Movie prime

വിവരാവകാശ അപേക്ഷകൾ യാന്ത്രികമായി നിരസിക്കുന്ന ഉദ്യോഗസ്ഥരെ ജോലിയിൽ നിന്ന് പിരിച്ചുവിടണമെന്ന് മദ്രാസ് ഹൈക്കോടതി

RTI ആർടിഐ അപേക്ഷകൾ യാന്ത്രികമായി തളളുന്ന ഉദ്യോഗസ്ഥർക്ക് ആ സ്ഥാനത്തിരിക്കാൻ അർഹതയില്ലെന്നും അത്തരക്കാരെ ജോലിയിൽ നിന്ന് പിരിച്ചുവിടണമെന്നും മദ്രാസ് ഹൈക്കോടതി. ഒരു ആർടിഐ അപേക്ഷയിൽ ആവശ്യപ്പെട്ട വിവരങ്ങൾ നൽകാൻ ആവശ്യപ്പെട്ട് തമിഴ്നാട് വിവരാവകാശ കമ്മിഷൻ നല്കിയ ഉത്തരവ് റദ്ദാക്കാനായി തമിഴ്നാട് പബ്ലിക് സർവീസ് കമ്മിഷൻ നൽകിയ ഹർജിയിലാണ് കോടതി ശക്തമായ ഭാഷയിൽ അഭിപ്രായം പ്രകടിപ്പിച്ചത്.RTI 2006, 2007, 2008 വർഷങ്ങളിലായി തമിഴ്നാട്ടിൽ റിപ്പോർട്ട് ചെയ്ത ഒഴിവുകൾ, അതിൽ പിന്നാക്ക വിഭാഗങ്ങൾക്കുള്ള സംവരണത്തിൻ്റെ എണ്ണം, അതിൽ ജോലി ലഭിച്ചവരുടെ More
 
വിവരാവകാശ അപേക്ഷകൾ യാന്ത്രികമായി നിരസിക്കുന്ന ഉദ്യോഗസ്ഥരെ ജോലിയിൽ നിന്ന് പിരിച്ചുവിടണമെന്ന് മദ്രാസ് ഹൈക്കോടതി

RTI

ആർടിഐ അപേക്ഷകൾ യാന്ത്രികമായി തളളുന്ന ഉദ്യോഗസ്ഥർക്ക് ആ സ്ഥാനത്തിരിക്കാൻ അർഹതയില്ലെന്നും അത്തരക്കാരെ ജോലിയിൽ നിന്ന് പിരിച്ചുവിടണമെന്നും മദ്രാസ് ഹൈക്കോടതി. ഒരു ആർടിഐ അപേക്ഷയിൽ ആവശ്യപ്പെട്ട വിവരങ്ങൾ നൽകാൻ ആവശ്യപ്പെട്ട് തമിഴ്നാട് വിവരാവകാശ കമ്മിഷൻ നല്കിയ ഉത്തരവ് റദ്ദാക്കാനായി തമിഴ്നാട് പബ്ലിക് സർവീസ് കമ്മിഷൻ നൽകിയ ഹർജിയിലാണ് കോടതി ശക്തമായ ഭാഷയിൽ അഭിപ്രായം പ്രകടിപ്പിച്ചത്.RTI

2006, 2007, 2008 വർഷങ്ങളിലായി തമിഴ്നാട്ടിൽ റിപ്പോർട്ട് ചെയ്ത ഒഴിവുകൾ, അതിൽ പിന്നാക്ക വിഭാഗങ്ങൾക്കുള്ള സംവരണത്തിൻ്റെ എണ്ണം, അതിൽ ജോലി ലഭിച്ചവരുടെ എണ്ണം, അതിൽത്തന്നെ മുത് രാജ, മുത് രിയാർ, അമ്പലകരർ, വണ്ണിയാർ, വണ്ണിയ, വണ്ണിയ ഗൗണ്ടർ, കണ്ടാർ, പടയച്ചി പള്ളി, അഗ്നി കുലാർ ക്ഷത്രിയർ തുടങ്ങിയ ഉപവിഭാഗങ്ങളിൽ ജോലി ലഭിച്ചവരുടെ വിവരങ്ങൾ തുടങ്ങിയ വിശദാംശങ്ങളാണ് വിവരാവകാശ നിയമപ്രകാരം തേടിയിരുന്നത്. എന്നാൽ വിവരങ്ങൾ നല്കാൻ പി എസ് സി വിസമ്മതിച്ചു. വിവരങ്ങൾ നല്കിയാൽ വ്യക്തികളുടെ സ്വകാര്യത ലംഘിക്കുമെന്നും വിവിധ സമുദായങ്ങൾക്കിടയിൽ സ്‌പർധയുണ്ടാക്കുമെന്നുമായിരുന്നു പി എസ് സി യുടെ വാദം.

തമിഴ്നാട് പി എസ് സി യുടെ (ടിഎൻപിഎസ് സി) സന്ദേഹങ്ങൾക്ക് യാതൊരു അടിസ്ഥാനവുമില്ലെന്നും അത് തികച്ചും ഭാവനാപൂർണമാണെന്നും അഭിപ്രായപ്പെട്ട ജസ്റ്റിസ് എസ് വൈദ്യനാഥൻ, പി എസ് സി യുടെ ആശങ്ക യഥാർഥമാണെങ്കിൽ സംവരണം നിർത്തലാക്കുന്ന കാര്യം പരിഗണിക്കണമെന്ന് പരിഹസിച്ചു. സ്കൂൾ സർട്ടിഫിക്കറ്റുകളിൽ ജാതിയും മതവും രേഖപ്പെടുത്ത കോളം നീക്കം ചെയ്യുന്ന കാര്യവും പരിഗണിക്കണം. അതുവഴി 2050-ലെങ്കിലും ജാതിയും മതവുമില്ലാതെ, ജനങ്ങൾ ഒന്നിച്ചു നില്ക്കുന്ന തമിഴ്നാട് നിലവിൽ വരാനും രാജ്യത്തിന് തന്നെ മാതൃകയാവാനും കഴിയും.

വിവരാവകാശ നിയമപ്രകാരം വിവരങ്ങൾ ലഭിക്കാനുള്ള അപേക്ഷ നല്കാൻ ഏതൊരാൾക്കും അവകാശമുണ്ടെന്നും, അതിന് ഇന്ത്യൻ പൗരൻ ആയിരിക്കണം എന്ന നിബന്ധന പോലുമില്ലെന്നും ചൂണ്ടിക്കാട്ടിയ കോടതി, ചീഫ് ജസ്റ്റിസിൻ്റെ ഓഫീസു പോലും അതിൻ്റെ പരിധിയിൽ വരുന്നുണ്ടെന്ന് എടുത്തു പറഞ്ഞു.

ഈയിടെയായി വിവരങ്ങൾ നല്കാൻ ഉദ്യോഗസ്ഥർ മടി കാണിക്കുന്ന നിരവധി പരാതികൾ ഉയർന്നു വന്നിട്ടുണ്ട്. നിയമത്തിലെ വകുപ്പ് 8 (1) ഡി ചൂണ്ടിക്കാട്ടിയാണ് പലരും അപേക്ഷകൾ തള്ളുന്നത്. യഥാർഥത്തിൽ ആ വകുപ്പിൻ്റെ പരിധിയിൽ വരുന്നതാണോ ആവശ്യപ്പെട്ട വിവരം എന്നു പോലും നോക്കാതെ തികച്ചും യാന്ത്രികമായി അപേക്ഷകൾ തളളുന്ന പ്രവണതയാണ് കണ്ടു വരുന്നത്. ഇത് തികച്ചും തെറ്റായ കാര്യമാണ്. അത്തരം ഉദ്യോഗസ്ഥരെ ഒരു പാഠം പഠിപ്പിക്കണമെന്ന് അഭിപ്രായപ്പെട്ട കോടതി, അത്തരക്കാർ പബ്ലിക് ഇൻഫൊർമേഷൻ ഓഫീസ് പദവിയിലെന്നല്ല, ആർ ടി ഐ ആക്റ്റ് പ്രകാരം നിർവഹിക്കേണ്ട ഒരു ജോലിയിലും ഇരിക്കാൻ അർഹയില്ലാത്തവരാണെന്ന് കുറ്റപ്പെടുത്തി. വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥരെ പിരിച്ചുവിടണം.അത് മറ്റുള്ളവർക്ക് ഒരു പാഠമാകും.