• in

  “ചൈന വൈറസ്” പ്രയോഗത്തിലുറച്ച് ട്രംപ് 

  ലോകമാകെ അതിവേഗം പടരുന്ന കൊറോണ വൈറസിനെ “ചൈന വൈറസ് “എന്ന് വിശേഷിപ്പിച്ച തന്റെ നിലപാട് തിരുത്താനില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ചൈനയാണ് കൊറോണയുടെ ഉറവിടം. അതുകൊണ്ട് ആ പ്രയോഗത്തിൽ തെറ്റില്ല- അമേരിക്കൻ പ്രസിഡന്റ് അഭിപ്രായപ്പെട്ടു. ഏതെങ്കിലും രാജ്യത്തെയോ പ്രദേശത്തെയോ ബന്ധപ്പെടുത്തി വൈറസുകളെ, ഇത്തരത്തിൽ പേരിട്ടു വിളിക്കുന്നതിനെതിരെ ലോകാരോഗ്യ സംഘടനയടക്കം കർശന നിലപാടെടുക്കുമ്പോളാണ് വിമർശനങ്ങൾ വകവെയ്ക്കുന്നില്ലെന്നും തിരുത്താൻ തയ്യാറല്ലെന്നും ട്രംപ് വ്യക്തമാക്കുന്നത്. ഹോട്ടൽ, ടൂറിസം മേഖലകളിലെ മേധാവികളുമായി  വൈറ്റ് ഹൌസിൽ നടന്ന കൂടിക്കാഴ്ചയിലാണ് അമേരിക്കൻ പ്രസിഡന്റ് നിലപാട് […]

  Read More

 • in

  ട്രംപ് ആരോഗ്യവാൻ, കൊറോണ ടെസ്റ്റിന്റെ ആവശ്യമില്ലെന്ന് വൈറ്റ് ഹൌസ്  

  അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് കൊറോണ ടെസ്റ്റ് നടത്തിയിട്ടില്ലെന്നും അദ്ദേഹം ആരോഗ്യവാനാണെന്നും വൈറ്റ് ഹൌസ്. നിരവധി നിയമനിർമാണ സമിതി അംഗങ്ങളുമായി അടുത്തിടെ ട്രംപ് കൂടിക്കാഴ്ച നടത്തിയിരുന്നതും അവരിൽ പലരും കൺസർവേറ്റീവ് പൊളിറ്റിക്കൽ ആക്ഷൻ കോൺഫറൻസിലെ കൊറോണ ബാധിതനായ ഒരു വ്യക്തിയുമായി അടുത്ത സമ്പർക്കം പുലർത്തിയിരുന്നതിനാൽ സ്വയം ക്വാറൻറ്റയിൻ ചെയ്തതുമായ വാർത്തകളാണ് ഇത്തരം ഒരു പ്രസ്താവനയുമായി വൈറ്റ് ഹൌസ് മുന്നോട്ട് വരാൻ കാരണമെന്ന് നിരീക്ഷകർ വിലയിരുത്തുന്നു. പ്രസിഡന്റിന് കൊറോണ ടെസ്റ്റിന്റെ ആവശ്യമില്ലെന്ന് വൈറ്റ് ഹൌസ് പ്രസ് സെക്രട്ടറി സ്റ്റെഫാനി ഗ്രിഷാം അഭിപ്രായപ്പെട്ടു. അദ്ദേഹത്തിന് കൊറോണയുടെ ലക്ഷണങ്ങളില്ല. കൊറോണ […]

  Read More

 • in

  തന്നെ സ്വീകരിക്കാന്‍ 50 ലക്ഷം പേര്‍ വിമാനത്താവളത്തില്‍ വരുമെന്ന് മോദിയറിയിച്ചെന്ന് ട്രംപ്

  ഇന്ത്യയില്‍ സന്ദര്‍ശനം നടത്തുന്ന തനിക്ക് ഗംഭീര സ്വീകരണം നല്‍കുമെന്നും അഹമ്മദാബാദ് വിമാനത്താവളത്തില്‍ നിന്ന് ക്രിക്കറ്റ് സ്റ്റേഡിയം വരെ തന്നെ സ്വീകരിക്കാന്‍ അമ്പത് മുതല്‍ എഴുപത് ലക്ഷം വരെ ആളുകളെ ഒരുക്കുമെന്ന് മോദി ഉറപ്പ് നല്‍കിയതായും ട്രംപ് പറഞ്ഞു.  “ഞങ്ങൾക്ക് ദശലക്ഷക്കണക്കിന് ആളുകൾ ഉണ്ടാകുമെന്ന് അദ്ദേഹം (മോദി) പറഞ്ഞു. എയർപോർട്ടിൽ നിന്ന് പുതിയ സ്റ്റേഡിയത്തിലേക്ക് (അഹമ്മദാബാദിലെ) 5-7 ദശലക്ഷം ആളുകൾ ഉണ്ടാകുമെന്നാണ് ഇന്ത്യൻ പ്രധാനമന്ത്രി അറിയിച്ചിരിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ സ്റ്റേഡിയമാണ് ഇതെന്നാണ് മോദി അറിയിച്ചിട്ടുള്ള. സ്റ്റേഡിയത്തിന്‍റെ പണി […]

  Read More

 • in

  ഒട്ടേറെ കാര്യങ്ങൾക്ക് നൊബേൽ സമ്മാനം ലഭിക്കാൻ അർഹതയുള്ളയാളാണ് താനെന്ന് ട്രംപ്

  നീതിപൂർവം നൽകുകയാണെങ്കിൽ പലേ കാര്യങ്ങൾക്കും നൊബേൽ പുരസ്‌കാരം ലഭിക്കാൻ അർഹതയുള്ള വ്യക്തിയാണ് താനെന്ന് അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. ട്രംപിന്റെ മുൻകൈയിൽ കശ്‍മീർ പ്രശ്‍നം രമ്യമായി പരിഹരിക്കാനായാൽ നൊബേൽ കിട്ടാൻ ഇടയുണ്ട് എന്ന പത്രറിപ്പോർട്ടറുടെ പരാമർശത്തിനുള്ള മറുപടിയായാണ് അമേരിക്കൻ പ്രസിഡന്റിന്റെ പ്രതികരണം. നീതിപൂർവമാണ്‌ അത് നൽകുന്നതെങ്കിൽ നിരവധി കാര്യങ്ങളിൽ നൊബേൽ നേടാൻ  അർഹതയുണ്ടെന്നാണ് തന്റെ പക്ഷം. എന്നാൽ അങ്ങിനെയല്ല കാര്യങ്ങൾ. ഉദാഹരണത്തിന്, പ്രസിഡന്റായ ഉടനെ ഒബാമക്ക് അവർ നൊബേൽ കൊടുത്തു. ഒബാമക്ക് തന്നെ അറിയില്ല എന്തിനാണ് അദ്ദേഹത്തിന് […]

  Read More

 • in

  ലൈംഗികാരോപണം നിഷേധിച്ച് ട്രംപ് 

  അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെ  എഴുത്തുകാരി ഇ ജീൻ കരോളിന്റെ പുസ്തകത്തിലൂടെ ഉയർന്നുവന്ന ലൈംഗിക ആരോപണം അദ്ദേഹം നിഷേധിച്ചു. വിവാദങ്ങളിലൂടെ ശ്രദ്ധ നേടാനും പുസ്തകം വിറ്റഴിക്കാനുമുള്ള ശ്രമങ്ങളാണ് എഴുത്തുകാരി നടത്തുന്നതെന്ന് ട്രംപ് ആരോപിച്ചു.  ന്യൂയോർക്ക് മാഗസിനാണ് ട്രംപിനെതിരെയുള്ള ആരോപണങ്ങളുള്ള കരോളിന്റെ വാട്ട് ഡു വി നീഡ് മെൻ ഫോർ: എ മോഡസ്റ്റ് പ്രൊപ്പോസൽ  എന്ന പുസ്തകത്തിലെ വിവാദ ഭാഗങ്ങൾ പ്രസിദ്ധീകരിച്ചത്. 1995- 96 കാലത്ത് ഒരു ഡിപ്പാർട്മെന്റ് സ്റ്റോറിൽവച്ച് ട്രംപ് തന്നെ കടന്നുപിടിച്ചെന്നും ബലം പ്രയോഗിച്ച് മാനഭംഗപ്പെടുത്തിയെന്നുമാണ് […]

  Read More

 • in

  കോവിഡ് മരുന്നിന്റെ ആദ്യ പരീക്ഷണം പരാജയം

  ലോകത്തിന്‍റെ പ്രതീക്ഷകൾക്ക് മേൽ കരിനിഴൽ വീഴ്ത്തി റെംഡെസിവിയർ മരുന്നിന്റെ ആദ്യ പരീക്ഷണം പരാജയമായി. കോവിഡ് 19 ചികിത്സിക്കാൻ മരുന്നിന് കഴിയും എന്ന് തന്നെയാണ് അവസാന നിമിഷം വരെ ശാസ്ത്രലോകം പ്രതീക്ഷിച്ചത്. എന്നാല്‍ പരീക്ഷണം വിജയകരമായില്ല.  ജിലിയഡ് സയൻസസ് എന്ന യുഎസ് കമ്പനിയാണ് മരുന്ന് വികസിപ്പിച്ചത്. എബോള ചികിത്സിക്കാൻ വികസിപ്പിച്ച മരുന്നായിരുന്നു ഇത്. എന്നാൽ ആഫ്രിക്കയിൽ എബോളയെ പിടിച്ചുകെട്ടാൻ മരുന്നിനായില്ല. എന്നാൽ രോഗം മൂർച്ഛിക്കാത്ത കോവിഡ് രോഗികൾക്ക് മരുന്ന് ഉപകാരപ്രദമാണെന്നാണ് കമ്പനി അവകാശപ്പെടുന്നത്.  കോവിഡിനുള്ള മരുന്നെന്ന് അമേരിക്കൻ പ്രസിഡന്റ് […]

  Read More

 • in ,

  കൊറോണ വാക്സിന്‍: പേറ്റന്‍റ് സ്വന്തമാക്കാന്‍ യുഎസ് ശ്രമം; മറുപടിയുമായി ജര്‍മനി

  കൊറോണയ്ക്ക് വാക്സിൻ വികസിപ്പിച്ചെടുക്കാനായാൽ ജർമൻ കമ്പനിയിൽനിന്ന് അതിന്റെ പൂർണാവകാശം സ്വന്തമാക്കാനുള്ള ശ്രമവുമായി യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വാക്സിൻ കണ്ടെത്താൻ ഗവേഷണം നടത്തുന്ന ബയോഫാർമസ്യൂട്ടിക്കൽ കമ്പനി ക്യൂവാക്കിന് നൂറുകോടി ഡോളർ ട്രംപ് വാഗ്ദാനം ചെയ്തെന്നാണ് റിപ്പോർട്ട്. നിലവില്‍ ഇത് വരെ വാക്സിന്‍ കണ്ടുപിടിക്കാന്‍ കഴിഞ്ഞിട്ടില്ല. എന്നാൽ, ട്രംപിന്റെ നീക്കത്തിനെതിരേ ജർമൻ മന്ത്രിമാർ രംഗത്തെത്തി. വാക്സിന്റെ അവകാശം സ്വന്തമാക്കാൻ യു.എസിനെ അനുവദിക്കില്ലെന്നും മരുന്നുകണ്ടെത്താനായാൽ അത് ലോകത്തിനുവേണ്ടി ഉപയോഗിക്കുമെന്നും അവർ വ്യക്തമാക്കി. ‘ജർമനി വിൽപ്പനയ്ക്കുള്ളതല്ല’ എന്നായിരുന്നു സാമ്പത്തികകാര്യ മന്ത്രി പീറ്റർ […]

  Read More

 • in

  കൊറോണ: അമേരിക്കയിലും സ്പെയിനിലും ദേശീയ അടിയന്തരാവസ്ഥ

  കൊറോണയെ നേരിടാന്‍ ശക്തമായ നടപടികളുമായി അമേരിക്ക. കൊറോണ ഭീതിയുടെ പശ്ചാത്തലത്തില്‍ രാജ്യത്ത് ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. വെള്ളിയാഴ്ച വൈകിട്ട് മൂന്നുമണിയോടെ (പ്രാദേശികസമയം) വൈറ്റ് ഹൗസില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.  കൊറോണ വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ഫെഡറല്‍ ഫണ്ടില്‍നിന്ന്  50,000 കോടി യു.എസ്. ഡോളര്‍ അനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞു. അടിയന്തര പ്രവര്‍ത്തന കേന്ദ്രങ്ങള്‍ ഉടന്‍ സജ്ജമാക്കാന്‍ എല്ലാ സംസ്ഥാനങ്ങളോടും ട്രംപ് ആവശ്യപ്പെടുകയും ചെയ്തു. അടുത്ത എട്ടാഴ്ചകള്‍ നിര്‍ണായകമാണ്. നാം കൊറോണ വൈറസിനെ […]

  Read More

 • in

  ആളിക്കത്തുന്ന വെറുപ്പിനൊപ്പം പടരുന്ന ഭീതിയുടെ കരിമ്പുകയാണ് ഡൽഹിയിൽ 

  തുടർച്ചയായ നിയമസഭാ തെരഞ്ഞെടുപ്പ് തോൽവികളിൽ നിന്നും ഭീകരതയ്ക്കെതിരായ മതേതര പ്രക്ഷോഭം ശക്തിപ്രാപിക്കുന്നതിൽ നിന്നും ഉണ്ടായ ഉൾപ്പേടിയെ മാറ്റാൻ തങ്ങളുടെ ഹിന്ദുത്വ ഗുണ്ടകൾക്ക് മോദി-ഷാ ദ്വന്ദവും സംഘപരിവാറും കൊടുത്ത നായാട്ടാണ് ഡൽഹി. രക്ഷാ കേന്ദ്രങ്ങളിലേക്ക് മുസ്‌ലിം കുടുംബങ്ങളെ മാറ്റാൻ പ്രവർത്തിക്കുന്ന സംഘം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി സംഘപരിവാറിന്റെ വ്യാജ സഹായ നമ്പറുകളാണ്. സഹായത്തിനു വിളിക്കുന്ന മനുഷ്യരെ തിരിച്ചറിഞ്ഞു ചെന്നാക്രമിക്കാനുള്ള മനുഷ്യത്വരാഹിത്യത്തിനു മറുപടി കൊടുത്തേ മതിയാകൂ. 15000 മനുഷ്യരെ താമസിപ്പിക്കാനുള്ള ഏർപ്പാടുകളാണ് മതേതര പൗരസമൂഹത്തിന്റെ സംഘം തയ്യാറാക്കാൻ ശ്രമിക്കുന്നത്. […]

  Read More

 • in

  ഡൽഹി അക്രമങ്ങളെക്കുറിച്ചുള്ള ട്രംപിന്റെ പ്രതികരണം “നേതൃത്വപരമായ പരാജയം” വെളിവാക്കുന്നുവെന്ന് ബേണി സാൻഡേഴ്‌സ്

  ഡൽഹിയിലെ അക്രമ സംഭവങ്ങളിൽ  അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നടത്തിയ പ്രതികരണം ” നേതൃത്വത്തിന്റെ പരാജയം” വെളിവാക്കുന്നതായി ബേണി സാൻഡേഴ്‌സ്. അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് സ്ഥാനാർഥിയാവാൻ ഒരുങ്ങുന്നയാളാണ്   ബേണി സാൻഡേഴ്‌സ്. വടക്കുകിഴക്കൻ ഡൽഹിയിൽ നടന്ന വ്യാപകമായ അക്രമ സംഭവങ്ങളോടും മനുഷ്യാവകാശ ലംഘനങ്ങളോടുമുള്ള ട്രംപിന്റെ പ്രതികരണത്തെയാണ് സാൻഡേഴ്‌സ് വിമർശിച്ചത്. മനുഷ്യാവകാശങ്ങൾ ഉയർത്തിപ്പിടിക്കുന്നതിലുള്ള നേതൃത്വത്തിന്റെ പരാജയമാണ് ഇത് കാണിക്കുന്നത്. ഇതിനിടെ അക്രമങ്ങളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം മുപ്പത്തിനാലായി ഉയർന്നു. “ഇരുന്നൂറു ദശലക്ഷം മുസ്ലിങ്ങളുടെ സ്വദേശമാണ് ഇന്ത്യ. വ്യാപകമായ മുസ്ലിം വിരുദ്ധ ആക്രമണത്തിൽ നിരവധി പേർ കൊല്ലപ്പെട്ടിരിക്കുന്നു. ഒട്ടേറെപ്പേർക്ക് പരിക്കുപറ്റിയിട്ടുണ്ട്. […]

  Read More

 • in

  ചരിത്രത്തിലാദ്യമായി സൗദിയിലേക്ക് യാത്ര ചെയ്യാന്‍ പൗരന്‍മാര്‍ക്ക് അനുമതി നല്‍കി ഇസ്രായേല്‍

  ജെറുസലേം: ചരിത്രത്തിലാദ്യമായി ഇസ്രായേല്‍ തങ്ങളുടെ പൗരന്‍മാര്‍ക്ക് സൗദി അറേബ്യ സന്ദര്‍ശിക്കാന്‍ അനുമതി നല്‍കി. ചില വ്യവസ്ഥകളോടെയാണ് അനുമതി. രണ്ട് സാഹചര്യങ്ങളില്‍ മാത്രമാണ് സൗദി അറേബ്യ സന്ദര്‍ശിക്കാന്‍ അനുമതിയുള്ളൂ. ഹജ്ജ്-ഉംറ കര്‍മ്മം നിര്‍വഹിക്കുന്നതിനോ അല്ലെങ്കില്‍ ബിസിനസ് ആവശ്യങ്ങള്‍ക്കായി ഒമ്പത് ദിവസം വരെയോ സൗദിയില്‍ സന്ദര്‍ശനം നടത്താം. ഇസ്രായേല്‍ ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. മധ്യേഷ്യയില്‍ യുഎസ് സമാധാന പദ്ധതി പ്രഖ്യാപിക്കുന്നതിന് തൊട്ടുമുമ്പായിട്ടാണ് ഇസ്രായേലിന്റെ തീരുമാനം വന്നത്. യുഎസിന്റെ പദ്ധതിക്ക് സൗദിയുടെ പിന്തുണ തേടിയേക്കും. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് […]

  Read More

 • in

  ഫേസ് ബുക്കിൽ നിന്ന് വിവരങ്ങൾ തേടുന്നതിൽ രണ്ടാം സ്ഥാനം ഇന്ത്യക്ക് 

  അമേരിക്ക കഴിഞ്ഞാൽ ഉപയോക്താക്കളുടെ വിവരങ്ങൾ ആവശ്യപ്പെട്ടുകൊണ്ട് തങ്ങളെ ഏറ്റവും കൂടുതൽ സമീപിക്കുന്നത് ഇന്ത്യയെന്ന് ഫേസ് ബുക്കിന്റെ ട്രാൻസ്പരൻസി റിപ്പോർട്ട്. 2019 ന്റെ ആദ്യപകുതിയിലെ വിവരങ്ങൾ സംബന്ധിച്ചുള്ള  റിപ്പോർട്ടാണ് ഫേസ് ബുക്ക് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. ഇതുപ്രകാരം ഈ വർഷം ജൂൺ വരെ 22684 അപേക്ഷകളാണ് ഇന്ത്യ നൽകിയത്. അതേസമയം ഇതേ കാലയളവിൽ ട്രംപ് ഭരണകൂടം നൽകിയ അപേക്ഷകളുടെ എണ്ണം 50741 ആണ്. 2018 നെ അപേക്ഷിച്ച്  ഇന്ത്യയിൽ നിന്നുള്ള  അപേക്ഷകളുടെ എണ്ണത്തിൽ 37 % വർധനവുണ്ടായെന്ന് ഫേസ് ബുക്ക് ഡാറ്റ വെളിപ്പെടുത്തുന്നു. 54 ശതമാനം […]

  Read More

Load More
Congratulations. You've reached the end of the internet.