Movie prime

100 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സെറം ഇൻസ്റ്റിറ്റ്യൂട്ട്

ഓക്സ്ഫഡ് വാക്സിൻ പരീക്ഷണത്തിൽ പങ്കാളിയായതിനെ തുടർന്ന് നാഡീ സംബന്ധവും മാനസികവുമായ പ്രശ്നങ്ങൾ അനുഭവപ്പെട്ടതായി ആരോപിച്ച് പരാതി ഉന്നയിച്ച ചെന്നൈ സ്വദേശിക്കെതിരെ നിയമ നടപടിക്കൊരുങ്ങി സെറം ഇൻസ്റ്റിറ്റ്യൂട്ട് [ Serum Institute ]. നൂറ് കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാനാണ് കമ്പനി ഒരുങ്ങുന്നത്. വാക്സിന് ഗുരുതരമായ പാർശ്വഫലങ്ങളുണ്ട് എന്ന ആരോപണം കമ്പനി നിഷേധിച്ചു. തികച്ചും തെറ്റായതും വസ്തുതാവിരുദ്ധവും അപകീർത്തികരവുമായ ആരോപണമാണ് വാക്സിൻ ട്രയൽ പങ്കാളി ഉന്നയിച്ചിട്ടുള്ളത്. അദ്ദേഹത്തിൻ്റെ ആരോഗ്യ നിലയിൽ കമ്പനിക്ക് അനുതാപമുണ്ട്. എന്നാൽ ആരോപണത്തിൽ More
 
100 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സെറം ഇൻസ്റ്റിറ്റ്യൂട്ട്

ഓക്സ്ഫഡ് വാക്സിൻ പരീക്ഷണത്തിൽ പങ്കാളിയായതിനെ തുടർന്ന് നാഡീ സംബന്ധവും മാനസികവുമായ പ്രശ്നങ്ങൾ അനുഭവപ്പെട്ടതായി ആരോപിച്ച് പരാതി ഉന്നയിച്ച ചെന്നൈ സ്വദേശിക്കെതിരെ നിയമ നടപടിക്കൊരുങ്ങി സെറം ഇൻസ്റ്റിറ്റ്യൂട്ട് [ Serum Institute ]. നൂറ് കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാനാണ് കമ്പനി ഒരുങ്ങുന്നത്.

വാക്സിന് ഗുരുതരമായ പാർശ്വഫലങ്ങളുണ്ട് എന്ന ആരോപണം കമ്പനി നിഷേധിച്ചു. തികച്ചും തെറ്റായതും വസ്തുതാവിരുദ്ധവും അപകീർത്തികരവുമായ ആരോപണമാണ് വാക്സിൻ ട്രയൽ പങ്കാളി ഉന്നയിച്ചിട്ടുള്ളത്. അദ്ദേഹത്തിൻ്റെ ആരോഗ്യ നിലയിൽ കമ്പനിക്ക് അനുതാപമുണ്ട്.

എന്നാൽ ആരോപണത്തിൽ പറയുന്നതുപോലെ വാക്സിൻ പരീക്ഷണത്തിൽ പങ്കെടുത്തതുമൂലമാണ് അങ്ങിനെ സംഭവിച്ചത് എന്നത് തെറ്റിദ്ധരിപ്പിക്കലാണ്.തൻ്റെ അസുഖങ്ങളെ അദ്ദേഹം അനാവശ്യമായി വാക്സിനു മേൽ കെട്ടിവെയ്ക്കുകയാണ്.ഇത്തരം വിദ്വേഷ പ്രചാരണത്തിൻ്റെ ഉദ്ദേശ്യം പ്രകടമാണ്.

സാമ്പത്തിക നേട്ടം ഉണ്ടാക്കലാണ് ലക്ഷ്യം. നൂറ് കോടി രൂപ നഷ്ടപരാഹാരം ആവശ്യപ്പെട്ട് കേസ് കൊടുക്കുമെന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട് പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.

കോവിഡ് -19 വാക്സിൻ ആയ ‘കോവിഡ് ‌ഷീൽഡ് ‘ നിർമിക്കുന്നതിനായി പുണെ ആസ്ഥാനമായ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (എസ്‌ഐഐ) ഓക്സ്ഫഡ് സർവകലാശാലയും ഫാർമസ്യൂട്ടൽ കമ്പനിയായ ആസ്ട്ര സെനകയുമായി സഹകരിച്ചാണ് ഇന്ത്യയിൽ പരീക്ഷണങ്ങൾ നടത്തുന്നത്.

പരീക്ഷണത്തിൽ പങ്കാളിയായതു മൂലം തനിക്കേറ്റ ശാരീരികവും മാനസികവുമായ ആഘാതങ്ങൾക്ക് അഞ്ചുകോടി രൂപയാണ് നഷ്ടപരിഹാരമായി ചെന്നൈ സ്വദേശിയായ 40-കാരൻ ആവശ്യപ്പെട്ടിരിക്കുന്നത്.

വാക്സിൻ പരീക്ഷണവും ഉത്പാദനവും വിതരണവുമെല്ലാം ഉടനടി നിർത്തി വെയ്ക്കണം എന്ന ആവശ്യവും പരാതിക്കാരൻ ഉന്നയിച്ചിട്ടുണ്ട്. ഒക്ടോബറിൽ ചെന്നൈയിലെ ശ്രീരാമചന്ദ്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹയർ എജ്യുക്കേഷൻ ആൻഡ് റിസർച്ചിൽ നിന്നാണ് ഇദ്ദേഹം വാക്സിൻ എടുത്തത്.

ഇതിനിടെ, സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ നടക്കുന്ന വാക്സിൻ പരീക്ഷണത്തിൽ പാളിച്ചകൾ വന്നിട്ടുണ്ടോ എന്നതിൽ അന്വേഷണം നടത്താൻ ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ(ഡിജിസിഐ) തീരുമാനിച്ചിട്ടുണ്ട്.