• in

  ബേബി ജോണിൻ്റെ ‘സാത്താൻ്റെ സന്തതി’ പ്രയോഗത്തിനെതിരെ യെച്ചൂരിക്ക് തുറന്ന കത്തെഴുതി അനിൽ അക്കരയുടെ അമ്മ ലില്ലി ആൻ്റണി

  lilly antony

  Lilly Antony ബേബി ജോൺ മാഷിനെപ്പോലുള്ള ഒരാൾ അത്തരം ഒരു പദപ്രയോഗം നടത്തിയത് അതിയായ വേദനയുളവാക്കി എന്ന് ലില്ലി ആൻ്റണി തൻ്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. തൻ്റെ മകൻ എന്നും ആദരവോടു കൂടിയേ ബേബി ജോണിനെപ്പറ്റി സംസാരിച്ചിട്ടുള്ളൂ. തന്റെ മകന്റെ രാഷ്ട്രീയവും അവന്റെ അപ്പച്ചന്റെ രാഷ്ട്രീയവും രണ്ടായിരുന്നു എന്നും അടാട്ടെ പഴയ സഖാക്കളോട് ചോദിച്ചാല്‍  അക്കാര്യം അറിയാന്‍ കഴിയുമെന്നും അവർ എഴുതുന്നു. 16 വര്‍ഷം മുന്‍പ് തന്നേയും കുടുംബത്തേയും കണ്ണീരിലാഴ്ത്തി കടന്നുപോയ ഒരു മനുഷ്യനെയാണ് ഒരു ഉന്നത നേതാവ് പൊതുയോഗത്തില്‍ […]

  Read More

 • in

  അമ്മനായി നയൻതാര, ഏറ്റെടുത്ത് ആരാധക ലോകം

  മൂക്കുത്തി അമ്മൻ എന്ന  ചിത്രത്തിലെ നയൻതാരയുടെ വേഷപ്പകർച്ചയാണ് സാമൂഹ്യ മാധ്യമങ്ങളിൽ ഇപ്പോൾ ചർച്ചയായിരിക്കുന്നത്.  തെന്നിന്ത്യൻ ലേഡി സൂപ്പർസ്റ്റാർ ചിത്രത്തിൽ അവതരിപ്പിക്കുന്നത് അമ്മൻ എന്ന കഥാപാത്രത്തെയാണ്. നടൻ ആർ ജെ ബാലാജിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അതിസുന്ദരിയായ  ദേവീരൂപത്തിലാണ് മൂക്കുത്തി അമ്മനിൽ നയൻസ്  എത്തുന്നത്. ചുവന്ന  പട്ടുടുത്ത്, കിരീടമണിഞ്ഞ്, ശൂലവും പിടിച്ചു നിൽക്കുന്ന നയൻസിനെ ഇതിനോടകം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. ഒരു നിർധന കുടുംബത്തിൽ മൂക്കുത്തി അമ്മൻ കടന്നുവരുന്നതും  തുടർന്നുണ്ടാവുന്ന  സംഭവവികാസങ്ങളുമാണ്  ചിത്രീകരിക്കുന്നത്. ആർ ജെ ബാലാജിയും  ചിത്രത്തിൽ […]

  Read More

 • in

  വീഡിയോ: എണ്‍പത്തിയൊന്ന് വയസുള്ള അമ്മയുമായി മിലിന്ദ് സോമന്‍റെ ‘റോപ്പ് സ്കിപ്പിംഗ്’ വൈറല്‍

  ലോക്ക്ഡൌണ്‍ സമയത്ത് സെലിബ്രിറ്റികളുടെ വീട്ടിൽ നിന്നുള്ള വീഡിയോകളും മറ്റും സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധയാകർഷിച്ചിട്ടുണ്ട്. വീട്ടിലിരുന്ന് ക്വാറന്റൈൻ കാലം ചെലവിടുന്ന സൂപ്പർ താരങ്ങളടക്കമുള്ള വീഡിയോകൾ കഴിഞ്ഞ ദിവസങ്ങളിൽ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. അക്കൂട്ടത്തില്‍ പ്രമുഖനാണ് നടന്‍ മിലിന്ദ് സോമന്‍. 21 ദിവസത്തെ ലോക് ഡൗൺ കാലത്ത് ശരീരത്തിന്റെ ഫിറ്റ്നസ് എങ്ങനെ ഉടവു തട്ടാതെ നോക്കാം എന്ന് പറയുന്ന മിലിന്ദിന്റെ വീഡിയോ ഏതാനും ആഴ്ചകള്‍ക്ക് മുന്‍പ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.അന്ന് 85 മിനിറ്റ് കൊണ്ട് 4000 സ്റ്റയർകേസിന്റെ പടികൾ […]

  Read More

 • in ,

  ഐ.ടി. മേഖലയിലെ അമ്മമാര്‍ക്കും കുട്ടികള്‍ക്കുമായി ബാലമിത്രം

  കോവിഡ്-19ന്റെ പശ്ചാത്തലത്തില്‍ വീട്ടിലിരുന്ന് ജോലി ചെയ്യേണ്ടിവരുന്ന കുട്ടികളുള്ള രക്ഷിതാക്കള്‍ക്കായി ‘ബാലമിത്രം’ എന്ന പേരില്‍ ടെലിഫോണ്‍ കൗണ്‍സലിംഗ് സംവിധാനം പുതുതായി ആരംഭിച്ചതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം ചൈല്‍ഡ് ഡെവലപ്‌മെന്റ് സെന്റര്‍ കേരള സംസ്ഥാന വനിതാ വികസന കോര്‍പറേഷനുമായി ചേര്‍ന്നാണ് ബാലമിത്രം ആരംഭിച്ചിട്ടുള്ളത്. ലോക് ഡൗണ്‍ കാലമായതിനാല്‍ ബഹുഭൂരിപക്ഷവും വീടുകളിലാണുള്ളത്. ഐ.ടി. കമ്പനികളാകട്ടെ വര്‍ക്ക് അറ്റ് ഹോം അടിസ്ഥാനമാക്കിയാണ് ജോലി ചെയ്യുന്നത്. അതേസമയം വീടുകളിലുള്ള കുട്ടികള്‍ ജോലി ചെയ്യാന്‍ […]

  Read More

 • in

  അഭിജിത് ബാനർജിയുടെ വിമർശകരെ വിമർശിച്ച് അമ്മ

  നൊബേൽ സമ്മാന ജേതാവ് അഭിജിത്ത് ബാനർജിയെ വിമർശിച്ചവർക്കെതിരെ അദ്ദേഹത്തിന്റെ മാതാവും സാമ്പത്തിക ശാസ്ത്രജ്ഞയുമായ നിർമല ബാനർജി രംഗത്ത്. അഭിപ്രായ സ്വാതന്ത്ര്യം എല്ലാവർക്കുമുണ്ടെന്നും വിമർശിക്കുന്നവരും അത് മനസ്സിലാക്കണമെന്നും അവർ പറഞ്ഞു. മകനെതിരെ അപകീർത്തികരമായ അഭിപ്രായങ്ങൾ പറഞ്ഞുകൊണ്ട് മാത്രം ഇക്കൂട്ടർക്ക് തങ്ങളുടെ നിലപാടുകളെ സാധൂകരിക്കാൻ കഴിയില്ല. മകനെതിരെ പ്രതികരിച്ചവർക്കെതിരെ എന്തെങ്കിലും പറയാൻ ആഗ്രഹിക്കുന്നില്ല. അതവരുടെ അഭിപ്രായ പ്രകടന സ്വാതന്ത്ര്യമാണ്. എന്നാൽ, ഇതേ സ്വാതന്ത്ര്യം മറ്റുള്ളവർക്കും ഉണ്ടെന്ന യാഥാർഥ്യം  മറക്കരുത്. ആരുടെയും പേരെടുത്ത് പറയാതെയായിരുന്നു നിർമല ബാനർജിയുടെ പ്രതികരണം. അഭിജിത്ത് ബാനർജിയുടെ വ്യക്തിജീവിതത്തെയും രണ്ടാം വിവാഹത്തെയും കുറിച്ചുള്ള […]

  Read More

 • in ,

  കക്ഷി അമ്മിണിപ്പിള്ളയ്ക്ക് കാന്തി പകർന്ന ഫറ ഷിബ്‌ല

  സമൂഹത്തില്‍ ഇന്ന് ഏറി വരുന്ന വിവാഹമോചനങ്ങളെക്കുറിച്ചും ദാമ്പത്യ ബന്ധങ്ങളിലെ ഇഴയടുപ്പങ്ങളെക്കുറിച്ചും കൃത്യമായി വരച്ചുകാട്ടുന്ന ചിത്രമെന്ന രീതിയില്‍ ഖ്യാതി നേടിക്കഴിഞ്ഞിരിക്കുന്നു ദിന്‍ജിത്ത് അയ്യത്താന്‍ ഒരുക്കിയ കക്ഷി അമ്മിണിപ്പിള്ളയെന്ന മനോഹര ചിത്രം. നായിക കാന്തിയായി എത്തിയ പെണ്‍കുട്ടിയിലാണ് ഇന്നേറെ പേരുടെയും ശ്രദ്ധ തിരിയുന്നത്, സമൂഹത്തില്‍ അനേകം പേരനുഭവിക്കുന്ന ബോഡി ഷെയ്മിങ്ങിന്റെ പേരില്‍, വാക്കുകള്‍ കൊണ്ടും നോട്ടം കൊണ്ടും മുറിപ്പെടുത്തുന്നവരെ തരിമ്പും പരിഗണിക്കാതെ താനെന്തോ അതില്‍ വിശ്വസിച്ച് ജീവിതത്തെ മനക്കരുത്തും ഇച്ഛാശക്തികൊണ്ടും കാന്തി മുറുകെ പിടിക്കുമ്പോള്‍ നാം കയ്യടിച്ച് പോകുന്നത് സ്വാഭാവികമാണ്, അത്രമേല്‍ കരുത്തുറ്റ […]

  Read More

 • in

  മലബാര്‍ കാന്‍സര്‍ സെന്റര്‍ വികസനക്കുതിപ്പില്‍

  cancer centre

  Cancer Centre തിരുവനന്തപുരം: കണ്ണൂര്‍ തലശേരി മലബാര്‍ കാന്‍സര്‍ സെന്ററിനെ പോസ്റ്റ് ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി സയന്‍സ് & റിസര്‍ച്ച് ആയി വികസിപ്പിക്കാനുള്ള വിവിധ പദ്ധതികളുടെ ഉദ്ഘാടനം സെപ്റ്റംബര്‍ 14-ാം തീയതി രാവിലെ 11.30ന് വീഡിയോ കോണ്‍ഫറന്‍സിലൂടെ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കുന്നു. ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അധ്യക്ഷത വഹിക്കും. എ.എന്‍. ഷംസീര്‍ എം.എല്‍.എ., കെ. മുരളീധരന്‍ എം.പി. എന്നിവര്‍ മുഖ്യാതിഥികളായിരിക്കും.Cancer Centre 11.39 കോടി രൂപയുടെ പീഡിയാട്രിക് ഹെമറ്റോളജി & […]

  Read More

 • in

  “ഞാൻ നിന്നെ സ്നേഹിക്കുന്നു പെൺകുഞ്ഞേ”, ജന്മദിനത്തിൽ മകൾ അല്ലിക്ക് ആശംസകൾ നേർന്ന് പൃഥ്വിരാജ്

  prithviraj

  Prithviraj അല്ലി എന്ന അലംകൃതയെ  ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷമെന്ന് വിശേഷിപ്പിച്ച് പൃഥ്വിരാജ്. ആറാം പിറന്നാൾ ദിനത്തിലാണ്, പ്രകാശം പരത്തി പുഞ്ചിരി പൊഴിച്ചു നില്ക്കുന്ന കുഞ്ഞിൻ്റെ ചിത്രം പങ്കുവെച്ച് താരം ഇൻസ്റ്റഗ്രാമിലെത്തിയത്. ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷവും തിളക്കം കൂടിയ പ്രകാശവുമെന്നാണ് മകളെ അച്ഛൻ വർണിച്ചിരിക്കുന്നത്. Prithviraj “ഹാപ്പി ബർത്ത് ഡേ സൺഷൈൻ” എന്ന് തുടങ്ങുന്ന മനോഹരമായ കുറിപ്പും ചിത്രത്തിനൊപ്പമുണ്ട്. അച്ഛൻ്റെയും അമ്മയുടെയും ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷവും ഏറ്റവും തിളക്കമുള്ള പ്രകാശവുമാണ് അലംകൃതയെന്ന് നടൻ എഴുതുന്നു. അവളുടെ […]

  Read More

 • in

  എൽപി സ്കൂളിൽ വെച്ചു തന്നെ പഠിപ്പു നിർത്തേണ്ടി വന്നേനെ; അധ്യാപക ദിനത്തിൽ ഫേസ്ബുക്കിലൂടെ ഓർമകൾ പങ്കുവെച്ച് മുഖ്യമന്ത്രി

  Chief Minister എൻ്റെ കാര്യത്തിൽ അസ്വാഭാവികമായ ഒന്ന്  സംഭവിച്ചു. അധ്യാപകനായ ഗോവിന്ദൻ മാഷ് അമ്മയെ വിളിപ്പിച്ച് മകനെ തുടർന്നും പഠിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. ആ പ്രേരണയെ അംഗീകരിക്കുന്നതും ഉൾക്കൊള്ളുന്നതുമായിരുന്നു അമ്മയുടെ വാത്സല്യം. അങ്ങനെ എനിക്ക് പഠനം തുടരാൻ സാധിച്ചു. എങ്കിലും എത്രകാലം വിദ്യാർഥി ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ കഴിയും  എന്നുറപ്പില്ലായിരുന്നു. ആ സമയത്താണ്, യുപി സ്കൂൾ അധ്യാപകനായിരുന്ന ശങ്കരൻ മുൻഷി മാഷ് അമ്മയെ വിളിപ്പിച്ച്, മകനെ ‘തോൽക്കുന്നതു വരെ പഠിപ്പിക്കണം’ എന്ന് പറയുന്നത്. അങ്ങനെയാണ് എന്റെ വിദ്യാർഥി ജീവിതം […]

  Read More

 • in

  ആരോഗ്യനില മോശം, ജപ്പാൻ പ്രധാനമന്ത്രി ഷിൻസൊ ആബെ രാജിവെച്ചേക്കും

  shinzo abe ജപ്പാൻ പ്രധാനമന്ത്രി ഷിൻസൊ ആബെ രാജിക്കൊരുങ്ങുന്നതായി റിപ്പോർട്ടുകൾ. ആരോഗ്യനില മോശമായതാണ് പ്രധാനമന്ത്രി സ്ഥാനം വിട്ടൊഴിയാനുള്ള ആലോചനയ്ക്ക് പിന്നിലെന്ന്  പറയപ്പെടുന്നു. സ്ഥിതി മോശമാണെന്നും, പ്രധാനമന്ത്രി സ്ഥാനത്ത് തുടരുന്നതിൽ ബുദ്ധിമുട്ടുണ്ടെന്നും, സർക്കാരിന് പ്രശ്നങ്ങൾ സൃഷ്ടിക്കാൻ ആബെ ആഗ്രഹിക്കുന്നില്ലെന്നും ജാപ്പനീസ് നാഷണൽ ബ്രോഡ്കാസ്റ്റർ എൻ‌എച്ച്‌കെ റിപ്പോർട്ട് ചെയ്തു.shinzo abe വർഷങ്ങളായി വൻകുടലിൽ പുണ്ണ് എന്ന രോഗാവസ്ഥയുമായി ആബെ മല്ലടിക്കുകയാണ്. ഒരാഴ്ചയ്ക്കുള്ളിൽ രണ്ട് തവണ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വന്നു. കാലാവധി തീരുംവരെ പ്രധാനമന്ത്രി സ്ഥാനത്ത് തുടരാനാകുമോ എന്ന കാര്യത്തിൽ ആശങ്കയുണ്ട്. […]

  Read More

 • in

  മുലപ്പാലിലൂടെ കോവിഡ്-19 പകരില്ലെന്ന് പഠനം

  breast milk

  Breast Milk മുലപ്പാൽ വഴി കോവിഡ് വൈറസ് ശിശുക്കളിലേക്ക് പകരുമോ?  ഇല്ലെന്നാണ് പുതിയ പഠനം പറയുന്നത്. സാർസ്-കൊവ്-2 ഗുരുതരമായ വിധത്തിൽ  ബാധിച്ച അമേരിക്കയിലെ18 സ്ത്രീകളിലാണ് പഠനം നടന്നത്. മമ്മീസ് മിൽക്ക് എന്ന പേരിൽ അറിയപ്പെടുന്ന ഹ്യൂമൻ മിൽക്ക് റിസർച്ച് ഗ്രൂപ്പ് ശേഖരിച്ച 64 മുലപ്പാലുകളാണ് പഠനവിധേയമാക്കിയത്. Breast Milk ഒരു സാമ്പിളിൽ വൈറൽ ആർ‌എൻ‌എ പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചു. എന്നാൽ, തുടർന്നുള്ള പരിശോധനയിൽ വൈറസിന് അതിൻ്റെ പകർപ്പുകൾ ഉണ്ടാക്കാൻ സാധിക്കുന്നില്ല എന്നാണ് കണ്ടെത്തിയത്.  മുലയൂട്ടൽ വഴി ശിശുവിന് […]

  Read More

 • in

  ഗർഭിണികൾ പ്രധാനമായി  കഴിക്കേണ്ട  ഭക്ഷണങ്ങൾ

  pregnant ഗർഭിണിയായിരിക്കുമ്പോൾ നമ്മൾ കഴിക്കുന്ന ഭക്ഷണം നമ്മുടെ കുഞ്ഞിനും കുടി  വേണ്ടിയാണ്. അത് കൊണ്ട് തന്നെ ഗർഭകാലത്ത് നമ്മുടെ  ഭക്ഷണക്രമം വളരെ അധികം ശ്രദ്ധ നൽകേണ്ട ഒന്നാണ്. ഗര്‍ഭകാലത്തിന്റെ  ആരംഭം മുതൽ കേൾക്കുന്ന ഒരുകാര്യമാണ് ഈ  അവസ്ഥയിൽ പോഷകാഹാരം കഴിക്കേണ്ട അത്യാവശ്യകതയെപ്പറ്റി. അമ്മ  കഴിക്കുന്ന ഭക്ഷണത്തിന്റെ ഗുണമാണ് കുഞ്ഞിന്റെ  ആരോഗ്യത്തിന്  ഏറ്റവും പ്രധാനം . പ്രോട്ടീൻ, വിറ്റാമിനുകളും ധാതുക്കളും,ആരോഗ്യകരമായ കൊഴുപ്പ്,സങ്കീർണ്ണ കാർബോഹൈഡ്രേറ്റുകൾ, നാരുകളും ദ്രാവകങ്ങളും തുടങ്ങിയവ  ഗർഭകാലത്ത് ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തേണ്ടതാണ് . വളരെ  രുചികരവും പോഷകവും നിറഞ്ഞ […]

  Read More

Load More
Congratulations. You've reached the end of the internet.