Movie prime

പട്ടേലിനോടും ഗാന്ധിയോടും ആദരവും ആർ‌എസ്‌എസ്സിനോട് വിശ്വസ്തതയും, കേന്ദ്ര സർക്കാരിനെ പരിഹസിച്ച് ശശി തരൂരിൻ്റെ ട്വീറ്റ്

സർദാർ വല്ലഭായ് പട്ടേലിനോടുള്ള ബഹുമാനവും മഹാത്മാ ഗാന്ധിയോടുള്ള ആദരവും രാഷ്ട്രീയ സ്വയംസേവക സംഘത്തോടുള്ള വിശ്വസ്തതയും- ഇവ മൂന്നും ഒരേ സമയം പ്രകടിപ്പിക്കുന്നതിലെ വെല്ലുവിളി രാജ്യത്തിൻ്റെ ഇന്നത്തെ ഭരണാധികാരികളേക്കാൾ നന്നായി ആർക്കാണ് അറിയാൻ കഴിയുകയെന്ന് കോൺഗ്രസ് നേതാവ് ശശി തരൂർ. ആന്തരിക വൈരുധ്യങ്ങളെ ചൂണ്ടിക്കാട്ടി കേന്ദ്ര സർക്കാരിനെ പരിഹസിക്കുന്ന തരൂരിൻ്റെ പ്രതികരണം വന്നിരിക്കുന്നത് ട്വിറ്ററിലാണ്. ഗാന്ധി വധത്തിൽ ആരോപണ വിധേയമായ സംഘടനയാണ് ആർ എസ് എസ്. രാജ്യത്ത് നാലു തവണ നിരോധനം നേരിട്ട സംഘടനയാണത്. ആദ്യത്തെ നിരോധനം സ്വാതന്ത്ര്യലബ്ധിക്കുമുമ്പ് More
 
പട്ടേലിനോടും ഗാന്ധിയോടും ആദരവും  ആർ‌എസ്‌എസ്സിനോട് വിശ്വസ്തതയും, കേന്ദ്ര സർക്കാരിനെ പരിഹസിച്ച് ശശി തരൂരിൻ്റെ ട്വീറ്റ്
സർദാർ വല്ലഭായ് പട്ടേലിനോടുള്ള ബഹുമാനവും മഹാത്മാ ഗാന്ധിയോടുള്ള ആദരവും രാഷ്ട്രീയ സ്വയംസേവക സംഘത്തോടുള്ള വിശ്വസ്തതയും- ഇവ മൂന്നും ഒരേ സമയം പ്രകടിപ്പിക്കുന്നതിലെ വെല്ലുവിളി രാജ്യത്തിൻ്റെ ഇന്നത്തെ ഭരണാധികാരികളേക്കാൾ നന്നായി ആർക്കാണ് അറിയാൻ കഴിയുകയെന്ന് കോൺഗ്രസ് നേതാവ് ശശി തരൂർ. ആന്തരിക വൈരുധ്യങ്ങളെ ചൂണ്ടിക്കാട്ടി കേന്ദ്ര സർക്കാരിനെ പരിഹസിക്കുന്ന തരൂരിൻ്റെ പ്രതികരണം വന്നിരിക്കുന്നത് ട്വിറ്ററിലാണ്.
ഗാന്ധി വധത്തിൽ ആരോപണ വിധേയമായ സംഘടനയാണ് ആർ എസ് എസ്. രാജ്യത്ത് നാലു തവണ നിരോധനം നേരിട്ട സംഘടനയാണത്. ആദ്യത്തെ നിരോധനം സ്വാതന്ത്ര്യലബ്ധിക്കുമുമ്പ് ബ്രിട്ടീഷ് ഭരണകാലത്തായിരുന്നു.
1947-ൽ സ്വാതന്ത്ര്യം ലഭിച്ചതിനു ശേഷം മൂന്ന് തവണയാണ് ഹിന്ദു മേധാവിത്തം ആശയ അടിത്തറയായി പ്രഖ്യാപിക്കുന്ന സംഘടനയ്ക്ക് നിരോധനം നേരിടേണ്ടി വന്നത്.
1948-ൽ ഗാന്ധി വധത്തെ തുടർന്നാണ് ആർ എസ് എസ്സിനെ നിരോധിച്ചത്. അന്നത്തെ ആഭ്യന്തര മന്ത്രിയായിരുന്ന സർദാർ വല്ലഭായ് പട്ടേലാണ് അതിന് മുൻകൈ എടുത്തത്. അടിയന്തരാവസ്ഥ കാലത്തായിരുന്നു രണ്ടാമത്തെ നിരോധനം. 1992-ൽ ബാബറി മസ്ജിദ് തകർക്കപ്പെട്ടതിനെ തുടർന്നാണ് മൂന്നാം തവണ നിരോധിക്കപ്പെടുന്നത്. മുസ്ലിം, ക്രിസ്ത്യൻ, കമ്മ്യൂണിസ്റ്റ് വിരുദ്ധതയിൽ ഊന്നിയുള്ള ഹൈന്ദവ തീവ്രവാദ ആശയങ്ങളാണ് സംഘടന പ്രചരിപ്പിക്കുന്നത്.
ഗാന്ധിയെയും പട്ടേലിനെയും ആർ എസ് എസ്സിനെയും ഒരേ സമയം ആരാധിക്കുന്നതിലെ അപഹാസ്യതയാണ് തരൂർ തൻ്റെ ട്വീറ്റിലൂടെ ചൂണ്ടിക്കാട്ടുന്നത്. നരേന്ദ്ര മോദി സ്റ്റേഡിയത്തിൻ്റെ പുനർനാമകരണത്തിൽ പ്രകടമാക്കിയ മെയ്യഭ്യാസമാണ് ഇതിന് വേണ്ടതെന്നും തരൂർ പരിഹസിക്കുന്നു. പട്ടേലിൻ്റെ പേരിലുള്ള മൊട്ടേര സ്റ്റേഡിയത്തെ സ്വന്തം പേരിലാക്കിയ മോദിയെയാണ് ഇതുവഴി തരൂർ വിമർശിക്കുന്നത്.
ഗാന്ധി വധത്തെ തുടർന്ന് ആർ എസ് എസ്സിനെ നിരോധിച്ച സാഹചര്യത്തിൽ സംഘടനയെപ്പറ്റി പട്ടേൽ പറഞ്ഞ വാക്കുകൾ അടങ്ങിയ പത്ര ക്ലിപ്പ് കൂടി ഷെയർ ചെയ്തു കൊണ്ടാണ് തരൂരിൻ്റെ ട്വീറ്റ് വന്നിരിക്കുന്നത്. ഇപ്രകാരമാണ് ആ വാക്കുകൾ: ആർ ‌എസ്‌ എസ്സിൻ്റെ പ്രവർത്തനങ്ങൾ സർക്കാരിന്റെയും ഭരണകൂടത്തിൻ്റെയും നിലനിൽപ്പിന് കനത്ത ഭീഷണിയാണ് ഉയർത്തുന്നത്. അവരുടെ പ്രസംഗങ്ങളെല്ലാം സാമുദായിക വിഷം നിറഞ്ഞതാണ്. ഹിന്ദുക്കളെ ആവേശം കൊള്ളിക്കുന്നതിനും അവരുടെ സംരക്ഷണത്തിനായി സ്വയം സംഘടിക്കുന്നതിനും വിഷം വമിക്കുന്ന വാക്കുകളുടെ ആവശ്യം ഉണ്ടായിരുന്നില്ല. അതിൻ്റെ അന്തിമഫലമെന്നത് മഹാത്മാ ഗാന്ധിയുടെ വിലമതിക്കാനാവാത്ത ജീവിതം ത്യജിക്കേണ്ടി വന്നു എന്നതാണ്.