Movie prime

വാട്സ്ആപ്പ് ഗ്രൂപ്പ് വീഡിയോ കോളിൽ ഇനി എട്ടുപേർ വരെ

വാട്സ്ആപ്പ് കോളിൽ ഇനി ഒരേ സമയം എട്ട് പേർക്ക് പങ്കെടുക്കാൻ സാധിക്കും. വോയിസ് കോളിലും വീഡിയോ കോളിലും ഇത് ബാധകമാണ്. കമ്പനി പുറത്തിറക്കിയ ബീറ്റ പതിപ്പിലാണ് പുതിയ സവിശേഷത ഉൾപ്പെടുത്തിയിരിക്കുന്നത്. പുതിയ ഫീച്ചർ അടുത്ത ആഴ്ച മുതൽ ലഭ്യമാകും. നേരത്തെ നാല് പേരിൽ കൂടുതൽ ആളുകൾക്ക് ഒരേസമയം പങ്കെടുക്കാൻ കഴിയില്ലായിരുന്നു. ഈ പരാതി പരിഹരിക്കുകയാണ് വാട്സ്ആപ്പ്.മിക്ക കമ്പനികളും വർക്ക് ഫ്രം ഹോം രീതിയിൽ ജോലി ചെയ്യുന്ന രീതിയാണ് ഇപ്പോൾ നടത്തുന്നത്. ഔദ്യോഗിക മീറ്റിങ്ങുകളും മറ്റും വീഡിയോ കോളുകൾ More
 
വാട്സ്ആപ്പ് ഗ്രൂപ്പ് വീഡിയോ കോളിൽ ഇനി എട്ടുപേർ വരെ

വാട്സ്ആപ്പ് കോളിൽ ഇനി ഒരേ സമയം എട്ട് പേർക്ക് പങ്കെടുക്കാൻ സാധിക്കും. വോയിസ് കോളിലും വീഡിയോ കോളിലും ഇത് ബാധകമാണ്. കമ്പനി പുറത്തിറക്കിയ ബീറ്റ പതിപ്പിലാണ് പുതിയ സവിശേഷത ഉൾപ്പെടുത്തിയിരിക്കുന്നത്. പുതിയ ഫീച്ചർ അടുത്ത ആഴ്ച മുതൽ ലഭ്യമാകും.

നേരത്തെ നാല് പേരിൽ കൂടുതൽ ആളുകൾക്ക് ഒരേസമയം പങ്കെടുക്കാൻ കഴിയില്ലായിരുന്നു. ഈ പരാതി പരിഹരിക്കുകയാണ് വാട്സ്ആപ്പ്.മിക്ക കമ്പനികളും വർക്ക് ഫ്രം ഹോം രീതിയിൽ ജോലി ചെയ്യുന്ന രീതിയാണ് ഇപ്പോൾ നടത്തുന്നത്. ഔദ്യോഗിക മീറ്റിങ്ങുകളും മറ്റും വീഡിയോ കോളുകൾ വഴി നടത്തുന്ന അവസരത്തിൽ കൂടുതൽ ആളുകളെ ഉൾപ്പെടുത്താൻ സാധിക്കുന്ന വീഡിയോ കോളിങ് പ്ലാറ്റ്ഫോമുകളാണ് കമ്പനികൾ തിരഞ്ഞെടുക്കുന്നത്. അതുകൊണ്ട് തന്നെ പലപ്പോഴും വാട്സ്ആപ്പ് ഇത്തരം ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ സാധിക്കുന്നില്ല. മറ്റ് ആപ്പുകളെ അപേഷിച്ചു മികച്ച കണക്ടിവിറ്റിയും ക്ലാരിറ്റിയും വാട്സാപ്പിനുണ്ട്.

പല വീഡിയോ കോള്‍ ആപ്പ് കമ്പനികളും കഴിഞ്ഞ മാസത്തെ കണക്കുകളിൽ കുതിച്ച് ചാട്ടം നടത്തിയിരുന്നു. സൂം, ഗൂഗിൾ മീറ്റ്, സ്കൈപ്പ്, തുടങ്ങി നിരവധി വീഡിയോ കോൺഫറൻസിംഗ് പ്ലാറ്റ്‌ഫോമുകൾക്ക് കഴിഞ്ഞ മാസത്തെ ഉപയോഗത്തിൽ വലിയ വർധനവാണ് ഉണ്ടായിരിക്കുന്നത്. ആഗോളതലത്തിൽ 300 ദശലക്ഷം ഉപയോക്താക്കളുണ്ടെന്ന് സൂം അടുത്തിടെ പ്രഖ്യാപിച്ചിരുന്നു.