ് വി ട്രാൻസ്ഫർ നിരോധിക്കാൻ ആവശ്യപെട്ടുള്ള നിർദേശം ഇൻ്റർനെറ്റ് സേവന ദാതാക്കൾക്ക് നല്കിയത്. സൈറ്റ് ബ്ലോക്ക് ചെയ്യാൻ ആവശ്യപ്പെട്ടതിന് പിറകിലുള്ള കാരണം വ്യക്തമല്ല. മെയ് 18-നാണ് ടെലികോം വകുപ്പ് വി ട്രാൻസ്ഫർ ബ്ലോക്ക് ചെയ്യണമെന്നാവശ്യപ്പെട്ട് ഇൻ്റർനെറ്റ് സർവീസ് പ്രൊവൈഡർമാർക്ക് (ഐ എസ് പി) കത്ത് നല്കുന്നത്. ഇൻ്റർനെറ്റ് സേവന ദാതാക്കൾക്ക് ലൈസൻസ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട അനുച്ഛേദം എടുത്തുകാട്ടിയാണ് ടെലികോം വകുപ്പ് ആവശ്യമുന്നയിച്ചത്. ദേശസുരക്ഷ, പൊതുതാത്പര്യം More
 
വി ട്രാൻസ്ഫർ നിരോധിച്ച് ഇന്ത്യ

ഫയൽ ഷെയറിങ്ങ് വെബ് സൈറ്റായ വി ട്രാൻസ്ഫറിന് ഇന്ത്യയിൽ നിരോധനം. ടെലികോം വകുപ്പാണ് വി ട്രാൻസ്ഫർ നിരോധിക്കാൻ ആവശ്യപെട്ടുള്ള നിർദേശം ഇൻ്റർനെറ്റ് സേവന ദാതാക്കൾക്ക് നല്കിയത്. സൈറ്റ് ബ്ലോക്ക് ചെയ്യാൻ ആവശ്യപ്പെട്ടതിന് പിറകിലുള്ള കാരണം വ്യക്തമല്ല.

മെയ് 18-നാണ് ടെലികോം വകുപ്പ് വി ട്രാൻസ്ഫർ ബ്ലോക്ക് ചെയ്യണമെന്നാവശ്യപ്പെട്ട് ഇൻ്റർനെറ്റ് സർവീസ് പ്രൊവൈഡർമാർക്ക് (ഐ എസ് പി) കത്ത് നല്കുന്നത്.
ഇൻ്റർനെറ്റ് സേവന ദാതാക്കൾക്ക് ലൈസൻസ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട അനുച്ഛേദം എടുത്തുകാട്ടിയാണ് ടെലികോം വകുപ്പ് ആവശ്യമുന്നയിച്ചത്. ദേശസുരക്ഷ, പൊതുതാത്പര്യം എന്നിവയുമായി ബന്ധപ്പെട്ടതാണ് പ്രസ്തുത അനുച്ഛേദം.

വി ട്രാൻസ്ഫർ നിരോധിച്ച് ഇന്ത്യ

വി ട്രാൻസ്ഫർ നിലവിൽ ഇന്ത്യയിൽ ലഭ്യമല്ലെന്നും ബ്ലോക്ക് ചെയ്യപ്പെട്ടതായി കരുതുന്നുവെന്നുമുള്ള കമ്പനിയുടെ ബ്ലോഗ് വന്നപ്പോഴാണ് നിരോധന വിവരം പുറത്തറിയുന്നത്. ബ്ലോക്ക് ചെയ്യപ്പെട്ടതിനു പിറകിലുള്ള കാരണം കണ്ടെത്താനുള്ള തീവ്ര ശ്രമത്തിലാണെന്നും എത്രയും വേഗം പ്രശ്നത്തിന് പരിഹാരം കണ്ടെത്തുമെന്നും പോസ്റ്റിലുണ്ട്.

നെതർലൻ്റ്സ് കമ്പനിയായ വി ട്രാൻസ്ഫർ 2009-ലാണ് തുടക്കം കുറിച്ചത്. 2 ജി ബി വരെയുള്ള ഫയലുകൾ സൗജന്യമായി ഷെയർ ചെയ്യാനാവും എന്നതാണ് പ്രത്യേകത. പണം നല്‌കി 20 ജി ബി വരെ ഷെയർ ചെയ്യാൻ കഴിയുന്ന ഓപ്ഷനുമുണ്ട്.

വലിയ ഫയലുകൾ ഒറ്റയടിക്ക് ഷെയർ ചെയ്യാൻ സൗകര്യം നല്കുന്ന വി ട്രാൻസ്ഫറിൻ്റെ നിരോധനം, തത്ക്കാലത്തേക്കായാൽ പോലും വലിയ തിരിച്ചടിയാവും; കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ദശലക്ഷക്കണക്കിന് ആളുകൾ വർക്ക് ഫ്രം ഹോം രീതിയിൽ ജോലി ചെയ്യുന്ന സാഹചര്യത്തിൽ പ്രത്യേകിച്ചും.