Movie prime

പൗരത്വ നിയമ ഭേദഗതിക്കെതിരെ സിയാറ്റിൽ സിറ്റി കൗൺസിൽ പ്രമേയം പാസാക്കി

ഇന്ത്യയിലെ പൗരത്വ നിയമ ഭേദഗതിക്കെതിരെ അമേരിക്കയിലെ സിയാറ്റിലിൽ പ്രമേയം. സിയാറ്റിൽ സിറ്റി കൗൺസിലാണ് പ്രമേയം അവതരിപ്പിച്ച് ഏകകണ്ഠമായി പാസാക്കിയത്. ഇന്ത്യൻ- അമേരിക്കൻ വംശജനായ സിറ്റി കൗൺസിലർ ക്ഷമ സാവന്താണ് പ്രമേയാവതരണത്തിനു മുൻകയ്യെടുത്തത്. പൗരത്വ നിയമ ഭേദഗതി റദ്ദാക്കാനും ദേശീയ പൗരത്വ രജിസ്റ്റർ തയ്യാറാക്കാനുള്ള നീക്കത്തിൽ നിന്ന് പിന്തിരിയാനും മോദി സർക്കാരിനോട് ആവശ്യപ്പെടുന്നതാണ് പ്രമേയം. മതേതര സ്വഭാവമുള്ള ഇന്ത്യൻ ഭരണഘടന ഉയർത്തിപ്പിടിക്കാനും ഐക്യരാഷ്ട്ര സഭാ കൺവെൻഷനുകളുടെയും പ്രമേയങ്ങളുടെയും ഊർജം ഉൾക്കൊള്ളാനും അഭയാർഥികളോടുള്ള സമീപനത്തിൽ അതിനനുസൃതമായ മാറ്റങ്ങൾ കൈക്കൊള്ളാനും പ്രമേയം ഇന്ത്യൻ സർക്കാരിനോട് More
 
പൗരത്വ നിയമ ഭേദഗതിക്കെതിരെ സിയാറ്റിൽ സിറ്റി കൗൺസിൽ പ്രമേയം പാസാക്കി

ഇന്ത്യയിലെ പൗരത്വ നിയമ ഭേദഗതിക്കെതിരെ അമേരിക്കയിലെ സിയാറ്റിലിൽ പ്രമേയം. സിയാറ്റിൽ സിറ്റി കൗൺസിലാണ്‌ പ്രമേയം അവതരിപ്പിച്ച് ഏകകണ്ഠമായി പാസാക്കിയത്. ഇന്ത്യൻ- അമേരിക്കൻ വംശജനായ സിറ്റി കൗൺസിലർ ക്ഷമ സാവന്താണ് പ്രമേയാവതരണത്തിനു മുൻകയ്യെടുത്തത്. പൗരത്വ നിയമ ഭേദഗതി റദ്ദാക്കാനും ദേശീയ പൗരത്വ രജിസ്റ്റർ തയ്യാറാക്കാനുള്ള നീക്കത്തിൽ നിന്ന് പിന്തിരിയാനും മോദി സർക്കാരിനോട് ആവശ്യപ്പെടുന്നതാണ് പ്രമേയം.

മതേതര സ്വഭാവമുള്ള ഇന്ത്യൻ ഭരണഘടന ഉയർത്തിപ്പിടിക്കാനും ഐക്യരാഷ്ട്ര സഭാ കൺവെൻഷനുകളുടെയും പ്രമേയങ്ങളുടെയും ഊർജം ഉൾക്കൊള്ളാനും അഭയാർഥികളോടുള്ള സമീപനത്തിൽ അതിനനുസൃതമായ മാറ്റങ്ങൾ കൈക്കൊള്ളാനും പ്രമേയം ഇന്ത്യൻ സർക്കാരിനോട് ആവശ്യപ്പെടുന്നു. എല്ലാ വിഭാഗം ജനങ്ങളെയും ഉൾക്കൊള്ളുന്ന നഗരമാണ് സിയാറ്റിൽ.

ഇന്ത്യൻ സർക്കാർ കൊണ്ടുവന്ന പൗരത്വ നിയമ ഭേദഗതിയും നടപ്പിലാക്കാനിരിക്കുന്ന ദേശീയ പൗരത്വ രജിസ്റ്ററും മുസ്ലിമുകൾ അടക്കമുള്ള അടിച്ചമർത്തപ്പെടുന്ന വിഭാഗങ്ങൾക്കും സ്ത്രീകൾക്കും തദ്ദേശീയർക്കും ലൈംഗിക ന്യൂനപക്ഷങ്ങൾക്കും എതിരെയുള്ളതാണ്.

ബഹുസ്വരതയെ നിഷേധിക്കുന്ന, മതസ്വാതന്ത്ര്യത്തിനു വിലങ്ങിടുന്ന എല്ലാവർക്കുമുള്ള സന്ദേശമായി സിറ്റി കൗൺസിൽ പ്രമേയത്തെ കാണാനും ആഹ്വാനമുണ്ട്.