Movie prime

പുതിയ 5 കിടിലന്‍ ഫീച്ചേഴ്സുമായി വാട്സപ്പ് വരുന്നു

ലോകത്താകമാനം 200 കോടി ഉപയോക്താക്കളുമായി മുന്നേറുന്ന സോഷ്യല് മീഡിയ മെസ്സേജിങ്ങ് പ്ലാറ്റ്ഫോമായ വാട്സപ്പ് പുതിയ കിടിലന് ഫീച്ചേഴ്സുമായി വരുന്നു. അടുത്തിടെ ഡാര്ക്ക് മോഡ്, വീഡിയോകോള് ലിമിറ്റ് നാലില് നിന്ന് എട്ടാക്കി, കൂടാതെ നിരവധി തവണ അയച്ച മെസേജുകള് ഒരു തവണ മാത്രമേ ഒരു സമയം അയയ്ക്കുന്ന ഫീച്ചേഴ്സ് വാട്സപ്പ് അവതരിപ്പിച്ചിരുന്നു. ഇപ്പോള് പുതിയ അഞ്ച് ഫീച്ചേഴ്സ് ഉടനെ തന്നെ അവതരിപ്പിക്കാന് വാട്സപ്പ് പദ്ധതിയിടുന്നുണ്ട്. അവ ഇതാണ്: 1.ഒന്നിലധികം ഡിവൈസില് ഒരേ സമയം ഉപയോഗിക്കാം ഒന്നിലധികം ഫോണുകളില് ഒരേ More
 
പുതിയ 5 കിടിലന്‍ ഫീച്ചേഴ്സുമായി വാട്സപ്പ് വരുന്നു

ലോകത്താകമാനം 200 കോടി ഉപയോക്താക്കളുമായി മുന്നേറുന്ന സോഷ്യല്‍ മീഡിയ മെസ്സേജിങ്ങ് പ്ലാറ്റ്ഫോമായ വാട്സപ്പ് പുതിയ കിടിലന്‍ ഫീച്ചേഴ്സുമായി വരുന്നു. അടുത്തിടെ ഡാര്‍ക്ക്‌ മോഡ്, വീഡിയോകോള്‍ ലിമിറ്റ് നാലില്‍ നിന്ന് എട്ടാക്കി, കൂടാതെ നിരവധി തവണ അയച്ച മെസേജുകള്‍ ഒരു തവണ മാത്രമേ ഒരു സമയം അയയ്ക്കുന്ന ഫീച്ചേഴ്സ് വാട്സപ്പ് അവതരിപ്പിച്ചിരുന്നു.

ഇപ്പോള്‍ പുതിയ അഞ്ച് ഫീച്ചേഴ്സ് ഉടനെ തന്നെ അവതരിപ്പിക്കാന്‍ വാട്സപ്പ് പദ്ധതിയിടുന്നുണ്ട്. അവ ഇതാണ്:

1.ഒന്നിലധികം ഡിവൈസില്‍ ഒരേ സമയം ഉപയോഗിക്കാം

ഒന്നിലധികം ഫോണുകളില്‍ ഒരേ സമയം ഉപയോഗിക്കാന്‍ കഴിയുന്ന ഫീച്ചര്‍ കുറച്ചു നാളായി വാട്സപ്പ് ടെസ്റ്റ്‌ ചെയ്തു കൊണ്ടിരിക്കുകയാണ്. നിലവില്‍ ഒരേ സമയം ഒരു നമ്പര്‍ ഒരു ഫോണില്‍ മാത്രമേ വാട്സപ്പ് ഉപയോഗിക്കാന്‍ കഴിയൂ. ഈ ഫീച്ചര്‍ വന്നു കഴിഞ്ഞാല്‍ ഒരേ നമ്പറില്‍ നിന്ന് ഒന്നിലധികം ഫോണുകളില്‍ ലോഗിന്‍ ചെയ്യാന്‍ കഴിയും.

2. വാട്സപ്പ് ക്യുആര്‍ കോഡ്

ഒരാളുടെ വാട്സപ്പ് നമ്പര്‍ ടൈപ്പ് ചെയ്യാതെ സേവ് ചെയ്യാന്‍ കഴിയുന്ന രീതിയിലാണ് വാട്സപ്പ് ക്യുആര്‍ കോഡ് സജ്ജീകരിച്ചിരിക്കുന്നത്. സേവ് ചെയ്യേണ്ട ആളുടെ ക്യുആര്‍ കോഡ് സ്കാന്‍ ചെയ്താല്‍ അയാളുടെ നമ്പര്‍ ഫോണില്‍ സേവ് ആകുന്ന രീതിയാണിത്. നിലവില്‍ ആന്‍ഡ്രോയ്ഡ്, ഐഓഎസ് ഫോണുകളിലെ ബീറ്റ വേര്‍ഷനില്‍ ഈ ഫീച്ചര്‍ ലഭ്യമാണ്. ഉടന്‍ തന്നെ മറ്റ് ഫോണുകളില്‍ ലഭ്യമാക്കും.

3. സെല്‍ഫ് ഡിസ്ട്രക്റ്റിങ്ങ് മെസ്സേജ്

ഏറെ നാളായി വാട്സപ്പ് കൊണ്ടുവരാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു ഒരു ഫീച്ചറാണിത്. നിശ്ചിത സമയം കഴിഞ്ഞാല്‍ മെസ്സേജ് തനിയെ അപ്രത്യക്ഷമാകുന്ന രീതിയാണിത്. നിലവില്‍ ടെലിഗ്രാം പോലുള്ള മെസ്സേജിങ്ങ് പ്ലാറ്റ്ഫോമുകളില്‍ ഈ ഫീച്ചര്‍ ലഭ്യമാണ്. ഉടന്‍ തന്നെ വാട്സപ്പിലും ഈ ഫീച്ചര്‍ ലഭ്യമാകുമെന്നാണ് കരുതുന്നത്

4. ഇന്‍ ആപ്പ് ബ്രൌസര്‍

ചാറ്റിനുള്ളില്‍ വരുന്ന ലിങ്കുകള്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ചാറ്റില്‍ തന്നെ തുറക്കാന്‍ കഴിയുന്ന രീതിയിലുള്ള ഇന്‍ ആപ്പ് ബ്രൌസര്‍ എന്ന ഫീച്ചറും വാട്സപ്പ് വികസിപ്പിച്ചുക്കൊണ്ടിരിക്കുകയാണ്. നിലവില്‍ ലിങ്കുകളില്‍ ക്ലിക്ക് ചെയ്താല്‍ പുറമേ നമ്മുടെ ഫോണിലുള്ള ബ്രൌസറിലാണ് ലിങ്ക് ഓപ്പണാകുന്നത്.

5. ലാസ്റ്റ് സീന്‍ ഓപ്ഷന്‍

നിലവില്‍ നമ്മളെ അവസാനം വാട്സപ്പില്‍ കണ്ടത് എപ്പോള്‍ എന്ന ഫീച്ചര്‍ എല്ലാവര്‍ക്കും, നമ്മുടെ കോണ്ടാക്ട്ട് ലിസ്റ്റില്‍ ഉള്ളവര്‍ അല്ലെങ്കില്‍ ആര്‍ക്കും പറ്റില്ല എന്ന മൂന്നു ഓപ്ഷനാണ് ഉള്ളത്. ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായി തെരഞ്ഞെടുത്ത നമ്മുടെ കൂട്ടുകാര്‍ക്ക് മാത്രം നമ്മുടെ ലാസ്റ്റ് സീന്‍ സെറ്റ് ചെയ്യാന്‍ കഴിയുന്ന ഓപ്ഷനാണിത്. നിലവില്‍ വാട്സപ്പ് സ്റ്റാറ്റസില്‍ ഈ ഓപ്ഷന്‍ സെറ്റ് ചെയ്യാന്‍ കഴിയും.