Movie prime

ശക്തിമാൻ തിരിച്ചെത്തുന്നു

ശക്തിമാൻ എന്ന അമാനുഷ കഥാപാത്രത്തെ മറക്കാൻ സാധിക്കുമോ. ഒരു കാലഘട്ടത്തിൽ ടെലിവിഷൻ പ്രേക്ഷകർക്ക് മുന്നിൽ അവിസ്മരണീയ ദൃശ്യവിരുന്ന് സമ്മാനിച്ച പരമ്പരയാണ് ശക്തിമാൻ. എല്ലാ പ്രായക്കാരും ഒരേപോലെ ആസ്വദിച്ച ജനപ്രിയ പരമ്പര. കൊറോണ വൈറസിനെ തുരത്താൻ വീടുകളിൽ ഒറ്റപ്പെട്ട് കഴിയുന്നവർക്ക് സന്തോഷ വാർത്തയാവുകയാണ് ശക്തിമാൻ പരമ്പരയുടെ തിരിച്ചുവരവ്. രാജ്യം മുഴുവൻ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ രാമായണം, മഹാഭാരതം സീരിയലുകൾ വീണ്ടും ടെലികാസ്റ്റ് ചെയ്തു തുടങ്ങിയിട്ടുണ്ട് . തൊട്ടു പിന്നാലെയാണ് ശക്തിമാനും വരുന്നത്. ശക്തിമാൻ എന്നു കേൾക്കുമ്പോൾ തന്നെ നമ്മുടെ More
 
ശക്തിമാൻ തിരിച്ചെത്തുന്നു

ശക്തിമാൻ എന്ന അമാനുഷ കഥാപാത്രത്തെ മറക്കാൻ സാധിക്കുമോ. ഒരു കാലഘട്ടത്തിൽ ടെലിവിഷൻ പ്രേക്ഷകർക്ക് മുന്നിൽ അവിസ്മരണീയ ദൃശ്യവിരുന്ന് സമ്മാനിച്ച പരമ്പരയാണ് ശക്തിമാൻ. എല്ലാ പ്രായക്കാരും ഒരേപോലെ ആസ്വദിച്ച ജനപ്രിയ പരമ്പര. കൊറോണ വൈറസിനെ തുരത്താൻ വീടുകളിൽ ഒറ്റപ്പെട്ട് കഴിയുന്നവർക്ക് സന്തോഷ വാർത്തയാവുകയാണ് ശക്തിമാൻ പരമ്പരയുടെ തിരിച്ചുവരവ്. രാജ്യം മുഴുവൻ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ രാമായണം, മഹാഭാരതം സീരിയലുകൾ വീണ്ടും ടെലികാസ്റ്റ് ചെയ്തു തുടങ്ങിയിട്ടുണ്ട് . തൊട്ടു പിന്നാലെയാണ് ശക്തിമാനും വരുന്നത്.

ശക്തിമാൻ എന്നു കേൾക്കുമ്പോൾ തന്നെ നമ്മുടെ മനസ്സിൽ തെളിയുന്ന മുഖം മുകേഷ് ഖന്നയുടെതാണ്. അത്രകണ്ട് ആ കഥാപാത്രത്തെ അദ്ദേഹം അനശ്വരമാക്കിയിട്ടുണ്ട്. ദിന്‍കര്‍ ജാനിയാണ് ശക്തിമാൻ അണിയിച്ചൊരുക്കിയത്. ചാണക്യ, ഉപനിഷത് ഗംഗ, ശ്രീമാന്‍ ശ്രീമതി തുടങ്ങിയ പഴയ പരമ്പരകളും എപ്രില്‍ ഒന്നു മുതല്‍ റീ ടെലികാസ്റ്റ് ചെയ്യുന്നുണ്ട്.