Movie prime

ശകുന്തള ദേവിയുടെ ട്രയിലര്‍ എത്തി

Shakunthala Devi ‘ശകുന്തള ദേവി’ എന്ന ചിത്രത്തിന്റെ ട്രയിലര് പുറത്തിറങ്ങി . ശകുന്തള ദേവിയായി ചിത്രത്തിൽ എത്തുന്നത് വിദ്യ ബാലനാണ് . അനു മേനോനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ട്രയിലറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. വിക്രം മൽഹോത്ര നിർമ്മിക്കുന്ന ചിത്രം ആമസോൺ പ്രൈമിലൂടെയാണ് റിലീസ് ചെയ്യുക. കോവിഡ് 19ന്റെ സാഹചര്യം കണക്കിലെടുത്താണ് ചിത്രം ഓൺലൈൻ പ്ലാറ്റഫോമിൽ റിലീസ് ചെയ്യുന്നത് . ജൂലൈ 31ന് ആമസോൺ പ്രൈമിൽ ചിത്രം പ്രദർശനത്തിനെത്തും. വിദ്യ ബാലൻ ചിത്രത്തിൽ പുതിയ ലൂക്കിലാണ് More
 
ശകുന്തള ദേവിയുടെ ട്രയിലര്‍ എത്തി

Shakunthala Devi

‘ശകുന്തള ദേവി’ എന്ന ചിത്രത്തിന്റെ ട്രയിലര്‍ പുറത്തിറങ്ങി . ശകുന്തള ദേവിയായി ചിത്രത്തിൽ എത്തുന്നത് വിദ്യ ബാലനാണ് . അനു മേനോനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ട്രയിലറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. വിക്രം മൽഹോത്ര നിർമ്മിക്കുന്ന ചിത്രം ആമസോൺ പ്രൈമിലൂടെയാണ് റിലീസ് ചെയ്യുക. കോവിഡ് 19ന്റെ സാഹചര്യം കണക്കിലെടുത്താണ് ചിത്രം ഓൺലൈൻ പ്ലാറ്റഫോമിൽ റിലീസ് ചെയ്യുന്നത് . ജൂലൈ 31ന് ആമസോൺ പ്രൈമിൽ ചിത്രം പ്രദർശനത്തിനെത്തും.

വിദ്യ ബാലൻ ചിത്രത്തിൽ പുതിയ ലൂക്കിലാണ് എത്തുന്നത്. ഹ്യൂമന്‍ കമ്പ്യൂട്ടർ എന്ന അറിയപ്പെടുന്ന ഗണിതശാസ്ത്ര പ്രതിഭ ശകുന്തള ദേവിയുടെ ജീവിത കഥയെ ആസ്പദമാക്കിയാണ് ചിത്രം അണിയിച്ചൊരുക്കുന്നത് .

അമാനുഷികമായ രീതിയിൽ കണക്ക് സോൾവ് ചെയ്യാനുള്ള കഴിവാണ് ശകുന്തള ദേവിയെ പ്രശസ്തിയിൽ എത്തിച്ചത്. അഞ്ച് വയസിൽ മുതിർന്നവർക്കുള്ള കണക്കുകൾ സോൾവ് ചെയ്താണ് പ്രശസ്തിയുടെ ആദ്യ പടി ചവിട്ടുന്നത്. ശകുന്തകള ദേവിയുടെ ജീവിതത്തിലെ വ്യത്യസ്ത കാലഘട്ടമാണ് ചിത്രത്തിൽ കാണിക്കുന്നത്.