Movie prime

പുത്തൻ അപ്ഡേഷനൊരുങ്ങി വാട്സ്ആപ്പ്

 
വാട്സാപ്പ് ഇത്രയും ജനപ്രിയമാവാനുള്ള ഒരു കാരണം കൃത്യമായ ഇടവേളകളിലുള്ള അപ്ഡേറ്റ്കളാണ്.

ഫേസ്ബുക് ഉടമസ്ഥതയിലുള്ള ലോകത്തിലെ ഏറ്റവും പ്രചാരമുള്ള ഇൻസ്റ്റന്റ് മെസ്സേജിങ് ആപ്പാണ് വാട്സ്ആപ്പ്. 180 ഓളം രാജ്യങ്ങളിലായി ഏകദേശം 2 ബില്യൺ ആളുകൾ ഇപ്പോൾ വാട്സാപ്പ് ഉപയോഗിക്കുന്നെണ്ടെന്നാണ് കണക്ക്.

വാട്സാപ്പ് ഇത്രയും ജനപ്രിയമാവാനുള്ള ഒരു കാരണം കൃത്യമായ ഇടവേളകളിലുള്ള അപ്ഡേറ്റ്കളാണ്. ഇപ്പോഴിതാ വാട്സ്ആപ്പിൽ വീണ്ടുമൊരു അപ്ഡേറ്റ് കൂടി വന്നിരിക്കുന്നു.

മൂന്ന് പുത്തൻ ഫീച്ചറുകളാണ് വരും ദിവസങ്ങളിൽ വാട്സ്ആപ്പിൽ എത്തുക.പുത്തൻ അപ്‍ഡേയ്റ്റുകളെപ്പറ്റി വാബീറ്റഇൻഫോ (WaBetaInfo) എന്ന വെബ്സൈറ്റുമായുള്ള അഭിമുഖത്തിൽ വിശദീകരിച്ചത് ഫേസ്ബുക്ക് സിഇഓ മാർക്ക് സക്കർബർഗ്ഗാണ് .