in

ലാബ് മാംസത്തിന്റെ വിൽപന അംഗീകരിക്കുന്ന  ആദ്യ രാജ്യമായി സിംഗപ്പൂർ

Singapore
ലാബിൽ മൃഗങ്ങളുടെ കോശങ്ങളിൽ നിന്ന് വളർത്തിയെടുത്ത മാംസത്തിൻ്റെ വിൽപനയ്ക്ക് അനുമതി നൽകി സിംഗപ്പൂർ. ലോകത്ത് ആദ്യമായാണ് ലാബ് മാംസത്തിൻ്റെ വിൽപനയ്ക്ക് ഒരു രാജ്യം അനുമതി നൽകുന്നത്. അമേരിക്കൻ സ്റ്റാർട്അപ്പ് ആയ ഈറ്റ് ജസ്റ്റ് എന്ന സ്ഥാപനത്തിനാണ് തങ്ങളുടെ ലാബിൽ വളർത്തിയെടുത്ത കോഴിയിറച്ചി വിൽക്കാൻ സിംഗപ്പൂർ സർക്കാർ അനുവാദം നൽകിയത്. Singapore

ആരോഗ്യം, മൃഗക്ഷേമം, പരിസ്ഥിതി എന്നിവ സംബന്ധിച്ച നാനാവിധ ആശങ്കകൾ കാരണം സാധാരണ മട്ടിൽ അറവ് മൃഗങ്ങളിൽ നിന്ന് ലഭിക്കുന്ന മാംസത്തിന് ബദലായ മാംസം ലഭ്യമാക്കണം എന്ന ആവശ്യം ലോകത്താകെ ശക്തിപ്പെടുന്നുണ്ട്. സൂപ്പർ മാർക്കറ്റുകളിലും  റെസ്റ്റോറൻ്റുകളുടെ മെനുവിലും പ്ലാന്റ് അധിഷ്ഠിത മാംസം കൂടുതലായി പ്രചരണം നേടുന്നതും അത്തരം ഒരു പശ്ചാത്തലത്തിലാണ്.

എന്നാൽ ലാബിൽ മൃഗങ്ങളുടെ പേശീ കോശങ്ങളിൽ നിന്ന് വളർത്തിയെടുത്ത
നിർമിത മാംസം അംഗീകരിക്കപ്പെടുന്നത് ആദ്യമായാണ്. ശുദ്ധമായ മാംസം(ക്ലീൻ മീറ്റ് )
അല്ലെങ്കിൽ സംസ്ക്കരിച്ച മാംസം(പ്രൊസസ്ഡ് മീറ്റ് ) തുടങ്ങിയ പേരുകളിലാണ് ഇവ അറിയപ്പെടുന്നത്. ഉയർന്ന തോതിലുള്ള  ഉത്പാദനച്ചെലവാണ് ഇവയുടെ പ്രധാന പോരായ്മ.

തികച്ചും സുരക്ഷിതമായ  ഉപയോഗത്തിനായി മൃഗങ്ങളുടെ കോശങ്ങളിൽ നിന്ന് നേരിട്ട് സൃഷ്ടിച്ച യഥാർഥവും ഉയർന്ന നിലവാരമുള്ളതുമായ കോഴിയിറച്ചിയാണ് തങ്ങളുടേതെന്നും അതിനുള്ള ആദ്യത്തെ റെഗുലേറ്ററി അംഗീകാരമാണ് സിംഗപ്പൂർ സർക്കാരിൽ നിന്ന് ലഭിച്ചതെന്നും ഈറ്റ് ജസ്റ്റ് പത്രക്കുറിപ്പിലൂടെ അറിയിച്ചു.

നഗ്ഗെറ്റ് രൂപത്തിലാണ് മാംസം വിൽക്കുന്നതെന്ന് കമ്പനി അറിയിച്ചു. കിലോയ്ക്ക് 50 ഡോളറാണ് നേരത്തേ വില നിശ്ചയിച്ചിരുന്നത്. എന്നാൽ വളരേ ഉയർന്ന വില ഈടാക്കുന്നില്ലെന്നും  സിംഗപ്പൂരിലെ റെസ്റ്റോറന്റിൽ വിൽപനയ്ക്കെത്തുമ്പോൾ  പ്രീമിയം ചിക്കന് തുല്യമായ വിലയാണ് ഈടാക്കുകയെന്നും കമ്പനിയുടെ
സഹസ്ഥാപകനും സിഇഒയുമായ ജോഷ് ടെട്രിക് പറഞ്ഞു. എന്നാൽ വില സംബന്ധിച്ച വിശദാംശങ്ങൾ വെളിപ്പെടുത്താൻ അദ്ദേഹം വിസമ്മതിച്ചു. 2021 അവസാനിക്കുന്നതി -നുമുമ്പ്  കമ്പനി ലാഭകരമാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും ഈറ്റ് ജസ്റ്റിൻ്റെ ഉത്പന്നങ്ങൾ ഉടൻ തന്നെ പൊതുജനങ്ങളിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നതായും ടെട്രിക് കൂട്ടിച്ചേർത്തു.

ആഗോളതലത്തിൽ രണ്ട് ഡസനിലധികം കമ്പനികളാണ് ലാബിൽ വളർത്തിയെടുക്കുന്ന മത്സ്യം, ബീഫ്, ചിക്കൻ എന്നിവയിൽ പരീക്ഷണങ്ങൾ നടത്തുന്നത്. 2029-ഓടെ ബദൽ മാംസ വിപണി 140 ബില്യൺ ഡോളർ വിലമതിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.   

Written by Blive News

Leave a Reply

Your email address will not be published. Required fields are marked *

സിദ്ദിഖ് കാപ്പൻ്റെ അറസ്റ്റ്: വിരമിച്ച സുപ്രീം കോടതി ജഡ്ജിയുടെ മേൽനോട്ടത്തിൽ സ്വതന്ത്രാന്വേഷണം വേണമെന്ന് കേരള പത്രപ്രവർത്തക യൂണിയൻ

ഡാർക്ക് ചോക്ലേറ്റും ഗ്രീൻ ടീയും കോവിഡ്-19 അണുബാധയെ ചെറുക്കുന്നതായി പഠനം