Movie prime

വൈദ്യശാസ്ത്ര ഉത്പന്നങ്ങള്‍ക്ക് വേണ്ടി മൃഗകോശകലകള്‍: എസ്‌സിടിഐഎംഎസ്ടി- എംപിഐ സംയുക്ത സംരംഭം

തിരുവനന്തപുരം: കൂത്താട്ടുകുളം എടയാറില് പ്രവര്ത്തിക്കുന്ന മീറ്റ് പ്രോഡക്ട്സ് ഓഫ് ഇന്ത്യയില് (എംപിഐ) സ്ഥാപിച്ചിരിക്കുന്ന ജിഎംപി ടിഷ്യു ഹാര്വസ്റ്റിംഗ് സംവിധാനത്തില് നിന്ന് വൈദ്യശാസ്ത്ര ആവശ്യങ്ങള്ക്ക് വേണ്ടിയുള്ള മൃഗകോശകലകളുടെ ശേഖരണം ആരംഭിച്ചു. മൃഗകോശകലകളുടെ ശേഖരണവുമായി ബന്ധപ്പെട്ട് എംപിഐ-യിലെ ജീവനക്കാര്ക്ക് ശ്രീചിത്ര തിരുനാള് ഇന്സ്റ്റിറ്റ്യൂട്ട് ഫോര് മെഡിക്കല് സയന്സസ് ആന്റ് ടെക്നോളജി (എസ്സിടിഐഎംഎസ്ടി) വിദഗ്ദ്ധ പരീശലനം നല്കിയിരുന്നു. മൃഗകോശകലകള് അടിസ്ഥാനമാക്കിയുള്ള വൈദ്യശാസ്ത്ര ഉത്പന്നങ്ങളായ കാര്ഡിയാക് പാച്ചസ്, വൂണ്ട് കെയര് പാച്ചസ്, ടിഷ്യു ഹൃദയ വാല്വുകള് മുതലായവയുടെ ഉത്പാദനത്തിന് എസ്സിടിഐഎംഎസ്ടിക്കും ഈ മേഖലയില് More
 
വൈദ്യശാസ്ത്ര ഉത്പന്നങ്ങള്‍ക്ക് വേണ്ടി മൃഗകോശകലകള്‍: എസ്‌സിടിഐഎംഎസ്ടി- എംപിഐ സംയുക്ത സംരംഭം

തിരുവനന്തപുരം: കൂത്താട്ടുകുളം എടയാറില്‍ പ്രവര്‍ത്തിക്കുന്ന മീറ്റ് പ്രോഡക്ട്‌സ് ഓഫ് ഇന്ത്യയില്‍ (എംപിഐ) സ്ഥാപിച്ചിരിക്കുന്ന ജിഎംപി ടിഷ്യു ഹാര്‍വസ്റ്റിംഗ് സംവിധാനത്തില്‍ നിന്ന് വൈദ്യശാസ്ത്ര ആവശ്യങ്ങള്‍ക്ക് വേണ്ടിയുള്ള മൃഗകോശകലകളുടെ ശേഖരണം ആരംഭിച്ചു.

മൃഗകോശകലകളുടെ ശേഖരണവുമായി ബന്ധപ്പെട്ട് എംപിഐ-യിലെ ജീവനക്കാര്‍ക്ക് ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്റ് ടെക്‌നോളജി (എസ്‌സിടിഐഎംഎസ്ടി) വിദഗ്ദ്ധ പരീശലനം നല്‍കിയിരുന്നു. മൃഗകോശകലകള്‍ അടിസ്ഥാനമാക്കിയുള്ള വൈദ്യശാസ്ത്ര ഉത്പന്നങ്ങളായ കാര്‍ഡിയാക് പാച്ചസ്, വൂണ്ട് കെയര്‍ പാച്ചസ്, ടിഷ്യു ഹൃദയ വാല്‍വുകള്‍ മുതലായവയുടെ ഉത്പാദനത്തിന് എസ്‌സിടിഐഎംഎസ്ടിക്കും ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മറ്റ് വ്യവസായ സ്ഥാപനങ്ങള്‍ക്കും എംപിഐ മൃഗകോശകലകള്‍ നല്‍കും.

വൈദ്യശാസ്ത്ര ഉത്പന്നങ്ങളില്‍ ഉപയോഗിക്കുന്നതിനായി മൃഗകോശകലകളും മറ്റ് ഉത്പന്നങ്ങളും സംഭരിക്കുന്നതുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ക്ക് (ഐഎസ്ഒ 22442 പാര്‍ട്ട് 2) വിധേയമായാണ് ഇവിടെ കോശകലകള്‍ ശേഖരിക്കുന്നത്.

മൃഗങ്ങളെ കൊണ്ടുവരുന്ന സ്ഥലം, അവയുടെ ആരോഗ്യസ്ഥിതി, കോശകലകളുടെ സൂക്ഷ്മാണു സംബന്ധിയായ അവസ്ഥ (Microbial status of animal tissue) തുടങ്ങിയ കാര്യങ്ങള്‍ പരിശോധിച്ച് കോശകലകള്‍ സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തുന്നു.

ഭാവിയില്‍ പരിശോധനകള്‍ക്ക് വിധേയമാക്കുന്നതിന് വേണ്ടി ഈ പ്രവര്‍ത്തനങ്ങള്‍ രേഖപ്പെടുത്തുകയും ചെയ്യുന്നുണ്ട്. വൈദ്യശാസ്ത്ര ഉത്പന്നങ്ങളുടെ നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന മൃഗകോശകലകളുടെ സുരക്ഷിതത്വം ഉറപ്പാക്കാന്‍ ഇതിലൂടെ സാധിക്കും.

ചികിത്സയ്ക്ക് ഉപയോഗിക്കുന്ന കാര്‍ഡിയാക് പാച്ചസ്, വൂണ്ട് കെയര്‍ പാച്ചസ്, ടിഷ്യു ഹൃദയ വാല്‍വ്, ഡ്യൂറാപാറ്റ് മുതലായവ നിര്‍മ്മിക്കുന്നതിന് ആവശ്യമായ മൃഗകോശകലകള്‍ അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ക്ക് അനുസരിച്ച് ശേഖരിക്കുന്നതിനുള്ള സാങ്കേതികവിദ്യ എസ്‌സിടിഐഎംഎസ്ടിയാണ് വികസിപ്പിച്ചെടുത്തത്.

മാംസം കയറ്റുമതി ചെയ്യുന്ന പ്രമുഖ രാജ്യങ്ങളിലൊന്നാണ് ഇന്ത്യയെങ്കിലും വൈദ്യശാസ്ത്ര ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ തക്കവണ്ണം ഗുണമേന്മയുള്ള മൃഗകോശകലകള്‍ ലഭിക്കുന്നതിനുള്ള ഒരു സംവിധാനവും ഇതുവരെ രാജ്യത്തുണ്ടായിരുന്നില്ല. എസ്‌സിടിഐഎംഎസ്ടിയുടെ പിന്തുണയോടെ എംപിഐ ഈ രംഗത്തേക്ക് കടന്നുവരുന്നത് ചെലവ് കുറഞ്ഞ വൈദ്യശാസ്ത്ര ഉത്പന്നങ്ങളുടെ നിര്‍മ്മാണത്തിന് സഹായകമാകും.

ഇന്ത്യന്‍ വൈദ്യശാസ്ത്ര ഉത്പന്ന വിപണിയുടെ മൂല്യം ഏകദേശം നാല് ബില്യണ്‍ ഡോളറാണ്. ഇതിന്റെ 70 ശതമാനവും ഇറക്കുമതി ചെയ്യുന്നു. തദ്ദേശീയമായി വൈദ്യശാസ്ത്ര ഉത്പന്നങ്ങള്‍ വികസിപ്പിക്കുന്നതിനുള്ള എസ്‌സിടിഐഎംസ്ടിയുടെ ശ്രമങ്ങളുടെ ഭാഗമാണ് ഈ സംരംഭം. വൈദ്യശാസ്ത്ര ഉത്പന്നങ്ങളുടെ ഇറക്കുമതിയിലൂടെ രാജ്യത്തിന് ഉണ്ടാവുന്ന സാമ്പത്തിക ഭാരം കുറയ്ക്കാനും സംരംഭം ലക്ഷ്യമിടുന്നു.