Movie prime

ചാറ്റ് കൂടുതല്‍ രസകരമാക്കാന്‍ പുതിയ ഫീച്ചറുമായി വാട്സപ്പ് വരുന്നു

whatsapp കഴിഞ്ഞ ഒരു വര്ഷത്തിനിടയില് നിരവധി ഫീച്ചേഴ്സും അപ്ഡേറ്റ്സും വാട്സപ്പ് അവതരിപ്പിച്ചിരുന്നു. അതെല്ലാം ഉപയോക്താക്കള് ഇരുകയ്യും നീട്ടി സ്വീകരിച്ചിരുന്നു. ഇപ്പോഴിതാ ചാറ്റ് കൂടുതല് രസകരമാക്കാന് പുതിയ ഒരു ഫീച്ചര് അപ്ഡേറ്റുമായി വാട്സപ്പ് എത്തുകയാണ്.whatsapp അനിമേറ്റഡ് സ്റ്റിക്കേഴ്സ് ഫീച്ചറാണ് വാട്സപ്പ് അവതരിപ്പിക്കുന്നത്. നിലവില് ആന്ഡ്രോയ്ഡ് ബീറ്റ വേര്ഷനില് ഇവ ലഭ്യമാണ്. ഉടന് തന്നെ എല്ലാ ആന്ഡ്രോയ്ഡിലും ഐഓഎസിലും ഈ ഫീച്ചര് ലഭ്യമാകും. വാട്സപ്പ് അപ്ഡേറ്റ് ചെയ്ത ശേഷം ഉപയോക്താക്കള്ക്ക് മൂന്ന് രീതിയില് അനിമേറ്റഡ് സ്റ്റിക്കേഴ്സ് ഉപയോഗിക്കാം. 1. നമുക്ക് More
 
ചാറ്റ് കൂടുതല്‍ രസകരമാക്കാന്‍ പുതിയ ഫീച്ചറുമായി വാട്സപ്പ് വരുന്നു

whatsapp

കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ നിരവധി ഫീച്ചേഴ്സും അപ്ഡേറ്റ്സും വാട്സപ്പ് അവതരിപ്പിച്ചിരുന്നു. അതെല്ലാം ഉപയോക്താക്കള്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചിരുന്നു. ഇപ്പോഴിതാ ചാറ്റ് കൂടുതല്‍ രസകരമാക്കാന്‍ പുതിയ ഒരു ഫീച്ചര്‍ അപ്ഡേറ്റുമായി വാട്സപ്പ് എത്തുകയാണ്.whatsapp

അനിമേറ്റഡ് സ്റ്റിക്കേഴ്സ് ഫീച്ചറാണ് വാട്സപ്പ് അവതരിപ്പിക്കുന്നത്. നിലവില്‍ ആന്‍ഡ്രോയ്ഡ് ബീറ്റ വേര്‍ഷനില്‍ ഇവ ലഭ്യമാണ്. ഉടന്‍ തന്നെ എല്ലാ ആന്‍ഡ്രോയ്ഡിലും ഐഓഎസിലും ഈ ഫീച്ചര്‍ ലഭ്യമാകും.

വാട്സപ്പ് അപ്ഡേറ്റ് ചെയ്ത ശേഷം ഉപയോക്താക്കള്‍ക്ക് മൂന്ന് രീതിയില്‍ അനിമേറ്റഡ് സ്റ്റിക്കേഴ്സ് ഉപയോഗിക്കാം.

1. നമുക്ക് ഗ്രൂപ്പുകളിലോ അല്ലെങ്കില്‍ സുഹൃത്തുക്കളോ അയയ്ച്ചു തരുന്ന സ്റ്റിക്കറുകള്‍ സേവ് ചെയ്ത് ഉപയോഗിക്കാം

2. അനിമേറ്റഡ് സ്റ്റിക്കേഴ്സ് ലഭിക്കുന്ന തേര്‍ഡ് പാര്‍ട്ടി ആപ്ളിക്കേഷനുകളില്‍ നിന്നും ഇവ ഡൌണ്‍ലോഡ് ചെയ്യാം. ഇതിനായി നിരവധി തേര്‍ഡ് പാര്‍ട്ടി ആപ്ളിക്കേഷനുകള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്.

3. വാട്സാപ്പിന്റെ സ്റ്റോറില്‍ നിന്ന് തന്നെ സ്റ്റിക്കര്‍ ഡൌണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാം.

പുതിയ അപ്ഡേറ്റ് എന്ന് ലഭിക്കുമെന്ന് കൃത്യമായി അറിയില്ലെങ്കിലും ഈ മാസമോ അല്ലെങ്കില്‍ അടുത്ത മാസം ആദ്യ വാരമോ ലഭ്യമാകുമെന്നാണ് ‘വാബ്ബീറ്റ ഇന്‍ഫോ’ എന്ന ടെക്സൈറ്റ് റിപ്പോര്‍ട്ട്‌ ചെയ്യുന്നത്.

 

കടപ്പാട്: ലൈവ്മിന്റ്