Movie prime

സെക്കൻഡ് ഹാൻഡ് മദ്യപാനവും അപകടകരം

പാസ്സീവ് സ്മോക്കിങ് അപകടകരമാണ്. അതായത് സ്വയം പുകവലിക്കുന്നില്ല, എന്നാൽ കുടുംബാംഗങ്ങളുടെയോ സുഹൃത്തുക്കളുടെയോ മറ്റോ പുകവലി കാരണം അതിന്റെ ദുരിതങ്ങൾ അനുഭവിക്കുക. സ്വയം വലിക്കുന്ന അത്ര അളവിലല്ലെങ്കിലും മറ്റൊരാളിന്റെ പുകവലിയും നമുക്ക് വളരെയേറെ അപകടം ചെയ്യുന്നുണ്ട്. നേരിട്ടുള്ള പുകവലി കൊണ്ടുണ്ടാകുന്ന അത്ര തന്നെ അപകടകരമായ പദാർഥങ്ങളാണ് അല്പം കുറഞ്ഞ അളവിൽ അടുത്തുനിൽക്കുന്നവരുടെ ശരീരത്തിലും കേറിപ്പറ്റുന്നത്. പറഞ്ഞുവരുന്നത് അതല്ല, മറിച്ച് പാസ്സീവ് സ്മോക്കിങ് പോലെ അപകടകരമാണ് സെക്കൻഡ് ഹാൻഡ് ഡ്രിങ്കിങ് എന്നതാണ്. അതായത് ഒരാൾ സ്വയം കുടിക്കുന്നില്ല, എന്നാൽ മറ്റൊരാളിന്റെ മദ്യപാനം മൂലം കെടുതികൾ അനുഭവിക്കേണ്ടിവരുന്നു. അമേരിക്കയിൽ More
 
സെക്കൻഡ് ഹാൻഡ് മദ്യപാനവും അപകടകരം

പാസ്സീവ് സ്‌മോക്കിങ് അപകടകരമാണ്. അതായത് സ്വയം പുകവലിക്കുന്നില്ല, എന്നാൽ കുടുംബാംഗങ്ങളുടെയോ സുഹൃത്തുക്കളുടെയോ മറ്റോ പുകവലി കാരണം അതിന്റെ ദുരിതങ്ങൾ അനുഭവിക്കുക. സ്വയം വലിക്കുന്ന അത്ര അളവിലല്ലെങ്കിലും മറ്റൊരാളിന്റെ പുകവലിയും നമുക്ക് വളരെയേറെ അപകടം ചെയ്യുന്നുണ്ട്. നേരിട്ടുള്ള പുകവലി കൊണ്ടുണ്ടാകുന്ന അത്ര തന്നെ അപകടകരമായ പദാർഥങ്ങളാണ് അല്പം കുറഞ്ഞ അളവിൽ അടുത്തുനിൽക്കുന്നവരുടെ ശരീരത്തിലും കേറിപ്പറ്റുന്നത്.

പറഞ്ഞുവരുന്നത് അതല്ല, മറിച്ച് പാസ്സീവ് സ്‌മോക്കിങ് പോലെ അപകടകരമാണ് സെക്കൻഡ് ഹാൻഡ് ഡ്രിങ്കിങ് എന്നതാണ്. അതായത് ഒരാൾ സ്വയം കുടിക്കുന്നില്ല, എന്നാൽ മറ്റൊരാളിന്റെ മദ്യപാനം മൂലം കെടുതികൾ അനുഭവിക്കേണ്ടിവരുന്നു.

അമേരിക്കയിൽ നടന്ന ഒരു സർവേ പുറത്തുവിട്ട കണക്കുകൾ പ്രകാരം അവിടെ 21 ശതമാനം സ്ത്രീകളും 23 ശതമാനം പുരുഷന്മാരും സെക്കൻഡ് ഹാൻഡ് ഡ്രിങ്കിങ്ങിന്റെ കെടുതികൾ അനുഭവിക്കുന്നവരാണ്. അമേരിക്കയിൽ 53 ദശലക്ഷം മുതിർന്നവർ കുടിയന്മാർ മൂലം പ്രയാസങ്ങൾ അനുഭവിക്കുന്നുണ്ടെന്നാണ് കണക്ക്.

കാലിഫോർണിയയിലെ ഓക്‌ലാൻഡിൽ പൊതുജനാരോഗ്യമേഖലയിൽ പ്രവർത്തിക്കുന്ന ആൽക്കഹോൾ റിസർച്ച് ഗ്രൂപ്പാണ് സർവേ നടത്തിയത്. ഇന്ത്യൻ വംശജയായ മാധബിക ബി നായകാണ് ഗവേഷണത്തിന് നേതൃത്വം നൽകിയത്. പീഡനം, സ്വത്ത് നശിപ്പിക്കൽ, ശാരീരികമായി ആക്രമിക്കൽ, ഡ്രൈവിങിനിടയിൽ വരുത്തിവെയ്ക്കുന്ന അപകടങ്ങൾ, കുടുംബബന്ധങ്ങളിലെ താളക്കേടുകൾ, സാമ്പത്തിക നഷ്ടം തുടങ്ങി മദ്യപാനികൾ മറ്റുള്ളവരുടെ ജീവിതത്തിനു വരുത്തിവെക്കുന്ന കെടുതികൾ എണ്ണിയാൽ ഒടുങ്ങാത്തവയാണ് എന്ന് സർവേ പറയുന്നു.

സർവേയിൽ പങ്കാളികളായ 16 ശതമാനം പേരും കുടിയന്മാരുടെ പീഡനങ്ങൾക്കിരയായവരാണെന്ന് തുറന്നുപറഞ്ഞു. സ്ത്രീകൾ കൂടുതലായും കുടുംബപ്രശ്നങ്ങളെയും സാമ്പത്തിക കെടുതികളെയും പറ്റിയാണ് പരാതിപ്പെട്ടതെങ്കിൽ മറ്റുതരത്തിലുള്ള അതിക്രമങ്ങളെപ്പറ്റിയാണ് പുരുഷന്മാർ പരാതിപ്പെട്ടത്. സ്ത്രീകളിൽ മിക്കവരും കുടുംബാംഗങ്ങളുടെ അമിത മദ്യപാനത്തെപ്പറ്റി പരാതിപ്പെട്ടു .പുരുഷന്മാരാകട്ടെ കുടുംബത്തിന് പുറത്തുള്ള കുടിയന്മാർ മൂലമാണ് പ്രശ്നങ്ങൾ അനുഭവിക്കുന്നത്.

വിലകൂട്ടിയും നികുതികൾ വർധിപ്പിച്ചും ലഭ്യത കുറച്ചും പരസ്യങ്ങൾ നിരോധിച്ചും മദ്യപാനം നിയന്ത്രിക്കണമെന്ന് സർവേയിൽ പങ്കെടുത്ത ഭൂരിഭാഗം പേരും ആവശ്യപ്പെട്ടു. ആൽക്കഹോൾ ആൻഡ് ഡ്രഗ്സ് സ്റ്റഡീസ് ജേണലിലാണ് സർവേ ഫലം പ്രസിദ്ധീകരിച്ചിട്ടുള്ളത്.