Movie prime

ചൈനീസ്‌ ആപ്പുകള്‍ക്ക് മേലുള്ള നിരോധനം ചൈന ബ്രാന്‍ഡ്‌ ഫോണുകളെ ബാധിക്കുമോ?

chinese ഇന്ത്യ-ചൈന ബന്ധം വഷളാകുന്ന സാഹചര്യത്തില് സുരക്ഷാ മുന്കരുതല് എന്ന നിലയ്ക്ക് ടിക്ക്ടോക്, യുസി ബ്രൌസര് അടക്കം 59 ചൈനീസ് ആപ്പുകള് ഇന്ത്യയില് കഴിഞ്ഞ ദിവസം കേന്ദ്ര സര്ക്കാര് നിരോധിച്ചിരുന്ന. അതിനിടയ്ക്ക് ഭൂരിഭാഗം ആളുകളെയും ആശങ്കയിലാക്കി ഉയര്ന്നു വന്ന ചോദ്യം ചൈനീസ് ബ്രാന്ഡ് ഫോണുകള്ക്ക് എന്ത് സംഭവിക്കും എന്നതാണ്?chinese ഈക്കഴിഞ്ഞ മാര്ച്ച് വരെയുള്ള കണക്ക് പ്രകാരം ഇന്ത്യയിലെ ഫോണ് വിപണിയില് 81 ശതമാനം ആധിപത്യം പുലര്ത്തുന്നത് ചൈനീസ് സ്മാര്ട്ട് ഫോണ് കമ്പനികളാണ്. ഷവോമി,വിവോ,ഒപ്പോ,റിയല് മീ, തുടങ്ങിയവയാണ് ഇന്ത്യയിലെ More
 
ചൈനീസ്‌ ആപ്പുകള്‍ക്ക് മേലുള്ള നിരോധനം ചൈന ബ്രാന്‍ഡ്‌ ഫോണുകളെ ബാധിക്കുമോ?

chinese

ഇന്ത്യ-ചൈന ബന്ധം വഷളാകുന്ന സാഹചര്യത്തില്‍ സുരക്ഷാ മുന്‍കരുതല്‍ എന്ന നിലയ്ക്ക് ടിക്ക്ടോക്, യുസി ബ്രൌസര്‍ അടക്കം 59 ചൈനീസ് ആപ്പുകള്‍ ഇന്ത്യയില്‍ കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചിരുന്ന. അതിനിടയ്ക്ക് ഭൂരിഭാഗം ആളുകളെയും ആശങ്കയിലാക്കി ഉയര്‍ന്നു വന്ന ചോദ്യം ചൈനീസ്‌ ബ്രാന്‍ഡ്‌ ഫോണുകള്‍ക്ക് എന്ത് സംഭവിക്കും എന്നതാണ്?chinese

ഈക്കഴിഞ്ഞ മാര്‍ച്ച്‌ വരെയുള്ള കണക്ക് പ്രകാരം ഇന്ത്യയിലെ ഫോണ്‍ വിപണിയില്‍ 81 ശതമാനം ആധിപത്യം പുലര്‍ത്തുന്നത് ചൈനീസ് സ്മാര്‍ട്ട്‌ ഫോണ്‍ കമ്പനികളാണ്. ഷവോമി,വിവോ,ഒപ്പോ,റിയല്‍ മീ, തുടങ്ങിയവയാണ് ഇന്ത്യയിലെ സ്മാര്‍ട്ട്‌ഫോണ്‍ വിപണി കീഴടക്കിയിരിക്കുന്ന ഏതാനും ബ്രാന്‍ഡുകള്‍. കൂടുതല്‍ മികച്ച ഫീച്ചറുകളും താഴ്ന്ന വിലയുമാണ് ഇതേ ഫീച്ചറുകള്‍ ഉള്ള സാംസങ്ങ്, നോക്കിയ ഫോണുകളെ പിന്തള്ളി ഇവ ഉപയോക്താക്കള്‍ക്ക് പ്രിയങ്കരമാവാന്‍ കാരണം.

ചൈനീസ് വിരുദ്ധ വികാരം രാജ്യത്ത് ഉയര്‍ന്നു വരുന്നുണ്ടെങ്കിലും നിലവില്‍ ഈ ഫോണുകളുടെ വില്‍പനയിലും വിപണനത്തിലും നിരോധന ഭീഷണിയില്ല. എങ്കിലും കമ്പനികള്‍ നിലവിലെ സാഹചര്യത്തില്‍ ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ട്. ചില ഭാവി ഉപഭോക്താക്കളെങ്കിലും ചൈനീസ് കമ്പനി ഫോണുകള്‍ മേടിക്കുന്നത് പുനരാലോചിക്കുമെന്നാണ് വിപണി നിരീക്ഷകര്‍ പറയുന്നത്.

നിരോധിച്ച പല ആപ്പുകളും നിലവില്‍ പ്ലേസ്റ്റോറിലും ആപ്പിള്‍ സ്റ്റോറിലും ലഭിക്കുമെങ്കിലും അവ തനിയെ അപ്രത്യക്ഷമാകുമെന്നാണ് കരുതുന്നത്. ടിക്ക്ടോക് ഇപ്പോള്‍ പ്ലേസ്റ്റോറില്‍ ലഭ്യമല്ല. നിലവില്‍ ഉപയോക്താക്കള്‍ക്കും ലഭ്യമാകുന്നില്ല. സാംസങ്ങ്, ആപ്പിള്‍, തുടങ്ങിയ ഫോണുകള്‍ക്ക് വരും ദിവസങ്ങളില്‍ ഡിമാന്‍ഡ് വര്‍ദ്ധിക്കുമെന്നാണ് വിപണി വിദഗ്ധർ വിലയിരുത്തുന്നത്. ഇന്ത്യന്‍ ബ്രാന്‍ഡുകള്‍ക്കും പ്രിയമേറും.

നേരത്തെ കാര്‍ബണ്‍ പോലുള്ള ഇന്ത്യന്‍ ഫോണുകളില്‍ ചൈനീസ് ആപ്പുകള്‍ പ്രീ-ഇന്‍സ്റ്റാള്‍ ചെയ്തിരുന്നു. ഇനിയത് ഉണ്ടാകില്ലെന്ന് കാര്‍ബണ്‍ ഫോണ്‍ നിര്‍മാണ കമ്പനിയായ ജെയിന്‍ ഗ്രൂപ്പ്‌ ചെയര്‍മാന്‍ പ്രദീപ്‌ ജെയിന്‍ പറഞ്ഞു.