Movie prime

കോവിഡിനെ മറികടന്ന് ഒരു ‘മരുന്ന്’

കോവിഡ് കാലം നിരവധി പേരുടെ സർഗാത്മക വാസനകളെ പുറത്തുകൊണ്ട് വരാൻ സഹായിച്ച കാലഘട്ടം കൂടിയാണ്. വീടുകളിൽ ഇരുന്ന് കൊണ്ട് തന്നെ നമ്മുടെ കഴിവുകളെ സാമൂഹിക മാധ്യമങ്ങളിലൂടെയും മറ്റും പുറം ലോകത്തെ പരിചയപ്പെടുത്താൻ ഇന്നത്തെ തലമുറയ്ക്ക് വളരെ എളുപ്പമാണ്. വിവിധ സ്ഥലങ്ങളിൽ ഇരിക്കുന്ന സുഹൃത്തുക്കൾ ഒരുമിച്ച് വീഡിയോ ഉണ്ടാക്കുന്നു, ചിത്രങ്ങൾ എടുക്കുന്നു. ഇങ്ങനെയുള്ള നിരവധി കലാപരിപാടികളാണ് സമൂഹ മാധ്യമങ്ങളിലൂടെ ഇപ്പോൾ നടക്കുന്നത്. അത്തരത്തിൽ വിവിധ സ്ഥലങ്ങളിൽ ഇരിക്കുന്ന അഭിനേതാക്കൾ ഒന്നിച്ചഭിനയിച്ച ഹ്രസ്വചിത്രമാണ് മരുന്ന്. ലോക് ഡൗൺ നിയന്ത്രണങ്ങളൊന്നും ഭേദിക്കാതെതന്നെ More
 
കോവിഡിനെ മറികടന്ന് ഒരു ‘മരുന്ന്’

കോവിഡ് കാലം നിരവധി പേരുടെ സർഗാത്മക വാസനകളെ പുറത്തുകൊണ്ട് വരാൻ സഹായിച്ച കാലഘട്ടം കൂടിയാണ്. വീടുകളിൽ ഇരുന്ന് കൊണ്ട് തന്നെ നമ്മുടെ കഴിവുകളെ സാമൂഹിക മാധ്യമങ്ങളിലൂടെയും മറ്റും പുറം ലോകത്തെ പരിചയപ്പെടുത്താൻ ഇന്നത്തെ തലമുറയ്ക്ക് വളരെ എളുപ്പമാണ്.

വിവിധ സ്ഥലങ്ങളിൽ ഇരിക്കുന്ന സുഹൃത്തുക്കൾ ഒരുമിച്ച് വീഡിയോ ഉണ്ടാക്കുന്നു, ചിത്രങ്ങൾ എടുക്കുന്നു. ഇങ്ങനെയുള്ള നിരവധി കലാപരിപാടികളാണ് സമൂഹ മാധ്യമങ്ങളിലൂടെ ഇപ്പോൾ നടക്കുന്നത്.

അത്തരത്തിൽ വിവിധ സ്ഥലങ്ങളിൽ ഇരിക്കുന്ന അഭിനേതാക്കൾ ഒന്നിച്ചഭിനയിച്ച ഹ്രസ്വചിത്രമാണ് മരുന്ന്. ലോക് ഡൗൺ നിയന്ത്രണങ്ങളൊന്നും ഭേദിക്കാതെതന്നെ ഒരു ഹ്രസ്വചിത്രം അതിമനോഹരമായി ചിത്രീകരിച്ചിരിക്കുകയാണ്,
തിരക്കഥാകൃത്തും സംവിധായകനുമായ
പ്രവി നാരായൺ.

ഏഴ് മിനിറ്റ് മാത്രം ദൈർഘ്യമുള്ള ഈ കുഞ്ഞൻ ചിത്രത്തിൽ വിവിധ സ്ഥലങ്ങളിൽ ഉള്ള അഞ്ച് അഭിനേതാക്കളാണ് ഉള്ളത്. പ്രവി നാരായണിന്റെ സംവിധാന പാടവവും അഭിനേതാക്കളുടെ മികവും രണ്ട് എഡിറ്റർമാരുടെ പ്രതിഭയും കൂടിയായപ്പോൾ മരുന്ന് എന്ന സുന്ദര ചിത്രം പിറന്നു.

തിരുവനന്തപുരത്ത് നിന്നും ദിനേശ് പണിക്കർ, കോഴിക്കോട് വിവിധ ഇടങ്ങളിൽ നിന്ന് നിര്‍മ്മല്‍ പാലാഴി, ജൌഹര്‍, കനേഷ്, സതീഷ് അമ്പാടി എന്നിവർ. തൃശൂരിൽ നിന്ന് മഞ്ജു സുഭാഷ് – ഇവരാണ് ചിത്രത്തിലെ അഭിനേതാക്കൾ.

ശരീരം തളർന്ന് വീട്ടിൽ കഴിയുന്ന ഒരു വ്യക്തിയുടെ ജീവിതമാണ് ചിത്രത്തിൽ പറയുന്നത്. കണ്ണൂരിലെ വീട്ടിൽ ഇരുന്ന് പ്രവി തന്റെ കഥയെയും കഥാപാത്രങ്ങളെയും കുറിച്ച് വ്യക്തമായി പറഞ്ഞു കൊടുത്തു. സംവിധായകനിൽ നിന്ന് കിട്ടിയ നിർദേശങ്ങൾ അനുസരിച്ച് ഓരോരുത്തരും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സഹായത്തോടെ അവരവരുടെ രംഗങ്ങൾ ചിത്രീകരിച്ചു.

മൂന്ന് ദിവസം കൊണ്ടാണ് ചിത്രം പൂർത്തിയാക്കിയത്. വിഡിയോകൾ കോഴിക്കോടുള്ള അരുൺ ആദ്യ ഘട്ട എഡിറ്റിംഗ് നടത്തി. പിന്നീട് ശബ്ദ മിശ്രണവും എഡിറ്റിംഗും ബാലുശ്ശേരിയിലുള്ള ശ്യാം അഖിൽ നിർവഹിച്ചു. ചിത്രത്തിന് വേണ്ടിയുള്ള പോസ്റ്റർ ഒരുക്കിയത് ബേപ്പൂരിൽ നിന്ന് ദിനു സുന്ദറാണ്.

ചിത്രം യുട്യൂബിൽ റിലീസ് ചെയ്‌തിട്ടുണ്ട്. വൻ സ്വീകാര്യതയാണ് ചിത്രത്തിന് ലഭിക്കുന്നത്.